ഗജിനി സിനിമയിൽ തന്നെ പറഞ്ഞ് പറ്റിച്ചതാണ് എന്ന് നയൻതാര!

Divya John
 ഗജിനി സിനിമയിൽ തന്നെ പറഞ്ഞ് പറ്റിച്ചതാണ് എന്ന് നയൻതാര! സിനിമയിൽ നയൻതാര ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ സിനിമയോ സംവിധായകനോ തന്നോട് നീതി കാണിച്ചിട്ടില്ല എന്നാണ് നയൻതാര പറയുന്നത്. ഇനി എ ആർ മുരുഗദോസ് എന്ന സംവിധായകനോടൊപ്പം പ്രവൃത്തിക്കില്ല എന്ന് അന്ന് നയൻതാര പറഞ്ഞിരുന്നു. ആ ശപഥം ഇന്നും നയൻ പാലിക്കുന്നു. തമിഴ് സിനിമാലോകത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റർ ഹിറ്റാണ് സൂര്യയെയും അസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം. സിനിമയിൽ നയൻതാര ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ്. താങ്കളും അസിനുമാണ് നായികയായി എത്തുന്നത്. 



അസിൻ കഥയുടെ അവസാനം മരിച്ചുപോകും. നിങ്ങളാണ് നായിക എന്നൊക്കെയാണത്രെ എ ആർ മുരുഗദോസ് നയൻതാരയോട് പറഞ്ഞത്. അതോടെ നയൻ സമ്മതിച്ചു. അല്പം അധികം ഗ്ലാമറസ്സായിട്ടാണ് നയൻതാരയെ ചിത്രത്തിൽ കാണിച്ചത്. കഥാപാത്രത്തിന് അതാവശ്യമാണെന്ന് സംവിധായകൻ പറഞ്ഞുവത്രെ. 2008 ൽ ആണ് ഗജിനി എന്ന ചിത്രം റിലീസായത്. മലയാളത്തിലൂടെ നായികയായി വന്ന നയൻതാര അന്ന് പുതിയ സാധ്യതകൾ ആഗ്രഹിച്ച് തമിഴിൽ എത്തിയ കാലമായിരുന്നു. അയ്യ എന്ന തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച്, ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജിനികാന്തിന്റെ നായികയൊക്കെയായി മിന്നി നിൽക്കുന്ന സമയം. നയൻതാരയുടെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു ഗജിനി.



 ചന്ദ്രമുഖിയ്ക്ക് ശേഷം തമിഴിൽ കത്തി നിൽക്കുന്ന നയൻതാരയ്ക്ക് അതൊരു തിരിച്ചടിയായിരുന്നു. അതിന് ശേഷമാണ് എ ആർ മുരുഗദാസിനെതിരെ നയൻതാര രംഗത്തെത്തിയത്. പറഞ്ഞ് പറ്റിച്ചതാണ് എന്ന് പറഞ്ഞ് നടി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് വാർത്തയായിരുന്നു. ഇനിയൊരു സിനിമയിൽ എ ആർ മുരുഗദോസിനൊപ്പം പ്രവൃത്തിക്കില്ല എന്ന് അന്ന് പറഞ്ഞ വാക്ക് ഇന്നും നയൻ പാലിക്കുന്നു. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ നയൻതാരയുടെ പല ഭാഗങ്ങളും കട്ട് ചെയ്തിരുന്നു. വെറുമൊരു സെക്കന്റ് ഹീറോയിനായി നയൻതാരയെ തള്ളപ്പെട്ട നിലയിലായിരുന്നു കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. സൂര്യ - അസിൻ സിനിമ എന്ന നിലയിൽ തമിഴ്‌നാടിന് പുറത്തും ചിത്രം വൻ ആഘോഷമായി. എന്നാൽ നയൻതാരയുടെ കഥാപാത്രത്തിന് ഒരു ഗ്ലാമർ നായികയുടെ വിലമാത്രമേ നൽകിയുള്ളൂ.



അസിൻ കഥയുടെ അവസാനം മരിച്ചുപോകും. നിങ്ങളാണ് നായിക എന്നൊക്കെയാണത്രെ എ ആർ മുരുഗദോസ് നയൻതാരയോട് പറഞ്ഞത്. അതോടെ നയൻ സമ്മതിച്ചു. അല്പം അധികം ഗ്ലാമറസ്സായിട്ടാണ് നയൻതാരയെ ചിത്രത്തിൽ കാണിച്ചത്. കഥാപാത്രത്തിന് അതാവശ്യമാണെന്ന് സംവിധായകൻ പറഞ്ഞുവത്രെ. 2008 ൽ ആണ് ഗജിനി എന്ന ചിത്രം റിലീസായത്. മലയാളത്തിലൂടെ നായികയായി വന്ന നയൻതാര അന്ന് പുതിയ സാധ്യതകൾ ആഗ്രഹിച്ച് തമിഴിൽ എത്തിയ കാലമായിരുന്നു. അയ്യ എന്ന തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച്, ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജിനികാന്തിന്റെ നായികയൊക്കെയായി മിന്നി നിൽക്കുന്ന സമയം. നയൻതാരയുടെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു ഗജിനി.

Find Out More:

Related Articles: