കുഞ്ഞിനെ പരിചയപ്പെടുത്തി അർച്ചനയും ഭർത്താവും!

Divya John
 കുഞ്ഞിനെ പരിചയപ്പെടുത്തി അർച്ചനയും ഭർത്താവും! കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ കുടുംബ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രവീൺ നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കുഞ്ഞിന്റെ മുഖവും, പേരും വെളിപ്പെടുത്തി. 'അയാൻ അച്ഛനും അമ്മയ്ക്കുമൊപ്പം' എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ദിവസങ്ങൾ മാത്രം പ്രായമെത്തിയ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷത്തിലാണ് പ്രവീൺ നാ.രുടെയും അർച്ചന സുശീലന്റെയും ഫോളോവേഴ്‌സ്. ആശംസകൾ അറിയിച്ചും അഭിനന്ദനങ്ങൾ അറിയിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഭർത്താവിനൊപ്പം കാലിഫോർണിയയിലാണ് ഇപ്പോൾ അർച്ചന. അവിടെ തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും.  ദിവസങ്ങൾക്ക് മുൻപാണ് താൻ ഒരു അമ്മയായി എന്ന സന്തോഷ വാർത്ത അർച്ചന സുശീലൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഡിസംബർ 28 ന് ഞങ്ങൾ ഒരു ആൺ കുഞ്ഞിനാൽ അനുഗ്രഹീതരായി' എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ മകനെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് അർച്ചനയും ഭർത്താവ് പ്രവീൺ നായരും.




മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി വേഷം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അർച്ചന. പിന്നീട് നിരവധി വേഷങ്ങൾ പല സീരിയലുകളിലായി ചെയ്തു. ഇടയ്ക്ക് കോമഡി ട്രാക്കിലേക്കും മാറിയിരുന്നു. ബിഗ്ഗ് ബോസ് ഷോ ആണ് അർച്ചനയുടെ കരിയറിലെ മറ്റൊരു മികച്ച നേട്ടം. ആര്യ ബാബു എന്ന, ആര്യ ബഡായിയുടെ ആദ്യ ഭർത്താവ് രോഹിത് സുശീലിന്റെ സഹോദരി കൂടെയാണ് അർച്ചന സുശീലൻ.2021 ൽ ആണ് അർച്ചന സുശീലന്റെയും പ്രവീൺ നായരുടെയും വിവാഹം കഴിഞ്ഞത്. കൊവിഡ് കാലത്ത് കാലിഫോർണിയയിൽ വച്ചു നടന്ന വിവാഹമായതുകൊണ്ട് ബന്ധുക്കൾക്കൊന്നും അധികം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.



ലളിതമായി നടന്ന വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച്, അർച്ചന തന്നെയാണ് ആ സന്തോഷ വാർത്ത അറിയിച്ചത്.കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ കുടുംബ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രവീൺ നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കുഞ്ഞിന്റെ മുഖവും, പേരും വെളിപ്പെടുത്തി. 'അയാൻ അച്ഛനും അമ്മയ്ക്കുമൊപ്പം' എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ദിവസങ്ങൾ മാത്രം പ്രായമെത്തിയ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷത്തിലാണ് പ്രവീൺ നാ.രുടെയും അർച്ചന സുശീലന്റെയും ഫോളോവേഴ്‌സ്. ആശംസകൾ അറിയിച്ചും അഭിനന്ദനങ്ങൾ അറിയിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഭർത്താവിനൊപ്പം കാലിഫോർണിയയിലാണ് ഇപ്പോൾ അർച്ചന. അവിടെ തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും.

Find Out More:

Related Articles: