ഒരു നോട്ടത്തിനും ചിരിക്കും കാത്ത് നിന്ന നാളുകൾ; നടൻ ബാബുരാജ് മനസ്സ് തുറക്കുന്നു!

Divya John
 ഒരു നോട്ടത്തിനും ചിരിക്കും കാത്ത് നിന്ന നാളുകൾ; നടൻ ബാബുരാജ് മനസ്സ് തുറക്കുന്നു!  മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ പെൺകരുത്ത് തെളിയിച്ച സൂപ്പർ നായികമാരിൽ ഒരാൾ കൂടിയാണ് വാണി വിശ്വനാഥ്‌. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത വാണി വീണ്ടും ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. വില്ലൻ വേഷങ്ങളിൽ തുടങ്ങി വ്യത്യസ്തമായ കഥാപാത്രത്തിലൂടെ നായകനായും സഹ നടനായും ഹാസ്യതാരമായും ഒക്കെ മലയാള സിനിമയുടെ മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ബാബുരാജ് ഇപ്പോൾ. മലയാള സിനിമയുടെ മാതൃകാ താരദമ്പതികളുടെ കൂട്ടത്തിൽ പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ബാബുരാജ് വാണിയെ കുറിച്ച് പറഞ്ഞത്. ഒരുപാട് പ്രണയങ്ങളിൽ കൂടി കടന്നുവന്ന ആളാണ് താനെന്നും അതൊക്കെ ഇവിടെ തുറന്നു പറഞ്ഞ ശേഷം വീട്ടിലേക്ക് പോയാൽ വാണി എന്നെ ഡിവോഴ്സ് ചെയ്യും എന്നുമായിരുന്നു താരം പറഞ്ഞത്.തന്റെ ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹേർട്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ ബാബുരാജ് ഒരുകാലത്ത് തന്റെ പ്രണയിനിയും ഇപ്പോൾ തന്റെ ഭാര്യയുമായ വാണിയെ കുറിച്ച് സംസാരിക്കുന്ന കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബാബുരാജിന് പാട്ടൊന്നും അറിയില്ല എന്ന വിശ്വാസത്തോടെ ഒരു പാട്ട് പാടാൻ പറഞ്ഞുകൊണ്ട് ചലഞ്ച് ചെയ്ത വാണിയെ ഞെട്ടിച്ചുകൊണ്ട് ബാബുരാജ് പാടുകയും പകരം എന്ത് തരുമെന്ന് ചോദിക്കുകയും ചെയ്തുകൊണ്ടാണ് ഈ പ്രണയം ആരംഭിച്ചത് എന്ന് ബാബുരാജ് മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2002 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. ആർച്ച, അദ്രി എന്നിങ്ങിനെ രണ്ടുകുട്ടികളും ഉണ്ട് ഈ ദമ്പതിമാർക്ക്. മകൾ വിദേശത്ത് മെഡിസിന് പഠിക്കുകയാണ് എന്നും മകൻ പത്താം ക്ലാസ് കഴിഞ്ഞു എന്നും താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബാബുരാജ് വാണി കൂട്ടുകെട്ടിലെ ആക്ഷൻ സിനിമകൾ ഒരുകാലത്ത് ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. ബാബുരാജ് പ്രൊഡ്യൂസ് ചെയ്ത 'ഗാങ്' സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് ഇരുവർക്കുമിടയിൽ പ്രണയം തുടങ്ങുന്നത്.പഴയകാലത്തൊക്കെ പ്രണയം ഒരു വാക്കിലോ ഒരു ചിരിയിലോ മാത്രമുള്ളതായിരുന്നു. പിന്നെ ഒന്ന് കാണണം എങ്കിലോ ആ ചിരിയോ നോട്ടമോ ലഭിക്കണം എങ്കിലോ ഒരാഴ്ച എങ്കിലും സമയം എടുക്കുമായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് വിരൽ തുമ്പിൽ ഫോണിൽ പ്രസ് ചെയ്താൽ മതി എന്നുമായിരുന്നു ബാബുരാജ് പറഞ്ഞത്.പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ബാബുരാജ് വാണിയെ കുറിച്ച് പറഞ്ഞത്. ഒരുപാട് പ്രണയങ്ങളിൽ കൂടി കടന്നുവന്ന ആളാണ് താനെന്നും അതൊക്കെ ഇവിടെ തുറന്നു പറഞ്ഞ ശേഷം വീട്ടിലേക്ക് പോയാൽ വാണി എന്നെ ഡിവോഴ്സ് ചെയ്യും എന്നുമായിരുന്നു താരം പറഞ്ഞത്.ശ്രദ്ധേയരായ ദമ്പതിമാരാണ് വാണി വിശ്വനാഥും ബാബുരാജും.

Find Out More:

Related Articles: