ദീപിക പദുക്കോണിൻെറ തൈര് ബിസിനസ്. കത്രീന കൈഫിൻെറ ബ്യൂട്ടി ഉത്പന്നങ്ങൾ;താരലോകത്തെ ബിസിനസ്സ് വിശേഷങ്ങൾ

Divya John
 ബോളീവുഡിലെ ലേഡീ സൂപ്പർസ്റ്റാറുകൾക്കും ഉണ്ട് ഉഗ്രൻ ബിസിനസുകൾ. ഒന്നിലേറെ സംരംഭങ്ങളിൽ മുതൽ മുടക്കിയിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ദീപിക പദുക്കോണിൻെറ തൈര് ബിസിനസ്. കത്രീന കൈഫിൻെറ ബ്യൂട്ടി ഉത്പന്നങ്ങൾ, ഐശ്വറി റായിയുടെ സ്റ്റാർട്ടപ്പ് നിക്ഷേപം കൗതുകകരമായ ചില നിക്ഷേപങ്ങൾ ഇങ്ങനെ. 2015 മുതൽ ദീപിക പദുക്കോൺ സംരംഭകത്വ രംഗത്തുണ്ട്. തൈര് നിർമാണ കമ്പനിയ യെപിഗാമയിൽ ആയിരുന്നും ആദ്യം നിക്ഷേപം. പിന്നീട് റോഹൻ മിർച്ചൻദാനി ഉദ‍യ് താക്കർ എന്നിവർ ചേർന്ന് ബിസിനസ് ഏറ്റെടുത്തു. ഇപ്പോൾ ലിവ് ലവ് ലാഫ്.. ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് താരം. വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഏറ്റവും നന്നായി ബാലൻസ് ചെയ്യുന്ന ബോളീവുഡ് താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ബച്ചൻ കുടുംബം നിരവധി സംരംഭങ്ങളിൽ മുതൽ മുടക്കിയിട്ടുണ്ട്. ഐശ്വര്യ റായിക്കുമുണ്ട് നിക്ഷേപങ്ങൾ.

   ഇതിൽ ഏറ്റവും ശ്രദ്ധേയം ഒരു സ്റ്റാർട്ടപ്പ് നിക്ഷേപമാണ്. 50 ലക്ഷം രൂപയാണ് ആമ്പീ എന്ന സ്റ്റാർട്ടപ്പിൽ താരം മുതൽ മുടക്കിയിരിക്കുന്നത്. ബെംഗളൂരൂ കേന്ദ്രീകരിച്ച് എൻവോൺമെൻറ് ഇൻറലിജൻസ് രംഗത്ത് പ്രവർത്തിയ്ക്കുന്ന സ്റ്റാർട്ടപ്പാണിത്. അമ്മയുമായി ചേർന്നാണ് ഈ സ്റ്റാർട്ടപ്പിൽ ഐശ്വര്യ റായിയുടെ നിക്ഷേപം. മഹാരാഷ്ട്രയിലെ ഊർജ രംഗത്തും ഐശ്വര്യറായിക്ക് നിക്ഷേപമുണ്ട്. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്ന പ്രോജക്ടുകളിലാണ് നിക്ഷേപം. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ഒരു ബ്രാൻഡ് ആണ് കത്രീന അവതരിപ്പിച്ചിരിയ്ക്കുന്നത്. 

  കെയ് ബ്യൂട്ടി എന്ന ബ്രാൻഡിലാണ് താരം സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. നൈകാ സ്റ്റോറുകളിലൂടെയും ഓൺലൈനിലൂടെയുമാണ് പ്രധാനമായും ഉത്പന്നങ്ങളുടെ വിൽപ്പന. ലിപ് ക്രെയോണുകളുടെ മാത്രം 48-ഓളം വൈവിധ്യങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യയിൽ ഉടനീളം ഉത്പന്നങ്ങൾ ലഭ്യമാണ്. ബോളീവുഡിലെ ഹോട്ട്‍സ്റ്റാർ കത്രീന കൈഫും ബിസിനസിൽ ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്. അതായത് അഭിനയത്തിൽ നിന്ന് മാത്രമല്ല ബിസിനസിൽ നിന്നും വരുമാനം നേടുന്നവരാണ് സെലിബ്രിറ്റികൾ.  ബോളീവുഡിലെ ലേഡീ സൂപ്പർസ്റ്റാറുകൾക്കും ഉണ്ട് ഉഗ്രൻ ബിസിനസുകൾ. ഒന്നിലേറെ സംരംഭങ്ങളിൽ മുതൽ മുടക്കിയിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ദീപിക പദുക്കോണിൻെറ തൈര് ബിസിനസ്.. കത്രീന കൈഫിൻെറ ബ്യൂട്ടി ഉത്പന്നങ്ങൾ, ഐശ്വറി റായിയുടെ സ്റ്റാർട്ടപ്പ് നിക്ഷേപം കൗതുകകരമായ ചില നിക്ഷേപങ്ങൾ ഇങ്ങനെ.

Find Out More:

Related Articles: