അപർണ- ദീപക് വിവാഹം ഏറ്റെടുത്ത് ആരാധകർ!

Divya John
 അപർണ- ദീപക് വിവാഹം ഏറ്റെടുത്ത് ആരാധകർ! പുലർച്ചെ ഗുരുവായൂർ അമ്പല നടയിൽ വച്ചാണ് വിവാഹം നടന്നത്. അതിന് സേഷം സിനിമാ സുഹൃത്തുക്കൾക്ക് വേണ്ടി നീണ്ട ഒരു സത്കാരം നടത്തി. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും പങ്കെടുത്ത വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ അപർണ ജീവിത്തിലേക്ക് എത്തുന്നതിന് മണിക്കൂറുകൾ മുൻപ് ദീപക് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് നേടിയെടുത്തിരുന്നു, പുതിയ ബെൻസ് കാർ!. അതിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ദീപക്കിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോഴും ഹൈലൈറ്റ്. വിവാഹ ചിത്രങ്ങളൊന്നും നടൻ പങ്കുവച്ചിട്ടില്ല. ഏറെ നാളത്തെ സ്വപ്‌നമായിരുന്നു ഒരു ബെൻസ് കാർ സ്വന്തമാക്കുക എന്നത്.



ഫ്രണ്ട് ഗ്യാങിൽ ആദ്യമായി ബെൻസ് സ്വന്തമാക്കുന്ന താരം ദീപക് ആണത്രെ. ഇന്ന്, ഏപ്രിൽ 24 ന് ദീപക് പറമ്പോലിന്റെയും അപർണ ദാസിന്റെയും വിവാഹമായിരുന്നു. അപർണയ്ക്കുള്ള സമ്മാനമാണോ ഈ കാർ എന്ന് ചോദിക്കുന്നവരുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുള്ള താലികെട്ട് ചടങ്ങ് കഴിഞ്ഞതിന് ശേഷം ഈ ബെൻസിൽ ആണ് ദീപക് മടങ്ങിയത്. ഏറെ നാളത്തെ പ്രണയും, സ്വപ്‌ന വാഹനവും ഏകദേശം ഒരേ സമയത്ത് നേടിയിരിക്കുകയാണ് ഇപ്പോൾ ദീപക്. മെർസിഡീസ് ബെൻസിന്റെ ലക്ഷ്വറി കോംപാക്ട് എസ്യുവി മോഡലായ GLA 200d എന്ന മോഡലാണ് ദീപക് പറമ്പോൽ സ്വന്തമാക്കിയത്. 



2019 മോഡൽ GLA കോംപാക്ട് എസ്യുവിയാണിത്. 65.91 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡൽ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നത്. എന്നാൽ എത്ര ലക്ഷത്തിനാണ് ദീപക് വണ്ടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.വിനീത് ശ്രീനിവാസന്റെ മലർവാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നടൻ, ചെറിയ ചെറിയ വേഷങ്ങളിലൂടെ ഇന്റസ്ട്രിയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത കണ്ണൂർ സ്വ്കാഡ്, മഞ്ഞുമ്മൽ ബോയ്‌സ് പോലുള്ള സിനിമകൾ ദീപക്കിന്റെ കരിയറിലെ വലിയൊരു ബ്രേക്ക് ആണ്.



ഏറെ നാളത്തെ സ്വപ്‌നമായിരുന്നു ഒരു ബെൻസ് കാർ സ്വന്തമാക്കുക എന്നത്. ഫ്രണ്ട് ഗ്യാങിൽ ആദ്യമായി ബെൻസ് സ്വന്തമാക്കുന്ന താരം ദീപക് ആണത്രെ. ഇന്ന്, ഏപ്രിൽ 24 ന് ദീപക് പറമ്പോലിന്റെയും അപർണ ദാസിന്റെയും വിവാഹമായിരുന്നു. അപർണയ്ക്കുള്ള സമ്മാനമാണോ ഈ കാർ എന്ന് ചോദിക്കുന്നവരുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുള്ള താലികെട്ട് ചടങ്ങ് കഴിഞ്ഞതിന് ശേഷം ഈ ബെൻസിൽ ആണ് ദീപക് മടങ്ങിയത്. ഏറെ നാളത്തെ പ്രണയും, സ്വപ്‌ന വാഹനവും ഏകദേശം ഒരേ സമയത്ത് നേടിയിരിക്കുകയാണ് ഇപ്പോൾ ദീപക്. മെർസിഡീസ് ബെൻസിന്റെ ലക്ഷ്വറി കോംപാക്ട് എസ്യുവി മോഡലായ GLA 200d എന്ന മോഡലാണ് ദീപക് പറമ്പോൽ സ്വന്തമാക്കിയത്. 2019 മോഡൽ GLA കോംപാക്ട് എസ്യുവിയാണിത്. 65.91 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡൽ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നത്.   

Find Out More:

Related Articles: