ബഹിരാകാശ വിസ്മയം തീർത്ത് ആറ് വനിതകൾ: ബ്ലു ഒറിജിൻ്റെ ന്യൂ ഷെപ്പേഡ് 31 വിജയകരം!

frame ബഹിരാകാശ വിസ്മയം തീർത്ത് ആറ് വനിതകൾ: ബ്ലു ഒറിജിൻ്റെ ന്യൂ ഷെപ്പേഡ് 31 വിജയകരം!

Divya John
 ബഹിരാകാശ വിസ്മയം തീർത്ത് ആര് വനിതകൾ: ബ്ലു ഒറിജിൻ്റെ ന്യൂ ഷെപ്പേഡ് 31  വിജയകരം! പോപ് ഗായിക കാറ്റി പെറി ഉൾപ്പെടെ ആറ് വനിതകളാണ് ദൗത്യത്തിൻ്റെ ഭാഗമായത്. ഇതോടെ വനിതാ സഞ്ചാരികൾ മാത്രമുള്ള ആദ്യ ബഹിരാകാശ ദൗത്യമായി എൻഎസ് 31. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയാണ് ബ്ലൂ ഒറിജിൻ.ആറ് വനിതകളുമായി ബഹിരാകാശത്തേക്ക് കുതിച്ച് മിനിറ്റുകൾക്കകം സുരക്ഷിതമായി തിരിച്ചെത്തി അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ്റെ ന്യൂ ഷെപ്പേഡ് 31 (എൻഎസ് 31) ദൗത്യം. പേടകം ഭൂമിയിൽ ലാൻഡ് ചെയ്ത ശേഷം പുറത്തിറങ്ങിയ കാറ്റി പെറി കൈ ഉയർത്തുകയും ഭൂമിക്ക് മുത്തം നൽകുകയും ചെയ്തു. തന്റെ ഉള്ളിൽ എത്രമാത്രം സ്നേഹമുണ്ടെന്ന് ഈ അനുഭവം കാട്ടിത്തന്നുവെന്ന് കാറ്റി പെറി പറഞ്ഞു. തൻ്റെ ബഹിരാകാശ യാത്രാ അനുഭവത്തെക്കുറിച്ച് ഒരു ഗാനം എഴുതുമെന്നും കാറ്റി പെറി അറിയിച്ചു.






 15 വർഷമായി ബഹിരാകാശ യാത്ര നടത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് കാറ്റി പെറി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യരെയും വഹിച്ചുള്ള ബ്ലു ഒറിജിൻ്റെ 11-ാമത്തെ ദൗത്യമാണ് വിജയകരമായി പൂ‍‍ർത്തിയായത്. കൂടാതെ, വനിതകൾ മാത്രം സഞ്ചരിച്ച ബഹിരാകാശ ദൗത്യമായി എൻഎസ് 31. 1963ൽ സോവിയററ് ബഹിരാകാശ യാത്രികയായ വാലന്റീന തെരഷ്‌കോവ ആണ് ആദ്യമായി തനിച്ച് ബഹിരാകാശ യാത്ര നടത്തിയത്. അതസമയം ആറംഗ സംഘത്തിലെ ചിലർ സൗജന്യമായും മറ്റു ചില‍ർ പണമടച്ചുമാണ് ബഹിരാകാശ യാത്ര നടത്തിയതെന്ന് ബ്ലൂ ഒറിജിൻ വക്താവ് അറിയിച്ചു. എന്നാൽ ആരൊക്കെയാണ് പണമടച്ച് യാത്ര നടത്തിയതെന്നും ടിക്കറ്റ് നിരക്കും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വെസ്റ്റ് ടെക്സാസിൽനിന്ന് പ്രാദേശിക സമയം രാവിലെ 8:30:00ന് കുതിച്ച ദൗത്യം 10 മിനിറ്റും 21 സെക്കൻഡും മാത്രമാണ് നീണ്ടത്.






 ആറംഗ സംഘത്തെയും വഹിച്ച് 100 കിലോമീറ്റർ ഉയരത്തിലേക്ക് കുതിച്ച പേടകം, ബഹിരാകാശ അതിർത്തിയായ കാർമൻ രേഖ കടന്നതോടെ വനിതാ സംഘം ബഹിരാകാശ അനുഭൂതി നുക‍ർന്നു. തുടർന്ന് 8:30:21ന് പേടകം വെസ്റ്റ് ടെക്സാസിലെ മരുഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. കാറ്റി പെറിക്ക് പുറമേ, മാധ്യമപ്രവർത്തക ഗെയ്ൽ കിങ്, ജെഫ് ബെസോസിൻ്റെ പ്രതിശ്രുതവധുവും ഹെലികോപ്ടർ പൈലറ്റുമായ ലോറൻ സാഞ്ചസ്, നാസയുടെ മുൻ റോക്കറ്റ് ശാസ്ത്രജ്ഞ ഐഷ ബോവ്, സിവിൽ റൈറ്റ്സ് അഭിഭാഷക അമാൻഡ നുഗുയിൻ, ചലച്ചിത്ര നി‍ർമാതാവ് കെറിയാൻ ഫ്ലിൻ എന്നിവരാണ് ദൗത്യത്തിൻ്റെ ഭാഗമായത്.






തൻ്റെ ബഹിരാകാശ യാത്രാ അനുഭവത്തെക്കുറിച്ച് ഒരു ഗാനം എഴുതുമെന്നും കാറ്റി പെറി അറിയിച്ചു. 15 വർഷമായി ബഹിരാകാശ യാത്ര നടത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് കാറ്റി പെറി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യരെയും വഹിച്ചുള്ള ബ്ലു ഒറിജിൻ്റെ 11-ാമത്തെ ദൗത്യമാണ് വിജയകരമായി പൂ‍‍ർത്തിയായത്. കൂടാതെ, വനിതകൾ മാത്രം സഞ്ചരിച്ച ബഹിരാകാശ ദൗത്യമായി എൻഎസ് 31. 1963ൽ സോവിയററ് ബഹിരാകാശ യാത്രികയായ വാലന്റീന തെരഷ്‌കോവ ആണ് ആദ്യമായി തനിച്ച് ബഹിരാകാശ യാത്ര നടത്തിയത്. അതസമയം ആറംഗ സംഘത്തിലെ ചിലർ സൗജന്യമായും മറ്റു ചില‍ർ പണമടച്ചുമാണ് ബഹിരാകാശ യാത്ര നടത്തിയതെന്ന് ബ്ലൂ ഒറിജിൻ വക്താവ് അറിയിച്ചു. എന്നാൽ ആരൊക്കെയാണ് പണമടച്ച് യാത്ര നടത്തിയതെന്നും ടിക്കറ്റ് നിരക്കും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വെസ്റ്റ് ടെക്സാസിൽനിന്ന് പ്രാദേശിക സമയം രാവിലെ 8:30:00ന് കുതിച്ച ദൗത്യം 10 മിനിറ്റും 21 സെക്കൻഡും മാത്രമാണ് നീണ്ടത്.   

Find Out More:

Related Articles: