തന്നെക്കാൾ പ്രായം കുറഞ്ഞ, മിനിസ്‌ക്രീൻ താരത്തിന്റെ നായികയായി നയൻതാര!

Divya John
 തന്നെക്കാൾ പ്രായം കുറഞ്ഞ, മിനിസ്‌ക്രീൻ താരത്തിന്റെ നായികയായി നയൻതാര! സരവണൻ മീനാക്ഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ കവിൻ നായകനാകുന്ന സിനിമ വരുന്നുണ്ട് എന്നും, അതിൽ നയൻതാര കഥാപാത്രമായി എത്തുന്നു എന്നും നേരത്തെ വാര്ഡത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ പൂജ ഇക്കഴിഞ്ഞ ജൂലൈ 16 നാണ് കഴിഞ്ഞത്. ഷൂട്ടിങും ആരംഭിച്ചു. നയൻതാര കവിന്റെ മൂത്ത സഹോദരിയായിട്ടാണ് വരുന്നത്. സഹോദരി - സഹോദരൻ ബന്ധമാണ് ചിത്രം എന്നൊക്ക വാർത്തകളുണ്ടായിരുന്നു. വിഘ്‌നേശ് ശിവനൊപ്പമുള്ള പ്രണയ ചിത്രങ്ങൾ നിരന്തരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന നയൻതാര, പുതുതായി ഒരു റൊമാന്റിക് ചിത്രം പങ്കുവച്ചപ്പോൾ ആദ്യം ആരാധകർ കരുതിയത് ചിത്രത്തിൽ നയനൊപ്പം ഉള്ളത് ഭർത്താവ് വിക്കി തന്നെയായിരിക്കും എന്നാണ്. 



എന്നാൽ പിന്നീടാണ് മനസ്സിലാവുന്നത്, അത് തമിഴ് സീരിയൽ - വെബ് സീരീസ് താരം കവിൻ ആണ് എന്ന്. 'ഹായ് കവിൻ' എന്ന് പറഞ്ഞ് നടനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. നയൻതാരയെ പോലൊരു സൂപ്പർ സ്റ്റാർ എങ്ങനെ ഒരു മിനിസ്‌ക്രീൻ താരത്തിനൊപ്പം ജോഡി ചേർന്ന് അഭിനയിക്കുന്നു എന്ന കൗതുകമാണ് പലർക്കും. കവിൻ നയൻതാരയുടെ നായകനോ എന്ന തരത്തിൽ അത്ഭുതത്തോടെ കമന്റ് ബോക്‌സിൽ വരുന്നുണ്ട്. ഉയർച്ച താഴ്ച നോക്കാതെ ഒരു ചെറിയ താരത്തിന് ഡേറ്റ് കൊടുത്ത നയൻതാരയെ പ്രശംസിക്കുന്നവരും ഉണ്ട്. അതേ സമയം, നയൻതാര സ്വയം തന്റെ നിലയും, പ്രായവും മറന്നു എന്ന് വിമർശിക്കുന്നവരും കുറവല്ല. എന്നാൽ ഇതിലെന്താണ് തെറ്റ്, തന്നെക്കാൾ പ്രായം കൂടിയ നായികമാർക്കൊപ്പം പലരും അഭിനയിച്ചിട്ടുണ്ട് എന്ന് ഫാൻസ് ചൂണ്ടി കാണിക്കുന്നു.



അതേ സമയം സിനിമയുടെ വിഷയം ഒരു മധ്യവയസ്‌കയായ സ്ത്രീയും യുവാവും തമ്മിലുള്ള പ്രണയമാണ് എന്നും പറയപ്പെടുന്നു. എന്നാൽ ഈ വിഷയം ഔദ്യോഗികമല്ല. അങ്ങനെ അല്ലെങ്കിലും നയൻതാരയും കവിനും ജോഡി ചേർന്നഭിനയിക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമുള്ളവരാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും. ലോകേഷ് കനകരാജിന്റെ സഹസംവിധായകനായ വിഷ്ണു എടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന രീതിയിൽ തമിഴകത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നയൻതാര ഇൻസ്റ്റഗ്രാം വഴിയും, കവിൻ ട്വിറ്റർ വഴിയും പുതിയ ഒരു ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. ആ ഫോട്ടോയിൽ ഇരുവരുടെയും നിൽപ് കണ്ടാൽ അറിയാം, ഇതൊരു സഹോദരി - സഹോദര സ്‌നേഹമല്ല, മറിച്ച് റൊമാന്റിക് ആണ് എന്ന്.



വിഘ്‌നേശ് ശിവനൊപ്പമുള്ള പ്രണയ ചിത്രങ്ങൾ നിരന്തരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന നയൻതാര, പുതുതായി ഒരു റൊമാന്റിക് ചിത്രം പങ്കുവച്ചപ്പോൾ ആദ്യം ആരാധകർ കരുതിയത് ചിത്രത്തിൽ നയനൊപ്പം ഉള്ളത് ഭർത്താവ് വിക്കി തന്നെയായിരിക്കും എന്നാണ്. എന്നാൽ പിന്നീടാണ് മനസ്സിലാവുന്നത്, അത് തമിഴ് സീരിയൽ - വെബ് സീരീസ് താരം കവിൻ ആണ് എന്ന്. 'ഹായ് കവിൻ' എന്ന് പറഞ്ഞ് നടനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. നയൻതാരയെ പോലൊരു സൂപ്പർ സ്റ്റാർ എങ്ങനെ ഒരു മിനിസ്‌ക്രീൻ താരത്തിനൊപ്പം ജോഡി ചേർന്ന് അഭിനയിക്കുന്നു എന്ന കൗതുകമാണ് പലർക്കും. കവിൻ നയൻതാരയുടെ നായകനോ എന്ന തരത്തിൽ അത്ഭുതത്തോടെ കമന്റ് ബോക്‌സിൽ വരുന്നുണ്ട്. 

Find Out More:

Related Articles: