മേനക വിളിച്ചാൽ ഓടിയെത്തുന്ന കൂട്ടുകാരികൾ ഇവരൊക്കെ......

Divya John
 മേനക വിളിച്ചാൽ ഓടിയെത്തുന്ന കൂട്ടുകാരികൾ ഇവരൊക്കെ...... വാട്‌സാപ് കൂട്ടായ്മകൾ ഇടയ്ക്ക് ഗെറ്റ് റ്റുഗദർ പരിപാടികൾ നടത്താറുണ്ട്. അത്തരത്തിലൊരു ഒത്തുചേരലിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ചിപ്പിയും മേനകയും കാർത്തികയും വനിതയുമെല്ലാം. ശ്രീലക്ഷ്മി, സോന നായർ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സുചിത്ര മുരളി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മേനക സുരേഷും സംഘവുമാണ് ട്രിവാൻഡം ലവ്‌ലീസ് മീറ്റപ്പ് സംഘടിപ്പിക്കാറുള്ളത്. അഭിനയ മേഖലയിൽ അത്ര സജീവമല്ലാത്തവരും ഈ കൂട്ടായ്മയിൽ പങ്കുചേരാനെത്താറുണ്ട്. ഇതാദ്യമായാണ് സുചിത്ര ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നതെന്ന് മേനക പറയുന്നു. ഞങ്ങളെല്ലാവരും ഒരുപോലെ സന്തോഷിച്ച്, ആഘോഷിച്ച നിമിഷങ്ങളാണ് ഇതെന്നുമായിരുന്നു മേനക കുറിച്ചത്. രാമായണക്കാറ്റേ എന്ന ഗാനത്തിനൊപ്പം ചിത്രങ്ങൾ ചേർത്തുവെച്ചുള്ള വീഡിയോയും താരം പങ്കുവെച്ചിരുന്നു.



സോഷ്യൽമീഡിയയുടെ വരവോടെ ആശയവിനിമയ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടന്നത്. വാട്‌സപ്പും ഫേസ്്ബുക്കും ഇൻസ്റ്റഗ്രാമുമൊക്കെയായി സൗഹൃദവും ബന്ധവും നിലനിർത്താൻ മാർഗങ്ങളേറെയാണ്. അവരുടെ ബന്ധം അറിഞ്ഞപ്പോൾ അത് നടത്തിക്കൊടുക്കാൻ തീരുമാനിച്ചു. അവരെ എന്തിനാണ് പിരിക്കുന്നതെന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. ചേച്ചിയും കീർത്തിയും കൂടിയാണ് വിവാഹത്തിൻരെ കാര്യങ്ങളെല്ലാം സെറ്റാക്കിയെന്നും സുരേഷ് കുമാറും മേനകയും പറഞ്ഞിരുന്നു. വിവാഹ ശേഷം കീർത്തി സിനിമ വിടുമോയെന്ന തരത്തിലുള്ള സംശയങ്ങളും സജീവമായിരുന്നു. ബോളിവുഡ് ചിത്രമായ ബോബി ജോണിന്ർറെ വിശേഷങ്ങളെല്ലാം താരപുത്രി സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇനി സിനിമ സ്വീകരിക്കുന്നില്ലേയെന്നായിരുന്നു ചോദ്യം.



ഇതേക്കുറിച്ച് കീർത്തിയോ, ബന്ധപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല.അടുത്തിടെയായിരുന്നു മേനകയുടെ മകളായ കീർത്തി വിവാഹിതയായത്. സിനിമയിലെത്തിയ കാലം മുതൽ കീർത്തിയെ ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എല്ലാവരെയും അറിയിച്ച് തന്നെയായിരിക്കും മകളുടെ വിവാഹം എന്നായിരുന്നു മേനകയും സുരേഷ് കുമാറും പറഞ്ഞത്. അടുത്ത സുഹൃത്തായ ആന്റണി തട്ടിലായിരുന്നു കീർത്തിയെ ജീവിതസഖിയാക്കിയത്.മേനക മാത്രമല്ല ഭർത്താവ് സുരേഷ് കുമാറും സൗഹൃദത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ്. സുരേഷേട്ടന് സുഹൃത്തുക്കളാണ് എല്ലാം. അവർക്ക് വേണ്ടി ഏട്ടൻ എന്തും ചെയ്യും. 



അദ്ദേഹത്തിന്റെ സുഹൃത്തായി ജീവിച്ചാൽ മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു മുൻപ് മേനക പറഞ്ഞത്.താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. ചിപ്പിയും ശ്രീലക്ഷ്മിയുമൊക്കെ മിനിസ്‌ക്രീനിൽ സജീവമാണ്. താരവിവാഹങ്ങളിലും മറ്റുമായി മറ്റുള്ളവരെയും കാണാറുണ്ട്. എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ മനസിലേക്ക് പല കഥാപാത്രങ്ങളും ഓടിയെത്തിയെന്നായിരുന്നു ആരാധകർ പറഞ്ഞത്.

Find Out More:

Related Articles: