വയനാട് തുരങ്കപാതയ്ക്ക് ധനാനുമതി; കിഫ്ബി 2134.50 കോടി അനുവദിച്ചു! പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൻറെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ടണൽ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. കള്ളാടിയിൽനിന്ന് ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വർഗംകുന്നിൽനിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ സംസ്ഥാന സർക്കാർ നൂറുദിന കർമ പദ്ധതിയിലുൾപ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി നിർവഹിച്ചിരുന്നു. ഈ പദ്ധതിയ്ക്കാണ് ധനാനുമതി ലഭിച്ചിരിക്കുന്നത്. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിന് പുറമെ പദ്ധതി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി- ആനക്കാംപൊയിൽ പാത മാറും. കൊങ്കൺ റെയിൽവേ പ്രാഥമിക പരിശോധന നടത്തി തയാറാക്കിയ വയനാട് മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈൻമെൻറാണ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരിക്കുന്നത്.
അലൈൻമെന്റ് പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റർ നീളത്തിൽ പാലവും അനുബന്ധ റോഡും നിർമിക്കും. 2020 സെപ്ററ്റംബറിലായിരുന്നു നിർദ്ദിഷ്ട പാതയുടെ സർവേ തുടങ്ങിയത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് കിഫ്ബിയിൽ നിന്ന് 658 കോടി രൂപ അനുവദിച്ച് പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയിരുന്നു. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിൻറെ പ്രധാന പദ്ധതികളിലൊന്നാണ്. പാത യാഥാർഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിന് പുറമെ പദ്ധതി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി- ആനക്കാംപൊയിൽ പാത മാറും.
ഇതിന് പുറമെ പദ്ധതി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി- ആനക്കാംപൊയിൽ പാത മാറും. കൊങ്കൺ റെയിൽവേ പ്രാഥമിക പരിശോധന നടത്തി തയാറാക്കിയ വയനാട് മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈൻമെൻറാണ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരിക്കുന്നത്. അലൈൻമെന്റ് പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റർ നീളത്തിൽ പാലവും അനുബന്ധ റോഡും നിർമിക്കും. 2020 സെപ്ററ്റംബറിലായിരുന്നു നിർദ്ദിഷ്ട പാതയുടെ സർവേ തുടങ്ങിയത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് കിഫ്ബിയിൽ നിന്ന് 658 കോടി രൂപ അനുവദിച്ച് പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയിരുന്നു. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിൻറെ പ്രധാന പദ്ധതികളിലൊന്നാണ്. പാത യാഥാർഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.