സൗദി ജയിലിൽ നിന്ന് അബ്ദുൽ റഹീം പുറത്തേക്ക്; മോചനം ഉടൻ! അടുത്ത കോടതി സിറ്റിങ്ങിൽ മോചന ഉത്തരവ് പുറത്തിറങ്ങുമെന്ന് റഹീമിൻ്റെ അഭിഭാഷകൻ കുടുംബത്തെ അറിയിച്ചു. അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് മരിച്ച സൗദി യുവാവിൻ്റെ കുടുംബം ഓദ്യോഗികമായി അറിയിച്ചതോടെയാണ് വധശിക്ഷ റദ്ദാക്കിയിരുന്നു. റിയാദ് ക്രിമിനൽ കോടതിയാണ് ശിക്ഷ റദ്ദാക്കിയത്. സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ.ഇപ്പോൾ ഒന്നും പറയനാകാത്ത അവസ്ഥയാണുള്ളതെന്ന് റഹീമിൻ്റെ ഉമ്മ പറഞ്ഞു. എൻ്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ. വന്ന് കണ്ടാലേ എനിക്ക് സമാധാനമുള്ളൂ. വിളിക്കുമ്പോൾ എന്തൊക്കെ വർത്തമാനം എന്ന് ചോദിക്കും. അവനോടും ഒന്നും പറയാനാകില്ല. സന്തോഷമായിട്ടിരിക്കാൻ അവൻ എന്നോട് പറയും.
എന്നാൽ അങ്ങനെയിരിക്കാൻ പറ്റണ്ടേ എന്ന് റഹീമിൻ്റെ ഉമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 15 വയസ്സുകാരനായ സൗദി ബാലൻ മരിച്ച സംഭവത്തിൽ മനഃപൂർവമല്ലെങ്കിലും കൊലപാതക കുറ്റമാണ് പോലീസ് അബ്ദുൽ റഹീമിനെതിരെ ചുമത്തിയത്. 2006 ഡിസംബർ 25നാണ് കുട്ടി മരിച്ചത്. കൊലക്കേസിൽ റഹീം കുറ്റക്കാരനാണെന്ന് റിയാദിലെ കോടതി കണ്ടെത്തുകയും 2012ൽ വധശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ മേൽക്കോടതിയും വധശിക്ഷ ശരിവച്ചു. 2017ലും പിന്നീട് 2022ലും വധശിക്ഷ വിവിധ കോടതികൾ ശരിവച്ചു. വിവിധ സംഘടനകൾ ഇടപെട്ട് സംസാരിച്ചിട്ടും റഹീമിന് മാപ്പ് നൽകാൻ സൗദി കുടുംബം തയ്യാറായിരുന്നില്ല. 2006ലാണ് അബ്ദുൽ റഹീം സൗദി അറേബ്യയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലിക്ക് പോയത്.
ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിലെ 15 വയസ്സുള്ള ആൺകുട്ടിയുടെ സംരക്ഷണവും റഹീം ഏറ്റെടുത്തിരുന്നു.അബ്ദുൽ റഹീം ഒരാഴ്ചയ്ക്കുള്ളിൽ തിരികെ എത്തുമെന്നാണ് കരുതുന്നതെന്ന് കുടുംബം കരുതുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ എത്തുമെന്നാണ് റഹീം പറഞ്ഞതെന്ന് സഹോദരിയുടെ മകൻ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ റഹീം റിലീസാകും. വിളിച്ചപ്പോൾ സന്തോഷത്തിലാണ് സംസാരിച്ചതെന്ന് സഹോദരിയുടെ മകൻ പറഞ്ഞു.വന്ന് കണ്ടാലേ എനിക്ക് സമാധാനമുള്ളൂ. വിളിക്കുമ്പോൾ എന്തൊക്കെ വർത്തമാനം എന്ന് ചോദിക്കും. അവനോടും ഒന്നും പറയാനാകില്ല. സന്തോഷമായിട്ടിരിക്കാൻ അവൻ എന്നോട് പറയും. എന്നാൽ അങ്ങനെയിരിക്കാൻ പറ്റണ്ടേ എന്ന് റഹീമിൻ്റെ ഉമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിളിക്കുമ്പോൾ എന്തൊക്കെ വർത്തമാനം എന്ന് ചോദിക്കും. അവനോടും ഒന്നും പറയാനാകില്ല. സന്തോഷമായിട്ടിരിക്കാൻ അവൻ എന്നോട് പറയും. എന്നാൽ അങ്ങനെയിരിക്കാൻ പറ്റണ്ടേ എന്ന് റഹീമിൻ്റെ ഉമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 15 വയസ്സുകാരനായ സൗദി ബാലൻ മരിച്ച സംഭവത്തിൽ മനഃപൂർവമല്ലെങ്കിലും കൊലപാതക കുറ്റമാണ് പോലീസ് അബ്ദുൽ റഹീമിനെതിരെ ചുമത്തിയത്. 2006 ഡിസംബർ 25നാണ് കുട്ടി മരിച്ചത്. കൊലക്കേസിൽ റഹീം കുറ്റക്കാരനാണെന്ന് റിയാദിലെ കോടതി കണ്ടെത്തുകയും 2012ൽ വധശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ മേൽക്കോടതിയും വധശിക്ഷ ശരിവച്ചു. 2017ലും പിന്നീട് 2022ലും വധശിക്ഷ വിവിധ കോടതികൾ ശരിവച്ചു. വിവിധ സംഘടനകൾ ഇടപെട്ട് സംസാരിച്ചിട്ടും റഹീമിന് മാപ്പ് നൽകാൻ സൗദി കുടുംബം തയ്യാറായിരുന്നില്ല. 2006ലാണ് അബ്ദുൽ റഹീം സൗദി അറേബ്യയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലിക്ക് പോയത്.