കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ല; മെറ്റ്ഫോർമിൻ കഴിക്കുന്നുണ്ടെന്ന് തിഹാർ ജയിൽ!

Divya John
 കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ല; മെറ്റ്ഫോർമിൻ കഴിക്കുന്നുണ്ടെന്ന് തിഹാർ ജയിൽ! ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്രിവാളിന്റെ ഭാര്യ. "അവർ എന്റെ ഭർത്താവിനെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭക്ഷണം ജയിലിൽ ക്യാമറ നിരീക്ഷണത്തിലാണ്. ഇൻസുലിനെടുക്കാൻ സമ്മതിക്കുന്നില്ല. എന്റെ ഭർത്താവ് ഒരു പ്രമേഹ രോഗിയാണ്. കഴിഞ്ഞ 12 വർഷമായി ഇൻസുലിൻ ഉപയോഗിക്കുന്നു. ദിവസവും 50 യൂണിറ്റ് ഇൻസുലിൻ ആവശ്യമാണ് അദ്ദേഹത്തിന്," റാഞ്ചിയിലെ റാലിയിൽ സുനിത പറഞ്ഞു.അർവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താൻ ബിജെപി ആഗ്രഹിക്കുന്നതായി സുനിത കെജ്രിവാൾ. ജയിലിൽ ഡൽഹി മുഖ്യമന്ത്രിക്ക് ഇൻസുലിൻ നൽകുന്നില്ലെന്ന് സുനിത ആരോപിച്ചു.



 അരവിന്ദ് കെജ്രിവാൾ ഇൻസുലിൻ എടുക്കുന്നത് അറസ്റ്റിന് ഒരുമാസം മുമ്പു തന്നെ നിർത്തിയിരുന്നു എന്നാണ് തിഹാർ ജയിൽ അധികാരികൾ അവകാശപ്പെടുന്നത്. നിലവിൽ പ്രമേഹത്തിനുള്ള ഗുളിക മാത്രമേ അദ്ദേഹം കഴിക്കുന്നുള്ളൂ. ഡൽഹി ഗവർണർ ഈ വിഷയത്തിൽ‌ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ഇതിനകം കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് കൈമാറിയതിനു പിന്നാലെ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി ബിജെപിക്കെതിരെ രംഗത്തെത്തി. അരവിന്ദ് കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢപദ്ധതി തയ്യാറാകുകയാണെന്ന് അവർ ആരോപിച്ചു. 12 വർഷമായി ഇൻസുലിൻ എടുക്കുന്നയാൾക്ക് അത് നൽകാൻ എന്താണ് തിഹാർ ജയിലധികൃതർക്ക് പ്രയാസമെന്നും അവർ ചോദിച്ചു.തിഹാർ ജയിലധികൃതർ പറയുന്നത് പ്രകാരം നിലവിൽ കെജ്രിവാൾ പ്രമേഹത്തിനുള്ള 'മെറ്റ്ഫോർമിൻ' എന്ന മരുന്ന് മാത്രമേ എടുക്കുന്നുള്ളൂ. തെലങ്കാനയിലെ ഒരു സ്വകാര്യ ഡോക്ടറാണ് അദ്ദേഹത്ത് മുമ്പ് ചികിത്സിച്ചിരുന്നത്.



മാസങ്ങൾക്കു മുമ്പു തന്നെ ഇൻസുലിൻ എടുക്കുന്നത് കെജ്രിവാൾ നിർത്തിയിരുന്നെന്നും തിഹാർ ജയിലധികൃതർ ഗവർണർക്ക് നൽകിയ റിപ്പോർട്ട് പറയുന്നു.ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനാണ് അരവിന്ദ് കെജ്രിവാൾ ജയിലിലായതെന്ന് സുനിത പറഞ്ഞു. കെജ്രിവാളിനെതിരെ ഉന്നയിച്ച ഒരു ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഏകാധിപത്യത്തിനെതിരെ പോരാടി വിജയിക്കും. ജയിലറകൾ ഭേദിച്ച് കെജ്രിവാളും ഹേമന്ത് സോറനും പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു.



ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്രിവാളിന്റെ ഭാര്യ. "അവർ എന്റെ ഭർത്താവിനെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭക്ഷണം ജയിലിൽ ക്യാമറ നിരീക്ഷണത്തിലാണ്. ഇൻസുലിനെടുക്കാൻ സമ്മതിക്കുന്നില്ല. എന്റെ ഭർത്താവ് ഒരു പ്രമേഹ രോഗിയാണ്. കഴിഞ്ഞ 12 വർഷമായി ഇൻസുലിൻ ഉപയോഗിക്കുന്നു. ദിവസവും 50 യൂണിറ്റ് ഇൻസുലിൻ ആവശ്യമാണ് അദ്ദേഹത്തിന്," റാഞ്ചിയിലെ റാലിയിൽ സുനിത പറഞ്ഞു.

Find Out More:

Related Articles: