ചെന്നൈ ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കില്ല; തീരുമാനം ഉപേക്ഷിച്ച് ദേശീയപാത അതോറിറ്റി!

Divya John
 ചെന്നൈ ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കില്ല; തീരുമാനം ഉപേക്ഷിച്ച് ദേശീയപാത അതോറിറ്റി! പുഴലിൽ നിന്ന് പെരുങ്ങലത്തൂർ വരെയുള്ള ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചെന്നൈ ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ).ഇരുചക്ര വാഹന ഉപയോക്താക്കളുടെ എണ്ണവും കൂടിയതോടെയാണ് പ്രത്യേക പാത എന്ന ആശയം ദേശീയപാത അതോറിറ്റി മുന്നോട്ടുവെച്ചത്. 32 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ ബൈപാസ് 2009 ജനുവരിയിലാണ് തുറന്നത്. പ്രതിദിനം 55,000ത്തോളം വാഹനങ്ങളാണ് ബൈപാസിലൂടെ നിലവിൽ കടന്നുപോകുന്നത്. അമ്പത്തൂർ, പട്രവാക്കം, മധുരവായൽ, മാധാവരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചെന്നൈ ബൈപാസിന് എക്സിറ്റ് പോയിൻറുകളുള്ളത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് കൂടി വന്നപ്പോഴാണ് സെൻട്രൽ മീഡിയൻ ഉപയോഗപ്പെടുത്തി പ്രത്യേക പാത നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ചെന്നൈ ബൈപാസിൽ ഏകദേശം 170 യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ പകുതിയിലേറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കുന്നത് അശ്രദ്ധമായി വണ്ടിയോടിക്കുന്നതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന നടപടിയായി മാറുമെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്. 'ബൈക്ക് യാത്രക്കാർക്കായി പ്രത്യേക പാത സൃഷ്ടിച്ച് അവരുടെ യാത്ര നിയന്ത്രിക്കാനായിരുന്നു പ്രാഥമിക പദ്ധതി. മറ്റ് മൂന്നു പാതകളിലൂടെയും വലിയ വാഹനങ്ങൾക്കിടിയിലൂടെ വണ്ടിയോടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതിനാലായിരുന്നു അത്. പക്ഷേ ഇരുചക്രവാഹനങ്ങൾക്കുള്ള പ്രത്യേക പാതകൾ നിർമിച്ചാൽഅത് അശ്രദ്ധമായി വാഹനമോടിക്കാൻ ഇടയാക്കുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ട് ആ നിർദ്ദേശം ഉപേക്ഷിച്ചു' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ചെന്നൈ ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). പുഴലിൽ നിന്ന് പെരുങ്ങലത്തൂർ വരെയുള്ള ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.പ്രതിദിനം 55,000ത്തോളം വാഹനങ്ങളാണ് ബൈപാസിലൂടെ നിലവിൽ കടന്നുപോകുന്നത്. അമ്പത്തൂർ, പട്രവാക്കം, മധുരവായൽ, മാധാവരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചെന്നൈ ബൈപാസിന് എക്സിറ്റ് പോയിൻറുകളുള്ളത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് കൂടി വന്നപ്പോഴാണ് സെൻട്രൽ മീഡിയൻ ഉപയോഗപ്പെടുത്തി പ്രത്യേക പാത നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ചെന്നൈ ബൈപാസിൽ ഏകദേശം 170 യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ പകുതിയിലേറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കുന്നത് അശ്രദ്ധമായി വണ്ടിയോടിക്കുന്നതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന നടപടിയായി മാറുമെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്. 'ബൈക്ക് യാത്രക്കാർക്കായി പ്രത്യേക പാത സൃഷ്ടിച്ച് അവരുടെ യാത്ര നിയന്ത്രിക്കാനായിരുന്നു പ്രാഥമിക പദ്ധതി. 

Find Out More:

Related Articles: