അഹാനയുടെ വരവോടെയാണ് ജീവിതം മാറിയത്; നടൻ കൃഷ്ണകുമാർ! ഇടയ്ക്ക് അഭിനയ മേഖലയിലും ശ്രദ്ധിക്കാറുണ്ട്. എപ്പോഴും പോസിറ്റീവായിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ എന്ന് കൃഷ്ണകുമാർ പറയാറുണ്ട്. ഭാര്യയുടെയും മക്കളുടെയും വീഡിയോകളിൽ സംസാരിക്കുമ്പോഴും ആ പോസിറ്റീവ് എനർജി പ്രകടമാക്കാറുണ്ട്. ഇപ്പോഴിതാ താൻ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന്റെ കാരണം പറഞ്ഞാണ് പുതിയ പോസ്റ്റ്.സോഷ്യൽമീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് കൃഷ്ണകുമാറും കുടുംബവും. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും സിനിമയും സീരിയലും അദ്ദേഹത്തിനൊപ്പമുണ്ട്.സന്തോഷമാണ് വിജയം കൊണ്ട് വരുന്നത്. ആരോ പറഞ്ഞതാണെങ്കിലും അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്.
അനുഭവവും അതാണ്. കാരണം വൻവിജയം നേടിയ ചിലരുമായി അടുത്തപ്പോൾ അവർ സന്തുഷ്ടരല്ല. തികച്ചും നിരാശരാണ്. പലപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ ജീവിതം പോകണമെന്നില്ല. അപ്പോഴും നമ്മൾ നമ്മുടെ അനുഗ്രഹങ്ങളെ പറ്റി ആലോചിക്കാൻ തുടങ്ങിയാൽ ഉടനെ സമാധാനം കിട്ടും. സന്തോഷവും.ഇനി ഇപ്പോൾ മുത്തശ്ശൻ ആവാറായില്ലേ എന്ന് ചോദിച്ചയാളോട് അതും ഒരു അനുഗ്രഹം എന്നായിരുന്നു മറുപടി. മക്കളുടെ വിവാഹവും, അവരുടെ മക്കളെയുമൊക്കെ കാണാൻ ഒരു ഭാഗ്യം വേണം. സിന്ധുവിന്റെ മാതാപിതാക്കൾ അക്കാര്യത്തിൽ അനുഗ്രഹിക്കപ്പെട്ടവരാണ്. ഓസിയുടെ വിശേഷം അറിഞ്ഞപ്പോൾ അവരുടെ സന്തോഷത്തെക്കുറിച്ചും കൃഷ്ണകുമാർ വാചാലനായിരുന്നു. ആ സമയങ്ങളിലെ ഇഷ്ടവിനോദം പഴയ ഫോട്ടോസ് തിരയുക, കണ്ടു രസിക്കുക.. ഇന്ന് തിരഞ്ഞപ്പോൾ കണ്ട മൂന്ന് ചിത്രങ്ങൾ. മനസ്സിന് സുഖം തന്ന മക്കളുടെ ചിത്രങ്ങൾ.
അവർ ജനിച്ചു, വളർന്നു, ആരോഗ്യത്തോടെ അവരോടൊപ്പം ഇത്രയും കാലം ജീവിക്കാൻ സാധിച്ചു. ആരോഗ്യം, അതും ഒരു അനുഗ്രഹമാണ്. വെറുതെ ഡൽഹിയിൽ ഇരിക്കുന്ന ഈ സമയം ഞാൻ ഈ ചിത്രങ്ങൾ തന്ന ചിന്ത എനിക്ക് സന്തോഷം തന്നു. ഇത് വായിക്കുന്ന നിങ്ങളും സന്തുഷ്ടരാണെന്ന് വിശ്വസിക്കുന്നു. ഏതു കാര്യത്തിനിറങ്ങുബോഴും എത്ര പ്രതിസന്ധിയിലാണെങ്കിലും സന്തോഷം കണ്ടെത്തി മുന്നേറുക. നിങ്ങളുടെ സന്തോഷം നിങ്ങൾക്ക് വിജയം കൊണ്ടുവരും എന്നുമായിരുന്നു കുറിപ്പ്.ഇപ്പോൾ ജീവിതത്തിന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നത് രണ്ടു മേഖലകളിലാണ്. സിനിമയിലും രാഷ്ട്രീയത്തിലും. രണ്ടിടത്തും വലുതായി ഒന്നും സംഭവിക്കുന്നില്ല.
നിരാശ, ദുഃഖം ഇതിന്റെ ഒന്നും അടുത്തുകൂടി പോലും പോകാൻ എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ യാത്ര, വായന അങ്ങിനെ ചില പരിപാടികളിലൂടെ സന്തോഷം കണ്ടെത്തും. എന്നാലും ചില സമയത്തു വെറുതെ ഇരിക്കേണ്ടി വരും. സന്തോഷമാണ് വിജയം കൊണ്ട് വരുന്നത്. ആരോ പറഞ്ഞതാണെങ്കിലും അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. അനുഭവവും അതാണ്. കാരണം വൻവിജയം നേടിയ ചിലരുമായി അടുത്തപ്പോൾ അവർ സന്തുഷ്ടരല്ല. തികച്ചും നിരാശരാണ്. പലപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ ജീവിതം പോകണമെന്നില്ല. അപ്പോഴും നമ്മൾ നമ്മുടെ അനുഗ്രഹങ്ങളെ പറ്റി ആലോചിക്കാൻ തുടങ്ങിയാൽ ഉടനെ സമാധാനം കിട്ടും.