നരേന്ദ്ര മോദിക്ക് 3.02 കോടി രൂപയുടെ ആസ്തി!

Divya John
 നരേന്ദ്ര മോദിക്ക് 3.02 കോടി രൂപയുടെ ആസ്തി! നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതാണ്. 3.02 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് നരേന്ദ്ര മോദി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തമായി വീടോ കാറോ ഇല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. 1978ൽ ഡൽഹി സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദവും 1983ൽ ഗുജറാത്ത് സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയതായും സത്യവാങ്മൂലത്തിലുണ്ട്. നിലവിൽ ക്രിമിനൽ കേസുകളൊന്നും ഇല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 



സർക്കാരിൽ നിന്നുള്ള ശമ്പളം, ബാങ്ക് പലിശ എന്നിവയാണ് വരുമാന ഉറവിടമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഭാര്യയുടെ സ്ഥാനത്ത് യശോദ ബെൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജ്യോതിഷിയായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി, ബിജെപി നേതാവും വ്യവസായിയും ഒബിസി വിഭാഗക്കാരനുമായ ലാൽചന്ദ് കുശ്വാഹ, ആർഎസ്എസ് നേതാവും ഒബിസി വിഭാഗക്കാരനുമായ ബയ്ജ്നാഥ് പട്ടേൽ, ബിജെപി നേതാവും ദളിത് വിഭാഗക്കാരനുമായ സഞ്ജയ് സോങ്കർ എന്നിവരാണ് നാമനിർദേശ പത്രികയിൽ മോദിയെ പിന്താങ്ങിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മോദിക്ക് 2.86 കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്. കൈവശം 52,920 രൂപയാണ് പണമായുള്ളത്. ഗാന്ധിനഗർ, വാരാണസി എന്നിവിടങ്ങളിലെ ബാങ്കുകളിലായി 80,304 രൂപയുടെ നിക്ഷേപവുമുണ്ട്. 



നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപയുടെ നിക്ഷേപവും മോദിക്കുണ്ട്. 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരവും കൈവശമുണ്ട്. 2018 -19 കാലയളവിൽ 11.14 ലക്ഷമായിരുന്ന മോദിയുടെ വരുമാനം 2022 - 23 കാലയളവിൽ 23.56 ലക്ഷമായി ഉയർന്നിട്ടുമുണ്ട്. മൂന്നാമൂഴം ലക്ഷ്യമിട്ട് ചൊവ്വാഴ്ച രാവിലെ വാരാണസി ജില്ലാ കളക്ടറേറ്റിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും എൻഡിഎ നേതാക്കളും മോദിയെ അനുഗമിച്ചു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ മോദിയുടെ വൻ റോഡ് ഷോ നടന്നിരുന്നു.



2014ലാണ് വാരാണസിയിൽനിന്ന് ആദ്യമായി മോദി ലോക്സഭയിലേക്ക് മത്സരിക്കന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാംഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ് നടക്കുന്നത്. സർക്കാരിൽ നിന്നുള്ള ശമ്പളം, ബാങ്ക് പലിശ എന്നിവയാണ് വരുമാന ഉറവിടമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഭാര്യയുടെ സ്ഥാനത്ത് യശോദ ബെൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജ്യോതിഷിയായ പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി, ബിജെപി നേതാവും വ്യവസായിയും ഒബിസി വിഭാഗക്കാരനുമായ ലാൽചന്ദ് കുശ്വാഹ, ആർഎസ്എസ് നേതാവും ഒബിസി വിഭാഗക്കാരനുമായ ബയ്ജ്നാഥ് പട്ടേൽ, ബിജെപി നേതാവും ദളിത് വിഭാഗക്കാരനുമായ സഞ്ജയ് സോങ്കർ എന്നിവരാണ് നാമനിർദേശ പത്രികയിൽ മോദിയെ പിന്താങ്ങിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മോദിക്ക് 2.86 കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്. കൈവശം 52,920 രൂപയാണ് പണമായുള്ളത്. ഗാന്ധിനഗർ, വാരാണസി എന്നിവിടങ്ങളിലെ ബാങ്കുകളിലായി 80,304 രൂപയുടെ നിക്ഷേപവുമുണ്ട്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപയുടെ നിക്ഷേപവും മോദിക്കുണ്ട്.

Find Out More:

Related Articles: