ജാതി പ്രശ്‌നങ്ങളൊന്നും ഞങ്ങളെ ബാധിച്ചില്ല; വിവാഹ ജീവിതം സന്തുഷ്ടം എന്ന് മേനകയും, സുരേഷും!

Divya John
 ജാതി പ്രശ്‌നങ്ങളൊന്നും ഞങ്ങളെ ബാധിച്ചില്ല; വിവാഹ ജീവിതം സന്തുഷ്ടം എന്ന് മേനകയും, സുരേഷും! എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സെറ്റിൽ വെച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്. അന്ന് സംസാരിച്ചിട്ടൊന്നുമില്ലായിരുന്നു. എങ്ങനെ നീ മറക്കും എന്ന സെറ്റിൽ വെച്ച് സുകുമാരി ചേച്ചിയാണ് എനിക്ക് മേനകയെ പരിചയപ്പെടുത്തി തന്നത്. പ്രിയനായിരുന്നു സ്‌ക്രിപ്റ്റ്. ലാലായിരുന്നു നായകൻ. സിനിമകളൊക്കെ കണ്ട് മേനകയുടെ ഫാനായിരുന്നു ഞാൻ. നാടൻ ലുക്കിലുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. എന്റെ സങ്കൽപ്പത്തിലെ വധുവിന്റെ അതേ ലുക്കായിരുന്നു മേനകയ്ക്ക്.പൂച്ചയ്‌ക്കൊരു മൂക്കുത്തിയൊക്കെ കഴിഞ്ഞാണ് പ്രണയം പറഞ്ഞത്. ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. ഇങ്ങോട്ട് ഇഷ്ടമുണ്ടോ എന്നറിയാനായി ഞാൻ കുറച്ച് ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. അതെന്താണ് എന്നൊന്നും പറയില്ല.





അത് സീക്രട്ടാണ്. അങ്ങനെ നടത്തിയ ശ്രമങ്ങളിലൊക്കെ പോസിറ്റീവ് അപ്രോച്ചായിരുന്നു. രാജസേനന്റെ ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു പപ്പി. ബൈക്കിൽ കറങ്ങാൻ ഇഷ്ടമായതിനാൽ ബ്രേക്ക് സമയത്ത് ഞാൻ അവളേയും കൂട്ടി കറങ്ങാൻ പോയി.  സുരേഷ് കുമാറുമായുള്ള പ്രണയം അറിഞ്ഞപ്പോൾ കടുത്ത എതിർപ്പുകളായിരുന്നു മേനക നേരിട്ടത്. ജാതിയും, സംസ്‌കാരവുമൊക്കെയുള്ള അന്തരം ഭാവിയിൽ പ്രശ്‌നമായേക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. ഈ ബന്ധം അധികം പോവില്ലെന്ന് സ്‌നേഹത്തോടെയായി ഉപദേശിച്ചവരുമുണ്ടായിരുന്നു. മമ്മൂക്കയും അന്ന് കാര്യങ്ങളൊക്കെ പറഞ്ഞ് തന്നിരുന്നതായി മേനക പറഞ്ഞിരുന്നു.
 വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി ജീവിച്ച് കാണിക്കുകയായിരുന്നു ഇരുവരും.





ഇളയ മകളായ കീർത്തി സുഹൃത്തായ ആന്റണിയുമായുള്ള പ്രണയം പറഞ്ഞപ്പോഴും ഇവർ എതിർത്തിരുന്നില്ല. ജാതിയോ, മതമോ അല്ല മനസുകളുടെ ഐക്യമാണ് വലുതെന്ന് മനസിലാക്കിയവർ ഇതെങ്ങനെ എതിർക്കാനാണ്. ഞങ്ങളെന്തിന് അതിന് തടസം നിക്കണമെന്നായിരുന്നു ഇവരുടെ ചോദ്യം. പ്രണയത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകളൊന്നുമില്ലായിരുന്നു. ആ കൊച്ചിനെയും വിളിച്ച് അവൻ വരുമെന്ന് എനിക്ക് തോന്നിയിരുന്നു എന്നായിരുന്നു അച്ഛൻ അമ്മയോട് പറഞ്ഞത്. വിവാഹ ശേഷമായി മേനക സിനിമയിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. അഭിനയം നിർത്താനൊന്നും പറഞ്ഞിട്ടില്ലായിരുന്നു. മേനകയായിട്ട് തന്നെ തീരുമാനമെടുത്തതാണ്. പ്രിയപ്പെട്ടവരുടെ നിർബന്ധപ്രകാരമായി ഇടയ്‌ക്കൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. 





വീണ്ടും സജീവമാവുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു അന്ന് മേനക പറഞ്ഞത്.അഭിനയിച്ചോണ്ടിരിക്കുന്നതിനിടെ പുറത്ത് പോയതിൽ കുറച്ച് ചീത്തയൊക്കെ കിട്ടിയിരുന്നു. പ്രൊഡക്ഷൻ മാനേജരായിരുന്നു വഴക്ക് പറഞ്ഞത്. സെറ്റിൽ നിന്നൊക്കെ ഞാൻ ഇതുപോലെ വിളിച്ചുകൊണ്ടുപോയിട്ടുണ്ട്. ഇപ്പോൾ എനിക്ക് ബൈക്കോടിക്കാൻ വലിയ പേടിയാണ്. പണ്ടൊക്കെ സ്ഥിരം ബൈക്കിലായിരുന്നു. എങ്ങനെ വേണമെങ്കിലും ഓടിക്കുമായിരുന്നു അന്ന്.

Find Out More:

Related Articles: