കീർത്തി സുരേഷ് വിവാഹം ചെയ്യാൻ പോകുന്നത് സ്വർണ വ്യാപാരിയുടെ മകനെയോ; സത്യമെന്ത്?

Divya John
 കീർത്തി സുരേഷ് വിവാഹം ചെയ്യാൻ പോകുന്നത് സ്വർണ വ്യാപാരിയുടെ മകനെയോ; സത്യമെന്ത്? തമിഴ്, തെലുങ്ക്, മലയാളം ഇന്റസ്ട്രികളിൽ വിജയം നേടിയ നടി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. അഭിനയ സാധ്യതയുള്ള നല്ല നല്ല വേഷങ്ങൾ ഇപ്പോൾ കീർത്തിയെ തേടിയെത്തുന്നു. എന്നാൽ കീർത്തിയുടെ പുതിയ സിനിമകളെ കുറിച്ച് സംസാരിക്കുന്നതിനെക്കാൾ ചിലർക്ക് താത്പര്യം നടിയെ എത്രയും വേഗം കെട്ടിച്ചുവിടാനാണ്. 32 കാരിയായ കീർത്തി സുരേഷിന്റെ വിവാഹം ഇപ്പോൾ മലയാളത്തെക്കാൾ തെലുങ്ക് - തമിഴ് ഗോസിപ്പു കോളങ്ങളിൽ അന്താരാഷ്ട്ര പ്രശ്‌നമായിരിക്കുകയാണ്. അത്രയധികം വിവാഹ ഗോസിപ്പുകളും വാർത്തകളുമാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കീർത്തി സുരേഷ് വിവാഹം ചെയ്യാൻ പോകുന്നത് സ്വർണ വ്യാപാരിയുടെ മകനെയാണത്രെ. പതിമൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം എന്നാണ് വാർത്തകൾ. 



കരിയറിൽ ഇപ്പോൾ അതിന്റെ ഏറ്റവും പീക്കിൽ നിൽക്കുകയാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയ ലോകത്ത് എത്തിയ കീർത്തി സുരേഷ്, പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം പരാജയപ്പെട്ടുവെങ്കിലും, പിന്നീടിങ്ങോട്ട് കീർത്തിയുടെ വളർച്ച ആരെയും അതിശയിപ്പിയ്ക്കുന്ന വിധം തന്നെയായിരുന്നു. മഹാനടി എന്ന ചിത്രത്തിൽ ആദ്യകാല നായിക സാവിത്രിയായി എത്തിയ കീർത്തി സുരേഷ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയെടുത്തു. അതിന് ശേഷം മ്യൂസിക് സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടൻ ഉണ്ടാവും എന്നുമുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ കീർത്തിയുടെ അച്ഛനും അമ്മയുമായ സുരേഷ് കുമാറും മേനകയും പ്രചരിയ്ക്കുന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. 



അതിന് ശേഷം കുറച്ച് കാലം വിവാഹ ഗോസിപ്പുകൾ വന്നിരുന്നില്ല. ഇപ്പോൾ വീണ്ടുമൊരു വിവാഹ വാർത്ത പ്രചരിക്കുമ്പോൾ, ഇതിനൊന്നും ഒരു അവസാനമില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ പ്രചരിയ്ക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവും ഇല്ല. കീർത്തിയോ കുടുംബമോ പ്രതികരിക്കുന്നത് വരെ ഇതും വെറും ഗോസിപ് മാത്രമാണ്. കാരണം ഇതിന് മുൻപ് പല തവണ കീർത്തിയുടെ വിവാഹം സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. ദുബായി ബെയ്‌സ്ഡ് ബിസിനസ്സുകാരനുമായി കീർത്തിയുടെ വിവാഹം പറഞ്ഞുറപ്പിച്ചു എന്ന വാർത്ത വളരെ ശക്തമായി പ്രചരിച്ച ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ കീർത്തിയും കുടുംബവും അത് പാടെ തള്ളി.



ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കീർത്തി സുരേഷ് വിവാഹം ചെയ്യാൻ പോകുന്നത് സ്വർണ വ്യാപാരിയുടെ മകനെയാണത്രെ. പതിമൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം എന്നാണ് വാർത്തകൾ. കരിയറിൽ ഇപ്പോൾ അതിന്റെ ഏറ്റവും പീക്കിൽ നിൽക്കുകയാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയ ലോകത്ത് എത്തിയ കീർത്തി സുരേഷ്, പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം പരാജയപ്പെട്ടുവെങ്കിലും, പിന്നീടിങ്ങോട്ട് കീർത്തിയുടെ വളർച്ച ആരെയും അതിശയിപ്പിയ്ക്കുന്ന വിധം തന്നെയായിരുന്നു. മഹാനടി എന്ന ചിത്രത്തിൽ ആദ്യകാല നായിക സാവിത്രിയായി എത്തിയ കീർത്തി സുരേഷ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയെടുത്തു. അതിന് ശേഷം മ്യൂസിക് സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടൻ ഉണ്ടാവും എന്നുമുള്ള വാർത്തകൾ വന്നിരുന്നു. 

Find Out More:

Related Articles: