എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലേ; വേദിയിൽ ദിലീ പിൻറെ വാക്കുകൾ ഇങ്ങനെ!

Divya John
 എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലേ; വേദിയിൽ ദിലീ പിൻറെ വാക്കുകൾ ഇങ്ങനെ! ഓഡിയോ ലോഞ്ചും കഴിഞ്ഞദിവസമാണ് നടന്നത് വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം "പവി കെയർ ടേക്കർ" ഏപ്രിൽ 26-ന് റിലീസ് ചെയ്യും.തിയേറ്റർ ഓണർസിന്റെ സംഘടനയായ ഫിയോസ്ക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. ഇപ്പോഴിതാ ഇരു സന്തോഷങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ദിലീപ്. വലിയ സന്തോഷമുണ്ട് ഈ വേദിയിൽ ഇന്ന് രണ്ടുചടങ് ആണ് നടന്നത്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച് അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തീയേറ്റർ അസോസിയേഷന്റെ പുതിയ സംരംഭം. ഫിയോകിന് ഷോ ചെയ്യാൻ ഒക്കെയുള്ള പരിമിതികൾ ഒക്കെയുണ്ട്. അത് മാറുന്നത് ഒരു നന്മക്ക് വേണ്ടിയാണ്. ഇന്ന് ഇത്രയധികം ആളുകൾ വന്നതിൽ വലിയ സന്തോഷം.



എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊന്പത് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കൈയ്യടി. പിന്നെ ഞാൻ ഇത്രയും പ്രശ്നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് ഇത്രയും സിനിമ നിർമ്മിക്കുന്ന എന്റെ നിർമ്മാതാക്കൾ, സംവിധയകരേയും കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർത്ഥനയാണ് ഈ ഞാൻ. ദിലീപിന്റെ പുതിയ ചിത്രം പവി കെയർ ടേക്കറിന്റെ രസകാഴ്ചകൾ നിറഞ്ഞ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. എഡിറ്റർ ദീപു, മ്യൂസിക്ക് ഡയറക്ടർ മിഥുൻ, കാമറമാൻ സനു. പിന്നെ ഇവിടെ ഇരിക്കുന്ന ജോണി, ധർമ്മജൻ,രാധക ശരത് കുമാർ അങ്ങനെ ഒരുപാട് ആളുകൾ ഉണ്ട്.



രാധിക ചേച്ചി ഇതിൽ ശക്തമായ കഥാപാത്രമായിട്ടാണ് എത്തുന്നത്. ഇവിടെ വന്നിരിക്കുന്ന എല്ലാവരോടും അത്രയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്- ദിലീപ് പറയുന്നു.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വിനീത് എനിക്ക് സഹോദരനെപോലെ തന്നെയാണ്. ചിരിച്ചു നിൽക്കുന്ന മുഖത്തെയോടെയാണ് എന്നോട് പെരുമാറിയിട്ടുള്ളത്. മലയാള സിനിമയിലേക്ക് കൊടുക്കാൻ പറ്റുന്ന അഞ്ചു നായികമാരെകൂടിയാണ് നമ്മൾ ഈ സിനിമയിലൂടെ കൊടുക്കുന്നത്.ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങൾക്ക് എല്ലാം അറിയാം.



ഇത് എനിക്ക് 149 മത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞകുറേക്കാലമായി ഞാൻ കുറെ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയിൻമെന്റ് എന്നാണ്. ഒരു നടൻ എന്ന നിലയിൽ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ തീയേറ്ററുകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്‌ട്രെസ് ഒഴിവാക്കാൻ വേണ്ടിയാണു എന്റെ സിനിമ കാണാൻ എത്തുന്നത് എന്ന് പറയാറുണ്ട്. അങ്ങനെ എങ്കിൽ നിങ്ങൾക്ക് പറ്റിയ സിനിമയാണ് ഇത്.

Find Out More:

Related Articles: