എനിക്കിഷ്ടം ജാസ്മിനെ; റോക്കിയുടെ ചോദ്യത്തിന് അനുവിന്റെ മറുപടി!

Divya John
 എനിക്കിഷ്ടം ജാസ്മിനെ; റോക്കിയുടെ ചോദ്യത്തിന് അനുവിന്റെ മറുപടി! പുറത്തായതിന് ശേഷവും ഷോ സ്ഥിരം കണ്ട് തന്റെ റിവ്യവും അഭിപ്രായങ്ങളും റോക്കി സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കാറുണ്ട്. പുതിയ വീഡിയോയിൽ അനു ജോസഫിനൊപ്പമാണ് റോക്കി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. നടിയും അവതാരികയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അനു ജോസഫ് അസി റോക്കിയുടെ ബിസിനസ് പാർട്ണർ ആണ്. പുറത്ത് നിന്ന് കാര്യങ്ങൾ കണ്ട് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് പോയിട്ട് കാര്യമില്ല. അതിനുള്ളിൽ കയറിയാൽ കാര്യങ്ങൾ മൊത്തതിൽ മാറും. നമ്മൾ പ്രതീക്ഷിച്ചത് പോലെ ഒന്നും ആയിരിക്കില്ല കാര്യങ്ങൾ. അത് വേറൊരു ലോകമാണ്. വീട്ടിനകത്തേക്ക് കയറുമ്പോൾ തന്നെ മൈന്റ് കൈവിട്ടു പോകും എന്ന് റോക്കിയും അനുവും പറയുന്നു.



 നൂറ് ദിവസം നിൽക്കാം എന്ന് പറഞ്ഞിട്ടാണ് ഞാൻ ബിഗ് ബോസ് ഹൗസിലേക്ക് പോയത്. എന്നിട്ട് പെട്ടന്നിങ്ങ് പോരേണ്ടി വന്നു എന്ന് റോകിക് പറഞ്ഞു. 35 ദിവസം ബിഗ് ബോസ് ഹൗസിനുള്ളിൽ നിൽക്കാൻ കഴിഞ്ഞു എന്ന് അനുവും പറഞ്ഞു. ബിഗ് ബോസ് സീസൺ 6 ൽ നിന്ന് ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് അസി റോക്കി.ഈ സീസണിൽ നിനക്ക് ആരെയാണ് ഇഷ്ടം എന്ന് റോക്കി ചോദിച്ചപ്പോൾ അനു കുറച്ചധികം നേരം ആലോചിച്ചു. അൻസിബയുടെയും അർജുന്റെയും റിഷിയുടെയും പേരുകൾ റോക്കി പറഞ്ഞുവെങ്കിലും, അനു പറഞ്ഞത് എനിക്കിഷ്ടം ജാസ്മിനെ ആണെന്നാണ്.



ബി?ഗ് ബോസ് ഹൗസിൽ റോക്കിയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു അൻസിബയും റിഷിയും. ജാസ്മിനും ഗബ്രിയും ബിഗ് ബോസ് ഹൗസിൽ റോക്കിയെ ഇമോഷണലി അറ്റാക്ക് ചെയ്ത ആൾക്കാരാണ്. റോക്കിയുടെ ഉറ്റ സുഹൃത്തായിട്ടും അനു പറഞ്ഞത് തനിക്ക് ജാസ്മിനെയാണ് ഇഷ്ടം എന്നും.റോക്കിയെ ആയിരുന്നു ഇഷ്ടം, പക്ഷെ ഇപ്പോൾ ജാസ്മിനെയാണ് എന്ന് അനു വ്യക്തമാക്കി. റോക്കിയുടെ ടച്ച് ഓഫ് ഇൻക് എന്ന ടാറ്റു സ്റ്റുഡിയോയിലുള്ള ആളുകളിൽ പലർക്കും അർജുനെയും റിഷിയെയും ആണ് ഇഷ്ടം. റോക്കി പുറത്തായതിന് ശേഷം ഷോ കാണാത്ത ആളുകളാണ് അവിടെ പലരും. തന്റെ പി ആർ ടീം എല്ലാം ഇവരായിരുന്നു എന്ന് റോക്കി പറയുന്നു.

Find Out More:

Related Articles: