ഭാവി വരനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശ്രീലക്ഷ്മി, ചെറുക്കൻ വേറെ മതമാണ്!

Divya John
 ഭാവി വരനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശ്രീലക്ഷ്മി, ചെറുക്കൻ വേറെ മതമാണ്! കുടുംബവിളക്ക് സീരിയലിലെ ശീതൾ എന്ന കഥാപാത്രമായി എത്തിയ താരം ഇതിനോടകം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. സീരിയലിൽ ശീതളിന്റെ വിവാഹ എപ്പിസോഡുകൾ എല്ലാം വൈറലായിരുന്നു. എന്നാൽ ഇത് സീരിയൽ അല്ല, ശരിക്കും കല്യാണമാണ്. മെയ് മാസത്തിൽ വിവാഹ നിശ്ചയം ഉണ്ടാവും എന്നാണ് നേരത്തെ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞിരുന്നത്. നിശ്ചയത്തിന്റെ ഡേറ്റ് തീരുമാനിച്ച വിവരം ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിലൂടെ അറിയിരിച്ചിരിയ്ക്കുകയാണ്. ഭാവി വരനൊപ്പം നിൽക്കുന്ന റൊമാന്റിക് ആയ ഒരു ചിത്രത്തിനൊപ്പമാണ് നിശ്ചയത്തിന്റെ തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. മെയ് 26 ന് ആണ് നിശ്ചയം. എൻഗേജ്‌മെന്റ് ഡയറീസ് എന്ന ഹാഷ് ടാഗിനൊപ്പമാണ് പോസ്റ്റ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താൻ വിവാഹിതയാകാൻ പോകുന്നു എന്ന കാര്യം നേരത്തെ ശ്രീലക്ഷ്മി ശ്രീകുമാർ വെളിപ്പെടുത്തിയതാണ്. ജോസ് ഷാജിയാണ് ശ്രീലക്ഷ്മിയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്. ലക്ചർ ആണ് ശ്രീലക്ഷ്മിയുടെ ഭാവി ഭർത്താവ്. ക്രിസ്ത്യാനിയാണ്, അന്യ മതത്തിൽ പെട്ടയാളാണ് എങ്കിലും വീട്ടുകാർക്ക് ഇപ്പോൾ വിവാഹത്തിൽ എതിർപ്പുകളൊന്നും ഇല്ല എന്ന് നേരത്തെ ശ്രീലക്ഷ്മി വ്യക്തമാക്കിയതാണ്. തുടക്കത്തിൽ ചെറിയ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് എല്ലാം പരിഹരിക്കപ്പെട്ടു. രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുന്നത്.പോസ്റ്റിന് താഴെ ആശംസകളുമായി ഇന്റസ്ട്രിയിലെ ശ്രീലക്ഷ്മിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തി. 
രേഷ്മ എസ് നായർ (കുടുംബവിളക്കിലെ സഞ്ജന), ദേവി മേനോൻ (കുടുംബവിളക്കിലെ സരസ്വതിയമ്മ), നൂബിൻ ജോണി, റനീഷ റഹ്‌മാൻ എന്നിങ്ങനെ പോകുന്നു ആശംസകളറിയിച്ച സെലിബ്രിറ്റികളുടെ ലിസ്റ്റ്. ആരാധകരും ആശംസകളുമായി കമന്റ് ബോക്‌സിൽ എത്തുന്നുണ്ട്. നിശ്ചയം മെയ് മാസത്തിലാണെങ്കിലും, കല്യാണം 2025 ഫെബ്രുവരിയിൽ ആയിരിക്കും, ഒരു വർഷത്തെ ഗ്യാപ് ഉണ്ടാവും എന്നും ശ്രീ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം താൻ അഭിനയത്തിൽ തുടരുന്നതിന് ജോസിന് യാതൊരു തര പ്രശ്‌നവും ഇല്ല എന്നും, ജോസിന്റെ വീട്ടുകാരും അക്കാര്യത്തിൽ ഫുൾ സപ്പോർട്ട് ആണ് എന്നും ശ്രീലക്ഷ്മി പറയുന്നു. ഭാവി വരനൊപ്പം നിൽക്കുന്ന റൊമാന്റിക് ആയ ഒരു ചിത്രത്തിനൊപ്പമാണ് നിശ്ചയത്തിന്റെ തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. മെയ് 26 ന് ആണ് നിശ്ചയം. എൻഗേജ്‌മെന്റ് ഡയറീസ് എന്ന ഹാഷ് ടാഗിനൊപ്പമാണ് പോസ്റ്റ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താൻ വിവാഹിതയാകാൻ പോകുന്നു എന്ന കാര്യം നേരത്തെ ശ്രീലക്ഷ്മി ശ്രീകുമാർ വെളിപ്പെടുത്തിയതാണ്.
 ജോസ് ഷാജിയാണ് ശ്രീലക്ഷ്മിയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്. ലക്ചർ ആണ് ശ്രീലക്ഷ്മിയുടെ ഭാവി ഭർത്താവ്. ക്രിസ്ത്യാനിയാണ്, അന്യ മതത്തിൽ പെട്ടയാളാണ് എങ്കിലും വീട്ടുകാർക്ക് ഇപ്പോൾ വിവാഹത്തിൽ എതിർപ്പുകളൊന്നും ഇല്ല എന്ന് നേരത്തെ ശ്രീലക്ഷ്മി വ്യക്തമാക്കിയതാണ്. തുടക്കത്തിൽ ചെറിയ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് എല്ലാം പരിഹരിക്കപ്പെട്ടു. രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുന്നത്.പോസ്റ്റിന് താഴെ ആശംസകളുമായി ഇന്റസ്ട്രിയിലെ ശ്രീലക്ഷ്മിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തി. രേഷ്മ എസ് നായർ (കുടുംബവിളക്കിലെ സഞ്ജന), ദേവി മേനോൻ (കുടുംബവിളക്കിലെ സരസ്വതിയമ്മ), നൂബിൻ ജോണി, റനീഷ റഹ്‌മാൻ എന്നിങ്ങനെ പോകുന്നു ആശംസകളറിയിച്ച സെലിബ്രിറ്റികളുടെ ലിസ്റ്റ്.

Find Out More:

Related Articles: