തുടക്കത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് നടി ദീപ തോമസ്!

Divya John
 തുടക്കത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് നടി ദീപ തോമസ്! സിനിമയിലെ തന്റെ തുടക്കകാലത്തെ കുറിച്ചും, സ്ട്രഗ്‌ളിങ് പിരീഡിനെ കുറിച്ചും എല്ലാം ദീപ സംസാരിക്കുന്നു. സൂര്യ മ്യൂസിക് ചാനലിലെ മ്യൂസിക് കഫെ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ദീപ. ആഗ്രഹിച്ചതെല്ലാം തനിക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ദീപ പറയുന്നത്. മോഡലിങിലൂടെയാണ് ഞാൻ കരിയർ ആരംഭിച്ചത്. അപ്പോൾ എല്ലാവരെയും പോലെ, സിനമയിൽ അഭിനയിക്കണം എന്നൊക്കെ ഞാനും ആഗ്രഹിച്ചു. അതുപോലെ തന്നെ കിട്ടി. ലുക് മാനൊപ്പം ഒരു സിനിമ ചെയ്യണം എന്നാഗ്രഹിച്ചത് സുലേഖ മൻസിൽ ചെയ്യുന്ന സമയത്താണ്. തൊട്ടടുത്ത ചിത്രമായ പെരുമാനിയിൽ ആ ആഗ്രഹവും സാധിച്ചു. അത്തരത്തിൽ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് കിട്ടുന്നു. ഹോം എന്ന ചിത്രത്തിന് ശേഷമാണ് ദീപ തോമസ് എന്ന നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 



   അതിന് ശേഷം ഇതാ സുലേഖ മൻസിൽ, പെരുമാനി പോലുള്ള സിനിമകളിലൂടെ മുൻനിര നായികാ നിലയിലേക്ക് വന്നു നിൽക്കുന്നു. എന്നെ സംബന്ധിച്ച് എന്താണോ നമുക്ക് സന്തോഷം തരുന്നത് അത് ചെയ്യുക എന്നതേയുള്ളൂ. സിനിയിൽ നായികയായി തന്നെ അഭിനയിക്കണം എന്ന നിർബന്ധമൊന്നും എനിക്കില്ല. നല്ല റോളാണെങ്കിൽ, സപ്പോർട്ടിങ് റോൾ ചെയ്യാനും വിരോധമില്ല. അതിന്റെ പേരിൽ ടൈപ്കാസ്റ്റ് ചെയ്യപ്പെടും എന്ന ഭയമില്ല. ഏത് തരം റോളുകൾക്കും തയ്യാറാവുമ്പോഴാണ്, അത് കണ്ട് മറ്റൊരു സിനിമയിലേക്കുള്ള വിളി വരുന്നത്- ദീപ തോമസ് പറഞ്ഞു. കിരയറിന്റെ തുടക്കത്തിൽ സ്ട്രഗിളിങ് ഉണ്ടായിരുന്നു. അവസരങ്ങൾ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡ് ആയ സ്റ്റേജുണ്ട്. അഭിനയമാണ് എന്റെ ലോകം എന്ന് തിരിച്ചറിഞ്ഞതിന് ശേഷം, അതിലേക്ക് എത്തിപ്പെടുന്നതിന് മുൻപ് ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടതായി വരാം. 



  പക്ഷെ അതെല്ലാം അവിടെ എത്തും വരെ മാത്രമാണ്. എത്തിയതിന് ശേഷം, മറ്റുള്ളവരുട കഷ്ടപ്പാടുകളെ കുറിച്ചറിയുമ്പോൾ നമ്മളുടെ കഷ്ടപ്പാടൊന്നും ഒരു കഷ്ടപ്പാടേ അല്ല എന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ എനിക്ക് അഭിമാനം തോന്നും. ശരിക്കും ഓരോ കഷ്ടപ്പാടിനും ഓരോ കഥകൾ പറയാനുണ്ട്. ജീവിതത്തിന്റെ മാജിക്കിൽ ഞാൻ വിശ്വസിക്കുന്നു എന്നും നടി പറഞ്ഞു. കരിക്ക് പോലൊരു വെബ് സീരീസ് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അതിന്റെ ഗബ്‌സ്മാഷ് എല്ലാം ചെയ്ത കാലത്ത് ഒരിക്കലും കരുതിയതല്ല, അതിലൂടെ ഒരു തുടക്കം കിട്ടുമെന്ന്. അതൊക്കെ മാജിക് ആണ്. പെരുമാനി എന്ന സിനിമ കിട്ടിയപ്പോഴും ജീവിതത്തിന്റെ മാജിക്കിനെ കുറിച്ച് ഞാൻ ചിന്തിച്ചു.



അതിന് ശേഷം ഇതാ സുലേഖ മൻസിൽ, പെരുമാനി പോലുള്ള സിനിമകളിലൂടെ മുൻനിര നായികാ നിലയിലേക്ക് വന്നു നിൽക്കുന്നു. എന്നെ സംബന്ധിച്ച് എന്താണോ നമുക്ക് സന്തോഷം തരുന്നത് അത് ചെയ്യുക എന്നതേയുള്ളൂ. സിനിയിൽ നായികയായി തന്നെ അഭിനയിക്കണം എന്ന നിർബന്ധമൊന്നും എനിക്കില്ല. നല്ല റോളാണെങ്കിൽ, സപ്പോർട്ടിങ് റോൾ ചെയ്യാനും വിരോധമില്ല. അതിന്റെ പേരിൽ ടൈപ്കാസ്റ്റ് ചെയ്യപ്പെടും എന്ന ഭയമില്ല. ഏത് തരം റോളുകൾക്കും തയ്യാറാവുമ്പോഴാണ്, അത് കണ്ട് മറ്റൊരു സിനിമയിലേക്കുള്ള വിളി വരുന്നത്- ദീപ തോമസ് പറഞ്ഞു. കിരയറിന്റെ തുടക്കത്തിൽ സ്ട്രഗിളിങ് ഉണ്ടായിരുന്നു. അവസരങ്ങൾ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡ് ആയ സ്റ്റേജുണ്ട്. അഭിനയമാണ് എന്റെ ലോകം എന്ന് തിരിച്ചറിഞ്ഞതിന് ശേഷം, അതിലേക്ക് എത്തിപ്പെടുന്നതിന് മുൻപ് ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടതായി വരാം. പക്ഷെ അതെല്ലാം അവിടെ എത്തും വരെ മാത്രമാണ്. എത്തിയതിന് ശേഷം, മറ്റുള്ളവരുട കഷ്ടപ്പാടുകളെ കുറിച്ചറിയുമ്പോൾ നമ്മളുടെ കഷ്ടപ്പാടൊന്നും ഒരു കഷ്ടപ്പാടേ അല്ല എന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ എനിക്ക് അഭിമാനം തോന്നും. 

Find Out More:

Related Articles: