മഞ്ജു വാര്യരും അഭിരാമിയും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ വന്ന രസകരമായ കമന്റ് വൈറൽ!

Divya John
  മഞ്ജു വാര്യരും അഭിരാമിയും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ വന്ന രസകരമായ കമന്റ് വൈറൽ! പ്രതിസന്ധി ഘട്ടത്തിൽ മലയാളികളുടെ പിന്തുണ ശരിക്കും അറിഞ്ഞതാണെന്ന് മഞ്ജുവും വ്യക്തമാക്കിയിരുന്നു. മഞ്ജുവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അഭിരാമി സുരേഷിനൊപ്പമുള്ള ഫോട്ടോയാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഷി എന്ന ക്യാപ്ഷനോടെയായി അഭിരാമിയാണ് ചിത്രം പങ്കിട്ടത്. മഞ്ജു വാര്യരോട് മലയാളികൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സിനിമയ്ക്കപ്പുറത്ത് മഞ്ജുവിനെ നെഞ്ചിലേറ്റിയ ആരാധകരേറെയാണ്.അഭിയുടെ അമ്മ ലൈല സുരേഷും മഞ്ജുവിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടിരുന്നു. പതിവ് പോലെ ചിരിച്ച മുഖത്തോടെയായി ചിത്രങ്ങൾക്ക് പോസ് തെചയ്തിരിക്കുകയാണ് താരം. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്.



നിങ്ങളുടെ ഗാലറിയിലെ മനോഹരമായൊരു ചിത്രം. എല്ലാവരുമുണ്ടായിരുന്നവല്ലോ അഭിക്കൊപ്പം, എന്തായിരുന്നു പരിപാടിയെന്നായിരുന്നു ചിലർ ചോദിച്ചത്. പാട്ട് മാത്രമല്ല ബിസിനസ് രംഗത്തും തിളങ്ങുന്ന അഭിരാമി സുരേഷിന്റെ കഫേ ഉട്ടോപ്പിയയിലേക്ക് നേരത്തെയും സെലിബ്രിറ്റികൾ എത്തിയിരുന്നു. രുചിയുള്ള ഭക്ഷണം മാത്രമല്ല മനോഹരമായൊരു ആംമ്പിയൻസുമുണ്ട് അവിടെ. പുതിയ സംരംഭത്തെക്കുറിച്ച് വാചാലയായി ഇടയ്ക്ക് അഭിരാമി സുരേഷ് എത്താറുണ്ട്. പ്രതിസന്ധികളൊക്കെയുണ്ടായിരുന്നുവെങ്കിലും തന്റെ ലക്ഷ്യം സഫലീകരിക്കുകയായിരുന്നു അഭി. പ്രിയപ്പെട്ടവരെല്ലാം അഭിക്ക് പിന്തുണ അറിയിക്കുമ്പോൾ വിമർശനങ്ങളുമായും ചിലരെത്തിയിരുന്നു.



 രൂക്ഷമായ ഭാഷയില് തന്നെ അഭി മറുപടിയും കൊടുത്തിരുന്നു.മഞ്ജു വാര്യരും മീനാക്ഷിയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തതിന്റെ ചർച്ചകളും സോഷ്യൽമീഡിയയിൽ അരങ്ങേറുന്നുണ്ട്. മീനാക്ഷിയുടെ ബിരുദദാന ചടങ്ങ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ദിലീപും കാവ്യ മാധവനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ മകൾ ഡോക്ടറായതിന്റെ സന്തോഷമായിരുന്നു ദിലീപ് പങ്കുവെച്ചത്. പാട്ടും ഡാൻസുമൊക്കെയായി മീനാക്ഷിയും കലാരംഗത്ത് കഴിവുണ്ടെന്ന് തെളിയിച്ചിരുന്നു. അഭിനയിക്കാൻ അവസരങ്ങൾ തേടിയെത്തിയെങ്കിലും ഡോക്ടറാവാനാണ് ആഗ്രഹമെന്നായിരുന്നു താരപുത്രി പറഞ്ഞത്. 



അമ്മയേയും അച്ഛനേയും പോലെ മകളും സിനിമയിലെത്തുമോയെന്ന ചർച്ചകൾ അവസാനിപ്പിച്ചത് മീനാക്ഷി തന്നെയാണ്. ചെന്നൈയിലെ ബിരുദ പഠനത്തിന്റെ വിശേഷങ്ങൾ ദിലീപും പങ്കുവെച്ചിരുന്നു. മഞ്ജു വാര്യരും ആമിയും. ഇത് ശരിക്കും പൊളിച്ചു. അടിപൊളിയായിട്ടുണ്ട്. എത്ര നാളായി പറയുന്നു മഞ്ജൂനോട് ആ കൊച്ചിനെ ഒന്ന് പോയി കാണാൻ, പോയല്ലോ അത് മതിയെന്നായിരുന്നു ഒരാളുടെ കമന്റ്. ഡിയർ മഞ്ജുവെന്ന ക്യാപ്ഷനോടെയായി ലൈല സുരേഷും ചിത്രം പങ്കിട്ടിരുന്നു. ഈ വൈബ് എനിക്കിഷ്ടമായി, ഒരുപാട് സ്‌നേഹം നിങ്ങളോട് എന്നായിരുന്നു മഞ്ജു സ്‌റ്റോറിയിൽ കുറിച്ചത്.

Find Out More:

Related Articles: