ഇതാണ് ശരിക്കും സംഭവിക്കുന്നത്; എന്തിനും ഏതിനും മഞ്ജു വാര്യരെ പറയുന്നവർക്ക് റിമ കല്ലിങ്കലിന്റെ മറുപടി!

Divya John
 ഇതാണ് ശരിക്കും സംഭവിക്കുന്നത്; എന്തിനും ഏതിനും മഞ്ജു വാര്യരെ പറയുന്നവർക്ക് റിമ കല്ലിങ്കലിന്റെ മറുപടി! സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് എന്താണ് എന്ന് എവിടെയും നടി പറഞ്ഞിട്ടില്ലെങ്കിലും, പല തരത്തിൽ അക്കാര്യങ്ങൾ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ ഏറ്റവുമൊടുവിൽ മകൾ മീനാക്ഷി ദിലീപിന് ഡോക്ടർ പട്ടം കിട്ടി നിൽക്കുമ്പോൾ വീണ്ടും വീണ്ടും അത് തന്നെ സംസാരം. വിഷയത്തിൽ മഞ്ജുവിനെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരും ഉണ്ട്. മഞ്ജു വാര്യരെ മാറ്റി നിർത്തി കാവ്യ മാധവൻ മീനാക്ഷിയുടെ അമ്മയുടെ സ്ഥാനത്ത് നിന്നത് ശരിയായില്ല എന്നൊണ് ഒരു കൂട്ടർ പറയുന്നത്. മകൾ ഇത്രയും വലിയ വിജയം നേടിയിട്ട് പ്രശംസിച്ച് ഒരു പോസ്റ്റ് പോലും പങ്കുവയ്ക്കാത്ത മഞ്ജു ഒരു അമ്മയാണോ എന്ന തരത്തിൽ വിമർശിക്കുന്നവരും ഉണ്ട്. ശരിക്കും എങ്ങനെയാണ് മഞ്ജു ഇങ്ങനെ ചർച്ചാ വിഷയമാകുന്നത്. അതിനുള്ള ഉത്തരം ഒരു റീൽ വീഡിയോയിലൂടെ റിമ കല്ലിങ്കൽ കാണിച്ചു തരുന്നു. 



  ഇപ്പോൾ എന്നല്ല, എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു വാര്യർ. വലിയൊരു ബ്രേക്കിന് ശേഷം മഞ്ജു ഇന്റസ്ട്രിയിലേക്ക് തിരിച്ചുവന്നപ്പോൾ തുടങ്ങിയ വിഷയങ്ങൾ തന്നെയാണ് ഇപ്പോഴും പ്രധാന വിഷയം.ഫോൺ വിളിച്ചുകൊണ്ട് തിരിക്കിട്ട് നടന്നുവരുന്ന മഞ്ജു വാര്യരെ, രണ്ട് വ്‌ളോഗർമാർ (വൈശാഖ് നായർ, ഗായത്രി അശോക്) തടഞ്ഞു നിർത്തി ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്നു. തിരക്കുണ്ട്, ഫ്‌ളൈറ്റിന് സമയമായി എന്ന് പറയുമ്പോഴും മൈക്ക് മുഖത്തോട് അടുപ്പിച്ച് പിടിക്കുന്നു. ഒരുവിധം അവരെ തള്ളിമാറ്റി മഞ്ജു മുന്നോട്ട് പോകുമ്പോൾ വരുന്ന കമന്റുകളാണ്, ജാഡയാണോ ചേച്ചീ എന്ന്. ആ വീഡിയോ, 'മഞ്ജുവിന്റെ തനിസ്വരൂപം' എന്ന് പറഞ്ഞ് വൈറലാവുന്നത്. 'മഞ്ജുവിന്റെ തനിസ്വരൂപം ഇങ്ങനെയാണ്' എന്ന ക്യാപ്ഷനോടെ വരുന്ന ഒരു വീഡിയോയുള്ള സത്യാവസ്ഥ എന്ത് എന്നതാണ് ഇവിടെ വിഷയം. 



  ഒരേ സംഭവത്തിന്റെ രണ്ട് വശം എന്ന ക്യാപ്ഷനോടെ റിമ കല്ലിങ്കൽ പങ്കുവച്ച വീഡിയോ വൈറലാവുന്നുണ്ട്. സത്യത്തിൽ എന്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന് കാണിക്കാൻ വേണ്ടിയാണ് ഈ വീഡിയോ എങ്കിലും, ഇത് ഫൂട്ടേജ് എന്ന പുതിയ സിനിമയുടെ പ്രമോഷൻ കൂടെയാണ്. സൈജു ശ്രീധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം വൈശാഖ് നായരും, ഗായത്രി അശോകും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആഗസ്റ്റ് 2 ന് സിനിമ തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷന് അപ്പുറം ഇതൊരു യാഥാർത്ഥ്യം കൂടെയാണെന്ന് കമന്റിൽ പലരും അഭിപ്രായപ്പെടുന്നു. 'വളരെ ചിരിച്ച മുഖത്തോടെ, ഒട്ടും നീരസം തോന്നാത്ത വിധത്തിലാണ്, കുറച്ച് തിരക്കുണ്ട്, ഫ്‌ളൈറ്റിന് സമയമായി, പിന്നെ കാണാം' എന്നൊക്കെ മഞ്ജു വാര്യർ പറയുന്നത്. 



 അപ്പോൾ പിന്നിൽ നിന്ന് കേൾക്കുന്നത്, 'സിനിമ ഇറങ്ങട്ടെ കാണിച്ചുതരാം' എന്ന ഡയലോഗാണ്. തിരക്കുണ്ട്, ഫ്‌ളൈറ്റിന് സമയമായി എന്ന് പറയുമ്പോഴും മൈക്ക് മുഖത്തോട് അടുപ്പിച്ച് പിടിക്കുന്നു. ഒരുവിധം അവരെ തള്ളിമാറ്റി മഞ്ജു മുന്നോട്ട് പോകുമ്പോൾ വരുന്ന കമന്റുകളാണ്, ജാഡയാണോ ചേച്ചീ എന്ന്. ആ വീഡിയോ, 'മഞ്ജുവിന്റെ തനിസ്വരൂപം' എന്ന് പറഞ്ഞ് വൈറലാവുന്നത്. 'മഞ്ജുവിന്റെ തനിസ്വരൂപം ഇങ്ങനെയാണ്' എന്ന ക്യാപ്ഷനോടെ വരുന്ന ഒരു വീഡിയോയുള്ള സത്യാവസ്ഥ എന്ത് എന്നതാണ് ഇവിടെ വിഷയം. ഒരേ സംഭവത്തിന്റെ രണ്ട് വശം എന്ന ക്യാപ്ഷനോടെ റിമ കല്ലിങ്കൽ പങ്കുവച്ച വീഡിയോ വൈറലാവുന്നുണ്ട്. സത്യത്തിൽ എന്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന് കാണിക്കാൻ വേണ്ടിയാണ് ഈ വീഡിയോ എങ്കിലും, ഇത് ഫൂട്ടേജ് എന്ന പുതിയ സിനിമയുടെ പ്രമോഷൻ കൂടെയാണ്.

Find Out More:

Related Articles: