ദേഷ്യത്തോടെ നോക്കിയ നോട്ടം ഇന്നും മറക്കില്ല; എന്നാൽ ഇപ്പോൾ മീനാക്ഷി ആകെ മാറി!

Divya John
  ദേഷ്യത്തോടെ നോക്കിയ നോട്ടം ഇന്നും മറക്കില്ല; എന്നാൽ ഇപ്പോൾ മീനാക്ഷി ആകെ മാറി! ആരൊക്കെ വന്നാലും ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് ഈ ഇന്റസ്ട്രിയിലേക്ക് വരില്ല എന്ന് അടിവരയിട്ട് ഉറപ്പിച്ച സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ ആ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ചിലപ്പോൾ മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വന്നേക്കാം. ദിലീപിന്റെ മകളായത് കൊണ്ട് മീനാക്ഷി അഭിനയത്തിലേക്ക് വരില്ല എന്നായിരുന്നു പലരുടെയും നിരീക്ഷണം. കാരണം, ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു വാര്യർ ആദ്യം അഭിനയത്തിൽ നിന്നും മാറി നിന്നത്. പിന്നീട് തിരിച്ചുവന്നത് വിവാഹ മോചനത്തിന് ശേഷമാണ്.



 രണ്ട് പതിറ്റാണ്ടിലേറെ ഇന്റസ്ട്രിയിൽ സജീവമായിരുന്ന കാവ്യ മാധവനും ഇപ്പോൾ അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നത് ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ്. തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരാളെ അഭിനയത്തിലേക്ക് കൊണ്ടു വരാൻ ദിലീപ് താത്പര്യപ്പെടുന്നില്ല, അതുകൊണ്ട് മീനാക്ഷി വരില്ല എന്ന് പലരും ആണയിട്ട് പറഞ്ഞു. സൂപ്പർ താരങ്ങളുടെ മക്കൾ എല്ലാം അച്ഛൻ - അമ്മമാരുടെ പരമ്പര്യം പിൻതുടർന്ന് സിനിമയിലേക്ക് എത്തുമ്പോൾ, ഒരാൾ മാത്രം തീർച്ചയായും മാറി നിൽക്കും എന്ന് പ്രേക്ഷകർ ഉറപ്പിച്ച് പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ട് എന്ന് പുറത്ത് വരുന്ന പുതിയ വീഡിയോകൾ കാണുമ്പോൾ തോന്നിപ്പോവും. ചെന്നൈയിൽ എംബിബിഎസ് പഠിച്ചുകൊണ്ടിരിക്കുന്ന മീനാക്ഷി, ഇടയ്ക്ക് നാട്ടിലേക്ക് വരാറുണ്ട്.



 അങ്ങനെ വരുമ്പോൾ എല്ലാം പല പൊതു പരിപാടികളിലും പങ്കെടുക്കുന്നു. അച്ഛന്റെ സിനിമാ പ്രമോഷൻ പരാപാടികളിലും ഓഡിയോ ലോഞ്ചുകളിലും മീനാക്ഷി ഇപ്പോൾ സജീവമാണ്. ഏറ്റവും ഒടുവിൽ പവി കെയർ ടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും അച്ഛനും കൊച്ചച്ഛനുമൊപ്പം മീനാക്ഷി വന്നിരുന്നു. ആ വീഡിയോയ്ക്ക് താഴെയാണ് മീനാക്ഷി ഇനി അഭിനയത്തിലേക്ക് വരാൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ അച്ഛൻ ദിലീപ് അറസ്റ്റിലായപ്പോൾ മാധ്യമങ്ങളെയും ക്യാമറയെയും കാണുന്നത് തന്നെ മീനാക്ഷിക്ക് വെറുപ്പായിരുന്നു. അച്ഛനെ ജയിലിൽ ചെന്നു കണ്ടതിന് ശേഷം, പുറത്തേക്കിറങ്ങിയ മീനാക്ഷിക്ക് നേരെ ക്യാമറയുമായി പോയ മാധ്യമപ്രവർത്തകനെ അന്ന് മീനാക്ഷി നോക്കിയ നോട്ടം കണ്ടവർ ഇന്നും മറക്കാൻ സാധ്യതയില്ല.



അത്രയെറെ വേറുപ്പോടെയും ദേഷ്യത്തോടെയുമാണ് മീനാക്ഷി അന്ന് ഇന്റസ്ട്രിയെ കണ്ടിരുന്നത്. ദിലീപിന്റെ മകളായത് കൊണ്ട് മീനാക്ഷി അഭിനയത്തിലേക്ക് വരില്ല എന്നായിരുന്നു പലരുടെയും നിരീക്ഷണം. കാരണം, ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു വാര്യർ ആദ്യം അഭിനയത്തിൽ നിന്നും മാറി നിന്നത്. പിന്നീട് തിരിച്ചുവന്നത് വിവാഹ മോചനത്തിന് ശേഷമാണ്. രണ്ട് പതിറ്റാണ്ടിലേറെ ഇന്റസ്ട്രിയിൽ സജീവമായിരുന്ന കാവ്യ മാധവനും ഇപ്പോൾ അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നത് ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ്. തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരാളെ അഭിനയത്തിലേക്ക് കൊണ്ടു വരാൻ ദിലീപ് താത്പര്യപ്പെടുന്നില്ല, അതുകൊണ്ട് മീനാക്ഷി വരില്ല എന്ന് പലരും ആണയിട്ട് പറഞ്ഞു.

Find Out More:

Related Articles: