ഗാസയെ ഏറ്റെടുക്കുമെന്ന് ട്രംപ്!

Divya John
 ഗാസയെ ഏറ്റെടുക്കുമെന്ന് ട്രംപ്! പനാമ , കാനഡ , ഗ്രീൻ ലാൻഡ് തുടങ്ങിയ പ്രദേശങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് പറയുന്ന ട്രംപ് ഇപ്പോൾ ഗാസ മുനമ്പ് കൂടി ലക്‌ഷ്യം വെച്ചിരിക്കുകയാണ്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹമാസുമായുള്ള സമാധാന ഉടമ്പടി ചർച്ച ചെയ്യുന്നതിനിടെയാണ് ഗാസാ മുനമ്പ് ഏറ്റെടുക്കാൻ തയാറാണെന്ന് ട്രംപ് അറിയിച്ചത്. ഇതിനുപിന്നാലെ, നെതന്യാഹു ട്രംപിനെ "ഇസ്രായേലിന് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്ത്" എന്ന് വിളിച്ച് പ്രശംസിക്കുകയും ചെയ്തു. ട്രംപിന്റെ പുതിയ പ്രഖ്യാപനം വന്നതോടെ എല്ലാവരും ഒന്ന് അമ്പരന്ന് ഇരിക്കുകയാണ്. ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് ട്രംപ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  സൈന്യത്തെ അയക്കണമെന്നാണ് അപ്പോഴത്തെ ആവശ്യമെങ്കിൽ യുഎസ് അത് ചെയ്യും.






പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നീക്കം ചെയ്യുക, തകർന്ന കെട്ടിടങ്ങൾ പുതുക്കി പണിയുക, തൊഴിലും ഭവനവും നൽകുന്നതിന് പ്രദേശം വികസിപ്പിക്കുക എന്നിവ യുണൈറ്റഡ് സ്റ്റേറ്റ്സ് ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഗാസ ഏറ്റെടുക്കാൻ തയാറാണ് എന്ന് ആവർത്തിച്ച് പറഞ്ഞ ട്രംപ് യുഎസ് ഗാസയെ സുരക്ഷിതമാക്കാൻ യുഎസ് സൈന്യത്തെ അയയ്ക്കുമെന്ന വാർത്ത തള്ളിക്കളയാനും ട്രംപ് തയാറായില്ല. ഗാസയെ സംബന്ധിച്ചിടത്തോളം, ആവശ്യമുള്ളത് ഞങ്ങൾ ചെയ്യും. ഇസ്രായേലിന് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നാണ് നെതന്യാഹു അഭിപ്രായപ്പെടുന്നത്.






ഗാസയ്ക്കുള്ള ട്രംപിന്റെ നിർദ്ദേശം ചരിത്രം മാറ്റിയെഴുതാം അതുകൊണ്ടാണ് ഇസ്രായേൽ ജനത നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നത് എന്നാണ് നെതന്യാഹു പറയുന്നത്. ഗാസയെ മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. പലസ്തീനികൾ മറ്റെവിടെയെങ്കിലും മാറുന്നതോടെ ഗാസയുടെ യുഎസ് ഉടമസ്ഥതയെ ഒരു ദീർഘകാല പദ്ധതിയായി അദ്ദേഹം കാണുന്നുവെന്നും ട്രംപ് പറഞ്ഞു. ഇത് ഒരു നിസ്സാര തീരുമാനമല്ല, "ഞാൻ സംസാരിച്ച എല്ലാവർക്കും ആ ഭൂമിയുടെ ഉടമസ്ഥത യുണൈറ്റഡ് സ്റ്റേറ്റ്സിന് ഉണ്ടാകണമെന്ന ആശയം ഇഷ്ടമാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു. പലസ്തീനികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് തുറന്നുകൊടുക്കുന്ന ഒന്നായിരിക്കുമെന്നും ട്രംപ് പറയുന്നു.





ഈജിപ്ത്, ജോർദാൻ തുടങ്ങിയ മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് പലസ്തീനികൾ മാറണമെന്ന നിർദ്ദേശവും ട്രംപ് വീണ്ടും ആവർത്തിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങളും പലസ്തീനികളും ട്രംപിന്റെ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഗാസാ മുനമ്പ് അവിടെത്തന്നെ നിന്ന് പോരാടുകയും അവിടെ ജീവിക്കുകയും മരിക്കുകയും അവിടെ ഒരു ദുരിത ജീവിതം നയിക്കുകയും ചെയ്ത അതേ ആളുകളുടെ പുനർനിർമ്മാണത്തിന്റെയും അധിനിവേശത്തിന്റെയും ഒരു പ്രക്രിയയിലൂടെ കടന്നുപോകരുത് എന്നും ട്രംപ് പറഞ്ഞു. ഗാസയിലെ രണ്ട് ദശലക്ഷം ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്നും ട്രംപ് പറഞ്ഞു.

Find Out More:

Related Articles: