അദ്ദേഹം വിളിച്ച് ക്ഷമ ചോദിച്ചിരുന്നു; രമേശ് നാരായൺ വിഷയത്തിൽ ആസിഫ് അലിയുടെ പ്രതികരണം! കഴിഞ്ഞ ദിവസം എനിക്ക് സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നതിനൊപ്പം അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാംപയിൻ നടക്കുന്നത് ഞാൻ കണ്ടു. അതിനൊരു അവസരമുണ്ടാക്കരുത് എന്നുള്ളത് കൊണ്ടാണ് ഞാൻ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. സത്യം പറഞ്ഞാൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്നോ, അഭിപ്രായം പറയണമെന്നോ കരുതിയതല്ല. എന്നെ പിന്തുണയ്ക്കുന്നതിൽ മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാവരുത്. അദ്ദേഹത്തിനെതിരെയുള്ള ഹേറ്റ്് ക്യാംപയിനൊക്കെ ഞാനും കാണുന്നുണ്ട്. രമേശ് നാരായൺ തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്ന് ആസിഫ് അലി. വാർത്താസമ്മേളനത്തിലൂടെയാണ് ആസിഫ് പ്രതികരിച്ചത്.
അദ്ദേഹത്തിനെ സ്‌റ്റേജിലേക്ക് വിളിക്കാൻ വിട്ടുപോയിരുന്നു. വിളിച്ചപ്പോൾ പേര് തെറ്റിയാണ് പറഞ്ഞത്. എല്ലാ മനുഷ്യർക്കും തോന്നുന്ന വിഷമം അദ്ദേഹത്തിനും തോന്നിയിരിക്കാം. കാലിന് ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തിന് സ്‌റ്റേജിൽ കയറാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളിൽ നിൽക്കുകയായിരുന്നു അദ്ദേഹം. നമ്മളെല്ലാ മനുഷ്യരും റിയാക്റ്റ് ചെയ്യുന്ന പോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. അത് ക്യാമറാ ആംഗിളിൽ വരുന്ന സമയത്ത് മറ്റൊരു തരത്തിലായി ഫീൽ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്.ഇതിനെന്ത് മറുപടി കൊടുക്കണമെന്ന ചിന്തയിലായിരുന്നു. ഇത് മതപരമായ രീതിയിലേക്ക് വരെ പോയി. അങ്ങനെയൊന്നും പോവരുത്. ഇന്ന് രാവിലെയാണ് അദ്ദേഹം എന്നോട് ഫോണിൽ സംസാരിച്ചത്. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
പ്രായം വെച്ചോ, സീനിയോറിറ്റി വെച്ചോ എന്നോട് അദ്ദേഹം മാപ്പ് പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. കലയോളം തന്നെ കലാകാരനെയും സ്‌നേഹിക്കുന്നവരാണ് മലയാളികൾ എന്ന് ഇന്നലെ എല്ലാവരും തെളിയിച്ചു.എനിക്ക് അതിലൊരു പരിഭവമോ വിഷമമോ ഉണ്ടായിട്ടില്ല. ആ അവസരത്തിൽ അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതുവരെ അനുഭവിച്ചിരുന്ന പിരിമുറുക്കം കൊണ്ടാവാം. ഞാൻ അത് കൊടുത്ത് ജയരാജ് സാറിനെ വിളിക്കുന്ന സമയത്ത് അവിടെ നിന്നും മാറിയിരുന്നു. എനിക്ക് ചെയ്യാനുള്ള കാര്യം ഞാൻ ചെയ്തു, പിന്നെ അവിടെ നിൽക്കുന്നതിൽ കാര്യമില്ല.
ഞാനങ്ങോട്ട് മാറിയിരുന്നതാണ്. അദ്ദേഹം മന:പ്പൂർവ്വം ചെയ്തതല്ല, അങ്ങനെ ചെയ്യുന്നൊരാളല്ല അദ്ദേഹം. ഒരു കലാകാരനും അങ്ങനെ ചെയ്യില്ല. ഇത് വേറൊരു തരത്തിലേക്ക് കൊണ്ടുപോവരുത്. ജയരാജ് സാറിൽ നിന്നും മൊമന്റോ സ്വീകരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് മനസിലായപ്പോഴാണ് ഞാൻ പിൻവാങ്ങിയത്. ഈ വിഷയത്തിലെ വിവാദങ്ങൾ അവസാനിപ്പിക്കണം.
എനിക്ക് നല്ല പനിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഞാൻ ഇതേക്കുറിച്ച് അറിഞ്ഞത്.