ലോകത്ത് കരുത്തുറ്റ ബ്രാൻഡുകളിൽ ജിയോയും!

Divya John
ലോകത്ത് കരുത്തുറ്റ ബ്രാൻഡുകളിൽ ജിയോയും! ഇന്ത്യൻ ടെലികോം വിപണിയിലെ അതികായൻ ആപ്പിൾ, ആമസോൺ, ഡിസ്നി, ടെൻസെന്റ്, അലിബാബ, നൈക്ക് തുടങ്ങിയവയെ തോൽപ്പിച്ചാണ് ആഗോളതലത്തിൽ മുന്നേറിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ന്യൂഡൽഹി ആഗോളതലത്തിൽ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി മാറി റിലയൻസ് ജിയോ. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സൗജന്യ 4 ജി വാഗ്ദാനം ചെയ്തും താങ്ങാനാവുന്ന വിലയിൽ ഡാറ്റ ലഭ്യമാക്കിയുമാണ് റിലയൻസ് വിപണി കീഴടക്കിയത്. ടെലികോം രംഗത്തെ ജിയോ ഇഫക്റ്റാണ് അടുത്ത കാലത്തെ റിലയൻസ് നേട്ടങ്ങൾക്ക് പിന്നിൽ. ബ്രാൻഡ് മൂല്യംനിർണയിക്കുന്ന കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതു പ്രകാരം ജിയോ ആദ്യമായി ശക്തമായ ബ്രാൻഡ് റാങ്കിങ്ങിൽ ഇടം നേടിയിരിക്കുകയാണ്.

100 ൽ 91.7 ബി‌എസ്‌ഐ സ്‌കോർ ആണ് നേടിയത്. എലൈറ്റ് എഎഎ + റേറ്റിംഗ് ആണ് ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയിരിക്കുന്നത്. ചൈനീസ് ആപ്ലിക്കേഷൻ വി ചാറ്റ്, ജർമ്മൻ കാർ നിർമ്മാതാവ് പോർഷെ, റഷ്യയുടെ സ്‌ബെർബാങ്ക്, കൊക്കകോള എന്നിവയാണ് കമ്പനിയുടെ റാങ്കിംഗ് അനുസരിച്ച് ഇപ്പോൾ ഏറ്റവും ശക്തമായ നാല് ആഗോള ബ്രാൻഡുകൾ. ബ്രാൻഡ് മൂല്യത്തിൻെറ കാര്യത്തിലും ടെലികോം മേഖലയിൽ അതിവേഗം വളരുന്ന ബ്രാൻഡായി ജിയോ മാറി. ടെലികോം വ്യവസായ രംഗത്തെ വളർച്ചാ മുരടിപ്പുകളെ മറികടന്ന് 50 ശതമാനം വർധനയോടെ ബ്രാൻഡ് മൂല്യം 480 കോടി യുഎസ് ഡോളറായി.

എയർടെൽ, വോഡഫോൺ ഐഡിയ (വി), റിലയൻസ് ജിയോ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരോട് കിടപിടിക്കുന്നതാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് ഓഫർ. പരിധിയില്ലാത്ത ഡാറ്റയും വോയ്‌സ് കോളിങും മാത്രമല്ല, പ്രതിദിനം 100 എസ്എംഎസും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. റോമിഗിലും പരിധിയില്ലാത്ത ഡാറ്റയും വോയ്‌സ് കോളിങും ബി‌എസ്‌എൻ‌എല്ലിന്റെ 398 രൂപ പ്രീപെയ്ഡ് വൗച്ചർ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

അതേസമയം പ്രീമിയം,അന്തർ‌ദ്ദേശീയ,ഐ‌എൻ‌ നമ്പറുകളിൽ സൗജന്യമായി കോളുകൾ‌ ചെയ്യാൻ സാധിക്കില്ല. ഈ നമ്പറുകളിലേക്കും ഔട്ട്‌ഗോയിംഗ് കോളുകൾ‌ അല്ലെങ്കിൽ എസ്എംഎസുകൾക്ക് നിരക്കുകൾ ബാധകമാണ്. 2021 ജനുവരി 10 മുതൽ പ്ലാൻ ലഭ്യമാക്കും. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.
 

Find Out More:

Related Articles: