തന്നെക്കുറിച്ച് ആരും അറിയാത്ത രഹസ്യം വെളിപ്പെടുത്തി കാളിദാസ് ജയറാം!

Divya John
 തന്നെക്കുറിച്ച് ആരും അറിയാത്ത രഹസ്യം വെളിപ്പെടുത്തി കാളിദാസ് ജയറാം! ധനുഷ് രണ്ടാമതായി സംവിധാനം ചെയ്യുന്ന, ധനുഷ് അഭിനയിക്കുന്ന അൻപതാമത്തെ സിനിമയായ റായൻ എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ കാളിദാസ്. ചിത്രത്തിൽ ധനുഷിന്റെ സഹോദരനായിട്ടാണ് കാളിദാസ് എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററും എല്ലാം പ്രേക്ഷക പ്രതീക്ഷ നൽകുന്നതാണ്. മലയാളത്തെക്കാൾ തമിഴകത്താണ് ഇപ്പോൾ കാളിദാസ് ജയറാം വിജയിച്ച് മുന്നോറുന്നത്. വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ ഓരോ സിനിമകളിലൂടെയും കിട്ടുന്നു. റായൻ എന്ന സിനിമയ്ക്ക് വേണ്ടി 15 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ചും കാളിദാസ് പറയുന്നു. റായന് മുൻപ് ഞാൻ പോർ എന്നൊരു സിനിമ ചെയ്തിരുന്നു.



അതിന് വേണ്ടി നന്നായി ശരീര ഭാരം കൂട്ടി. റായൻ സിനിമയ്ക്ക് വേണ്ടി ധനുഷ് സർ വിളിച്ചപ്പോൾ, ആദ്യ കൂടിക്കാഴ്ചയിൽ ധനുഷ് സർ ഞെട്ടി. 'എന്താ കാളിദാസ്, ഇത്ര ഭാരം കൂട്ടിയിരിക്കുന്നു. നിങ്ങൾ ഒരുപാട് വലിയ ആളെ പോലെ തോന്നുന്നു' എന്നദ്ദേഹം പറഞ്ഞു. അതൊന്നും സാരമില്ല സർ, ഷൂട്ട് തുടങ്ങുമ്പോഴേക്കും കുറയ്ക്കും എന്ന് ഞാൻ പറഞ്ഞു. ഇതെപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നായിരുന്നു പിന്നീട് വന്ന ചോദ്യം. 'അമിതമായി ഭക്ഷണം കഴിക്കുമ്പോൾ തന്നെ എനിക്കത് മനസ്സിലാവുമല്ല. മാത്രമല്ല, എനിക്ക് ഓവർ വെയിറ്റ് ആയിരുന്ന സമയത്ത്, എന്തെങ്കിലും ടെൻഷൻ ഉണ്ടായാൽ അപ്പോൾ ഭക്ഷണം കഴിക്കണം എന്ന ശീലമായിരുന്നു' കാളിദാസ് പറഞ്ഞു.



 കാളിദാസിന്റെ വെയ്റ്റ് ലോസും, ബോഡി ട്രാൻസ്ഫറും വലിയ രീതിയിൽ ചർച്ചയായിരുന്നു. നായകനായി സിനിമയിലേക്ക് തിരിച്ചുവരുന്നതിന് മുൻ 110 കിലോ ഭാരമുണ്ടായിരുന്നു താരപുത്രന്. കൃത്യമായി വ്യായാമം ചെയ്തും, ഡയറ്റ് ഫോളോ ചെയ്തും 71 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതിന് ശേഷമാണ് കാളിദാസ് സിനിമയിലേക്ക് എത്തിയത്. റായൻ എന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്. അത് മിസ്സ് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുത്തു. ക്രമീകരിച്ചുകൊണ്ടുവന്നതിന് ശേഷമാണ് ഷൂട്ടിങിന് മുൻപ് 15 കിലോയോളം ശരീര ഭാരം കുറച്ചത്. അതൊരു വലിയ വെല്ലുവിളിയായിരുന്നു. - കാളിദാസ് ജയറാം പറഞ്ഞു.

Find Out More:

Related Articles: