തന്റെ ടെറർ സ്വഭാവത്തെ കുറിച്ച് ജോമോൾ!

Divya John
  തന്റെ ടെറർ സ്വഭാവത്തെ കുറിച്ച് ജോമോൾ! ചെയ്ത കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർ ഓർത്തിരിയ്ക്കുന്നതാണ്. ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയ ജോമോളുടെ എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ വേഷം എല്ലാം പ്രശംസയും പുരസ്‌കാരവും വാരിക്കൂട്ടിയതാണ്. നിറം, മയിൽപ്പീലിക്കാവ് പോലുള്ള സിനിമകളിലെ വേഷവും ഏറെ ശ്രദ്ധ നേടി. പ്രണയ വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്ന് മാറി നിന്ന ജോമോളിനെ കുറിച്ച് കുറേക്കാലം യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാം ആക്ടീവായതോടെ, ജോമോളും സജീവമായി. തന്റെ ബേക്കിങ് ബിസിനസ് പ്രമോട്ട് ചെയ്തുകൊണ്ടായിരുന്നു തുടക്കം, ഇപ്പോൾ വ്യക്തിപരമായ കാര്യങ്ങളും ഫോട്ടോകളും എല്ലാം പങ്കുവയ്ക്കാൻ തുടങ്ങിയിരിക്കുന്നു. വിരലിലെണ്ണാവുന്ന അത്രയും സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും, ജോമോൾ എന്ന് കേട്ടാൽ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ്.പരിപാടിൽ പല അനുഭവങ്ങളും ജോമോൾ പങ്കുവയ്ക്കാറുണ്ട്.



അക്കൂട്ടത്തിലാണ് നടൻ വിനീത് കുമാറിനെ കുറിച്ച് സംസാരിട്ടത്. വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയതാണ് രണ്ട് പേരും. അന്ന് എന്നെ വിനീതിന് പേടിയായിരുന്നു എന്ന് ജോമോൾ പറയുന്നു. എന്റെ സ്വഭാവം കുറച്ച് ടെറർ ആയിരുന്നു. മാത്രമല്ല, സിനിമയിൽ ഞങ്ങൾ വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്. മാലയൊക്കെ ഇട്ട് വിവാഹം ചെയ്തതിന് ശേഷം, ഇനി ഇവൾ ശരിക്കും എന്റെ തലയിലാവുമോ, ഭാവിയിൽ അങ്ങനെ സംഭവിക്കുമോ എന്നൊക്കെ വിനീത് ഭയന്നിരുന്നുവത്രെ.
എന്നാൽ വടക്കൻ വീരഗാഥയ്ക്ക് മുൻപ് വിനീതും ജോമോളും ഒന്നിച്ച് അനഘ എന്നൊരു സിനിമ ചെയ്തിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചേ എനിക്ക് ജോമോളോട് ഇത്തിരി കുശുമ്പും അസൂയയും ഒക്കെ ഉണ്ടായിരുന്നു എന്ന് വിനീത് പറയുന്നു.



 അനഘയുടെ ഷൂട്ടിങ് സമയത്ത് ഓരോ സീൻ കഴിഞ്ഞാലും, അടുത്ത സീൻ ചെയ്യണമെങ്കിൽ എനിക്ക് ചോക്ലേറ്റ് വേണം എന്ന് പറഞ്ഞ് വാശി പിടിക്കുന്ന ജോമോളെ കാണാമായിരുന്നു. അത് പോലെ തന്നെ, സീൻ കഴിഞ്ഞാൽ ജോമോൾക്ക് ചോക്ലേറ്റ് കിട്ടും. അന്നൊക്കെ സിംപതിയുടെ പുറത്ത് ചെറിയ കഷ്ണം എനിക്ക് കിട്ടിയാൽ ആയി എന്നാണ് വിനീത് പറഞ്ഞത് അഭിനയത്തെക്കാൾ ഇപ്പോൾ സംവിധാന ലോകത്താണ് വിനീത് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. പവി കെയർ ടേക്കർ എന്ന ദിലീപ് ചിത്രമാണ് ഏറ്റവുമൊടുവിൽ സംവിധാനം ചെയ്തത്.അനഘയും വടക്കൻ വീരഗാഥയും കഴിഞ്ഞ്, 26 വർഷങ്ങൾക്ക് ശേഷം കെയർ ഫുൾ എന്ന വികെ പ്രകാശ് ചിത്രത്തിലും വിനീത് കുമാറും ജോമോളും ഒന്നിച്ചഭിനയിച്ചിരുന്നു.

Find Out More:

Related Articles: