മുഖ്യമന്ത്രിക്കും സർക്കാരിനും നവകേരള സദസിന്റെ രൂക്ഷവിമർശനം!

Divya John
 മുഖ്യമന്ത്രിക്കും സർക്കാരിനും  നവകേരള സദസിന്റെ രൂക്ഷവിമർശനം! കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് വിമർശിച്ചത്. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിലും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിയില്ലെന്നും നവകേരള സദസ്സ് തിരിച്ചടിയായെന്ന വിമർശനവുമായി കണ്ണൂരിലെ നേതാക്കൾ. സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇതു സംബന്ധിച്ചുയർന്ന ചർച്ചകൾ സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായി. പാർട്ടി അണികളിൽ പോലും ഈ വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾക്ക് കഴിഞ്ഞു.



മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ അവതാരകരോട് മോശമായി പെരുമാറുന്നതും മൈക്ക് തകരാറായതിന് പോലിസ് കേസെടുത്തതും ഒരു കമ്യുണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതായിരുന്നില്ലെന്ന് പിണറായി വിഭാഗക്കാരനായ മറ്റൊരു നേതാവ് ചുണ്ടിക്കാട്ടി.രണ്ടാം സർക്കാരിൻ്റെ ഭരണപരാജയത്തിന് കാരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം പാറക്കണ്ടിയിലെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടന്ന ജില്ലാ കമ്മിറ്റിയംഗ യോഗത്തിൽ പിണറായി വിഭാഗക്കാരായ നേതാക്കൾ തുറന്നടിച്ചത്. കല്യാശേരിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൂച്ചട്ടികൊണ്ടും ഹെൽമെറ്റു കൊണ്ടും നേരിട്ടത് തെറ്റായ നടപടിയാണെന്ന് അഭിപ്രായമുയർന്നു.



ഇതിനെ രക്ഷാപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത് പൊതുജനമധ്യത്തിൽ അവഹേളനമുണ്ടാക്കിയെന്ന വിമർശനമുണ്ടായി.
മുഖ്യമന്ത്രിക്ക് കീഴിൽ വിനീത വിധേയമായി നിൽക്കുകയായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വം. നേരത്തെ പാർട്ടിയായിരുന്നു സർക്കാരിനെ നയിച്ചിരുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയാണ് പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും നയിക്കുന്നത്. ഈ നിലയിൽ പോയാൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. വ്യക്തികൾ പാർട്ടിക്ക് അപ്പുറത്തേക്ക് വളർന്നതിൻ്റെ തിരിച്ചടിയാണ് ബംഗാളിലും ത്രിപുരയിലും നേരിട്ടത്. ഇതിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ ജില്ലാ സെക്രട്ടറിയെ മത്സരരംഗത്ത് ഇറക്കിയിട്ടും ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. മട്ടന്നുരും ധർമ്മടത്തും നേരിയ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞത്



. പാർട്ടി ശക്തികേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ടുകൾ കൂടിയത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മറ്റൊരു നേതാവ് ചൂണ്ടിക്കാട്ടി.
ഏകാധിപത്യ രീതിയിലുള്ള ഇത്തരം പ്രവണതകൾ തിരുത്തിക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിന് കഴിഞ്ഞിട്ടില്ല. ദല്ലാൾ നന്ദകുമാറുമായ കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജന് ബന്ധമുണ്ടെന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായ യെ ബാധിച്ചു. ബിജെപി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പോളിങ് ദിവസം രാവിലെ ഇപി ജയരാജൻ പാപ്പിനിശേരിയിലെ ബുത്തിന് മുൻപിൽ വെച്ചു വെളിപ്പെടുത്തിയത് തിരിച്ചടിയായി മാറിയെന്ന് വിമർശനമുയർന്നു.താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ പോലും മടിയില്ലാത്തവരായി പാർട്ടി അനുഭാവികളും അംഗങ്ങളും മാറിക്കഴിഞ്ഞു. 2019ലെ തോൽവിയെക്കാൾ ഇതു അപകടകരമാണെന്ന വിമർശനവും ഉയർന്നു.

Find Out More:

Related Articles: