കാണുന്നതും പരിചയപ്പെടുന്നതും ജെഎൻയുവിൽ; മകളെ കുറിച്ച് പറഞ്ഞ് ബീന പോൾ!

Divya John
 കാണുന്നതും പരിചയപ്പെടുന്നതും ജെഎൻയുവിൽ; മകളെ കുറിച്ച് പറഞ്ഞ് ബീന പോൾ! പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചിത്രസംയോജനം പഠിക്കാൻ പോയ ബീന അവിടെവച്ചാണ് പ്രശസ്ത ഛായാഗ്രാഹകൻ വേണുവുമായി പ്രണയത്തിൽ ആവുന്നതും പിന്നീട് 1983ൽ വിവാഹിതരാവുന്നതും. മുൻപൊരിക്കൽ നടി ആനി അവതരിപ്പിക്കുന്ന കുക്കറി ഷോയിൽ അതിഥിയായി ബീന പോൾ എത്തിയിരുന്നു. അവിടെ ബീന മകളെ കുറിച്ചും ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
 ഇന്ത്യൻ സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള പ്രശസ്തയായ വീഡിയോ എഡിറ്റർ ആണ് ബീന പോൾ.  എന്നെ കല്യാണം കഴിച്ചുകൊണ്ട് വന്ന ദിവസം തന്നെ വേണു ഷൂട്ടിങ്, സിനിമ എന്നൊക്കെ പറഞ്ഞ് പോയി. പോകരുത് എന്ന് പറയാൻ പറ്റില്ല, അത് ജോലിയാണ്.ഞാനും വേണുവും സെയിം ഫീൽഡിൽ ആയത് കൊണ്ടുതന്നെ മിക്ക സമയത്തും ഞങ്ങളിൽ ഒരാൾ ലൊക്കേഷനിൽ ഒക്കെ ആയിരിക്കും. പ്രൊഫെഷണൽ ആയ സ്ത്രീകൾ ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് കുടുംബവും കുട്ടികളെ നോക്കലും ജോലിയും ഒരുപോലെ കൊണ്ടുപോകൽ. "ആദ്യമായി വിവാഹം കഴിച്ച് വേണുവിന്റെ വീട്ടിലേക്ക് വന്നപ്പോൾ അമ്മായിഅമ്മ വെളിച്ചെണ്ണ ചേർത്ത് ഉണ്ടാക്കിയ എന്തൊക്കെയോ തന്നു. ആദ്യം എനിക്ക് അത് വലിയ ബുദ്ധിമുട്ട് ആയിരുന്നു എന്നിട്ടും കഴിച്ചു. ഭയങ്കര സ്നേഹത്തോടെ എന്നെ നോക്കുന്ന അമ്മയാണ്. എന്റെ അച്ഛൻ മലയാളി ആണ്, എന്റെ അമ്മ കർണ്ണാടകക്കാരിയും. അതുകൊണ്ട് തന്നെ ഞാൻ ജനിച്ചതും വളർന്നതും ഒക്കെ ഡൽഹിയിൽ ആണ്. എനിക്ക് കേരള ടച്ച് ഒന്നും ഉണ്ടായിരുന്നില്ല. മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായ ഇഡ്ഡലി ഒരു മോശം ഭക്ഷണമാണ് എന്ന് ട്വിറ്ററിൽ അഭിപ്രായപ്രകടനം നടത്തിയ ബ്രിട്ടീഷ് പ്രൊഫസർ ആയ എഡ്‌വേർഡ് ആൻഡേഴ്സൺ ആണ് മാളവികയുടെ ഭർത്താവ്.അന്ന് ഇതിനെച്ചൊല്ലി വാൻ വിവാദം ആയിരുന്നു നടന്നത്. ശശി തരൂർ ഉൾപ്പെടെ നിരവധി ആളുകൾ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ട്വിറ്ററിൽ ഇഡ്ഡലി വിവാദം ഉണ്ടാക്കിയ ആൻഡേഴ്സണും മാളവികയും ഡൽഹി ജെഎൻയുവിൽ ഒന്നിച്ച് പഠിച്ചത് ആയിരുന്നു. പഠിത്തം പൂർത്തിയാക്കി ആൻഡേഴ്സൺ ബ്രിട്ടനിലേക്ക് പോയപ്പോൾ മാളവിക കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലേക്ക് പഠനത്തിനായി എത്തി. ഇരുവരും പ്രണയത്തിലാവുകയും പിന്നീട് തിരുവനന്തപുരത്ത് വച്ച് കേരള സ്റ്റൈലിൽ വിവാഹം നടത്തുകയുമായിരുന്നു. 


ആളെ അറിയാമെങ്കിലും ഇത് ബീനയുടെയും വേണുവിന്റെയും മരുമകൻ ആണെന്ന് അറിയില്ലായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. മോൾക്ക് സിനിമയൊക്കെ താല്പര്യം ഉണ്ട്. പക്ഷെ വീട്ടിൽ സിനിമ കൂടിയിട്ട് അവൾ കുറച്ച് മതിയെന്ന ചിന്തയിലായതാണ്. അവൾക്ക് ആർട്സ് ആണ് കൂടുതൽ താല്പര്യം. യുകെയിൽ ചില ഫെസ്റ്റിവൽസ് ഒക്കെ ഓർഗനൈസ് ചെയ്തിട്ടുണ്ട് അവൾ. സിനിമ അല്ലാതെ ഒരുപാട് ആർട്ടുകൾ അവൾ ഡയറക്ട് ചെയ്തിട്ടുണ്ട്" എന്നാണ് ബീന പോൾ പറഞ്ഞത്. ബീനയുടെയും വേണുവിന്റെയും മകൾ മാളവികയെ അത്രയ്ക്കൊന്നും മലയാളികൾക്ക് പരിചയം ഇല്ലെങ്കിലും മാളവികയുടെ ഭർത്താവ് ആയ വിദേശ പൗരൻ ആൻഡേഴ്സൺ മലയാളികൾക്ക് സുപരിചിതനാണ്.

Find Out More:

Related Articles: