കാവ്യ ഓസ്‌ട്രേലിയയിൽ പോയതോടെ അച്ഛനും മകളും അവരുടെ ലോകവും!

Divya John
 കാവ്യ ഓസ്‌ട്രേലിയയിൽ പോയതോടെ അച്ഛനും മകളും അവരുടെ ലോകവും! അമ്മയും അച്ഛനും ജീവിതത്തിൽ രണ്ടായപ്പോഴും അച്ഛന്റെ കൂടെ പോകാൻ ആണ് മകൾ ഇഷ്ടപെട്ടത്. യാതൊരു വിധ എതിർപ്പുകൾ ഇല്ലാതെയും മഞ്ജു മീനാക്ഷിയെ ദിലീപിന് വിട്ടുകൊടുത്തു. കാരണം മറ്റാരേക്കാളും നന്നായി ആ അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രത അറിയുന്നതും മഞ്ജുവിനാണ്. ദിലീപേട്ടന് ഒപ്പം തന്റെ മകൾ സുരക്ഷിതവും ഹാപ്പിയും ആയിരിക്കും എന്ന ഒറ്റ തോന്നൽ കൊണ്ടാകണം മഞ്ജു എന്ന അമ്മ അതിനു സമ്മതിച്ചതും. വർഷങ്ങൾ അച്ഛനും മകളും ഒരുമിച്ചായിരുന്നു താമസവും യാത്രക്കും എല്ലാം ഒരുമിച്ച്. എത്ര ദൂരത്തു ഷൂട്ടിന് പോയാലും മകൾ വീട്ടിൽ ഉണ്ടല്ലോ എന്ന് കരുതി ആകുലത പെട്ട അച്ഛനാണ് ദിലീപ്. മകളുടെ അടുക്കലേക്ക് ഓടിയെത്താൻ ആയിരുന്നു തന്റെ തിടുക്കം എന്ന് പലവട്ടം ദിലീപ് പറഞ്ഞിട്ടുണ്ട്.



  താരങ്ങളുടെ മക്കളിൽ പ്രേക്ഷകർക്ക് ഒരു പൊടിക്ക് ഇഷ്ടക്കൂടുതൽ ഉണ്ട് മഞ്ജു വാര്യർ- ദിലീപ് താര ദമ്പതികളുടെ മകൾ മീനാക്ഷിയോട്. അച്ഛന്റെ നിഴലായി ജീവിച്ച മകൾ.ആത്മഹത്യ ചെയ്യാൻ തോന്നിയ നിമിഷങ്ങളിൽ നിന്നുപോലും മകളെക്കുറിച്ചുള്ള ചിന്തകൾ ആണ് തന്നെ ജീവിതത്തിലേക്ക് എത്തിച്ചത് എന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ആയിരുന്നു ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം പവി കെയർടേക്കർ ഓഡിയോ ലോഞ്ച് താരപ്രൗഢമായ സദസിൽ നിർവഹിക്കപ്പെട്ടത്.മീനാക്ഷിയും ദിലീപും പണ്ടത്തെപ്പോലെ വീണ്ടും. കാവ്യ ഓസ്‌ട്രേലിയയിൽ പോയതോടെ അച്ഛനും മകളും അവരുടെ ലോകവും ആണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇവർക്ക് തുല്യം ഇവർ മാത്രമാണ്. ഇരുവരുടെയും സ്നേഹം ആർക്കും നഷ്ടപ്പെടുത്താൻ ആകില്ല എന്നും ആരാധകർ പറയുന്നു.



   അതേസമയം ചിലപ്പോൾ മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വന്നേക്കാം എന്നുള്ള ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല- എന്നൊരിക്കൽ അഭിമാനത്തോടെ ദിലീപ് പറഞ്ഞിരുന്നു.മകളെകുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചൊക്കെ ദിലീപ് പറഞ്ഞിട്ടുണ്ട്.



   മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്.ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ ഏറെ ആളുകളും ശ്രദ്ധിച്ചത് മീനാക്ഷിയെ ആണ്. മുൻപും അഞ്ചുമന ക്ഷേത്രത്തിൽ വച്ച് തുടങ്ങുന്ന സിനിമ പൂജകളിൽ ഒക്കെയും മീനാക്ഷി പങ്കെടുത്തിരുന്നു. ഇപ്പോൾ നാളുകൾക്ക് ശേഷം ആണ് അച്ഛന്റെ ഒരു പടത്തിന് വേണ്ടി പൊതുവേദിയിൽ മീനാക്ഷി എത്തുന്നത്. അതോടെയാണ് വമ്പൻ ചർച്ചകൾക്ക് കൂടി വഴി ഒരുങ്ങിയത്.

Find Out More:

Related Articles: