ടർബോ ജോസായി മമ്മൂട്ടി കമ്പനി എത്തി!

Divya John
ടർബോ ജോസായി മമ്മൂട്ടി കമ്പനി എത്തി! പല തവണ സ്‌ക്രീനിൽ കണ്ട കഥയുടെ ആവർത്തനം തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്യാം എന്നുള്ള രീതിയിൽ ആണ് ഈ സിനിമ ഇറക്കിയിരിക്കുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നിങ്ങനെ വ്യത്യസ്തമോ നേരത്തെ കണ്ടിട്ടില്ലാത്തതോ ആയ പ്രമേയങ്ങളായിരുന്നു മമ്മൂട്ടി കമ്പനി ഇതിനുമുമ്പെടുത്ത സിനിമകളെങ്കിൽ ടർബോ അത്ര പുതിയ പ്രമേയമൊന്നുമല്ല.അഭിനയത്തിന്റെ അതിസൂക്ഷ്മ ഭാവങ്ങൾ പ്രകടമാക്കുന്ന മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി അത്രയൊന്നും അഭിനയ പ്രാധാന്യം ടർബോയിലെ ജോസിനില്ല. എന്നാൽ മുൻ സിനിമകളിൽ കാണാത്തത്രയും ശാരീരികാധ്വാനം ഈ സിനിമയ്ക്കായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടിയുടെ അഭിനയത്തേക്കാൾ പല രംഗങ്ങളിലും ഡ്യൂപ്പില്ലാതെ സംഘട്ടനം ചെയ്യുന്ന മമ്മൂട്ടിയാണ് ടർബോയിലെ കൗതുകം. കട്ട മമ്മൂട്ടി ആരാധകർ കയ്യടിക്കാതെ ആ രംഗങ്ങൾ കണ്ടിരിക്കില്ല.



എന്നാൽ സിനിമയുടെ സമീപന രീതി തികച്ചും വ്യത്യസ്തമാണ്. റോഷാക്കിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധിക്കപ്പെട്ട ബിന്ദു പണിക്കർ തന്നെയാണ് ടർബോയിലും മമ്മൂട്ടിക്കൊപ്പം കട്ടക്കു നിൽക്കുന്നത്. വാത്സല്യത്തിലെ 'അമ്മാമയുടെ പാവം മോള്' റോഷാക്കിലൂടെ ടർബോയിലെത്തിയപ്പോഴേക്കും മകൻ ജോസിനെ വരച്ച വരയിൽ നിർത്തുന്ന അമ്മയായി വളർന്നു കഴിഞ്ഞിട്ടുണ്ട്. മേക്കപ്പിന്റെ സഹായത്തോടെയുള്ള പ്രായാധിക്യത്തിലല്ല തന്റെ കയ്യിലുള്ള അഭിനയ മികവുകൊണ്ടുതന്നെയാണ് ബിന്ദു പണിക്കരുടെ റോസക്കുട്ടിയമ്മ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിയെന്ന അതിശക്തനായൊരു അഭിനേതാവിനെതിരെ കടുത്തൊരു വില്ലൻ തന്നെ കടന്നുവരുന്നുണ്ടെങ്കിലും മറ്റെല്ലായിടങ്ങളിലും അത്ര വലിയ റോളുകൾ ചെയ്ത് പരിചയമില്ലാത്ത നിരവധി പേരെ കൂടെ നിർത്താൻ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്.



അഭിനയത്തിന്റെ അതിസൂക്ഷ്മ ഭാവങ്ങൾ പ്രകടമാക്കുന്ന മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി അത്രയൊന്നും അഭിനയ പ്രാധാന്യം ടർബോയിലെ ജോസിനില്ല. എന്നാൽ മുൻ സിനിമകളിൽ കാണാത്തത്രയും ശാരീരികാധ്വാനം ഈ സിനിമയ്ക്കായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടിയുടെ അഭിനയത്തേക്കാൾ പല രംഗങ്ങളിലും ഡ്യൂപ്പില്ലാതെ സംഘട്ടനം ചെയ്യുന്ന മമ്മൂട്ടിയാണ് ടർബോയിലെ കൗതുകം. കട്ട മമ്മൂട്ടി ആരാധകർ കയ്യടിക്കാതെ ആ രംഗങ്ങൾ കണ്ടിരിക്കില്ല. ഒരേ സമയത്ത് തമാശയും ആക്ഷനും കൈകാര്യം ചെയ്യുകയും പലയിടങ്ങളിലും തന്റെ മെഗാ താര പദവി സൗകര്യപൂർവ്വം മറക്കുകയും ചെയ്യാനുള്ള കെൽപ് അടുത്തിടെയിറങ്ങിയ പല സിനിമകളിലേതെന്ന പോലെ ടർബോയിലും മമ്മൂട്ടി കാണിച്ചിട്ടുണ്ട്. റോഷാക്കിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധിക്കപ്പെട്ട ബിന്ദു പണിക്കർ തന്നെയാണ് ടർബോയിലും മമ്മൂട്ടിക്കൊപ്പം കട്ടക്കു നിൽക്കുന്നത്.



വാത്സല്യത്തിലെ 'അമ്മാമയുടെ പാവം മോള്' റോഷാക്കിലൂടെ ടർബോയിലെത്തിയപ്പോഴേക്കും മകൻ ജോസിനെ വരച്ച വരയിൽ നിർത്തുന്ന അമ്മയായി വളർന്നു കഴിഞ്ഞിട്ടുണ്ട്. മേക്കപ്പിന്റെ സഹായത്തോടെയുള്ള പ്രായാധിക്യത്തിലല്ല തന്റെ കയ്യിലുള്ള അഭിനയ മികവുകൊണ്ടുതന്നെയാണ് ബിന്ദു പണിക്കരുടെ റോസക്കുട്ടിയമ്മ ശ്രദ്ധിക്കപ്പെടുന്നത്. വെട്രിവേലിന് പുറമേ തെലുങ്ക് സിനിമയിൽ നിന്നും ഇന്ദുകുരി സുനിൽ വർമയെന്ന സുനിലിനേയും ഹിന്ദി, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ നിന്നും കബീർ ദുഹാൻ സിംഗിനേും തമിഴ് സിനിമയിൽ നിന്നും നമോ നാരയണയേയും കൊണ്ടുവന്നതിന് പിന്നിൽ ദക്ഷിണേന്ത്യയിൽ ടർബോയെ ഇരമ്പിപ്പായിക്കുകയെന്ന ലക്ഷ്യം തന്നെയായിരിക്കണം നിർമാതാക്കൾ കണ്ടിട്ടുണ്ടാവുക. ഇവരോടൊപ്പം തമിഴ് ഹിറ്റ് ചിത്രത്തിലെ മലയാളി അഞ്ജന ജയപ്രകാശിനേയും ആമിന നിജാമിനേയും നിരഞ്ജന അനൂപിനേയും കൂടെ ശബരീഷ് വർമയേയും ദിലീഷ് പോത്തനേയും അബു സലീമിനേയും ജോണി ആന്റണിയേയും ചേർക്കുമ്പോൾ ടർബോയിലെ താരനിര പൂർത്തിയായി.

Find Out More:

Related Articles: