കെ സുധാകരൻ്റെ മുൻ പിഎ ബിജെപിയിൽ അംഗത്വം എടുത്തു!

Divya John
 കെ സുധാകരൻ്റെ മുൻ പിഎ ബിജെപിയിൽ അംഗത്വം എടുത്തു! 2004 മുതൽ 2009 വരെ കെ സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു പിഎ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്റെ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് വികെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു.  കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെകെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. 



ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെകെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്തില്ല. യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് കുമാർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുപോകുന്നത് വികസനത്തിൽ ഊന്നിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ കണ്ണൂരിൽനിന്ന് എൻഡിഎ സ്ഥാനാർഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് കുമാർ അഭിപ്രായപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ സിറ്റിങ് എംപി എൽഡിഎഫിൻറെ പികെ ശ്രീമതിയെ 94,559 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് കെ സുധാകരൻ തോൽപ്പിച്ചത്. സുധാകരന് 5,29,741 വോട്ടുകൾ ലഭിച്ചപ്പോൾ ശ്രീമതിയ്ക്ക് കിട്ടിയത് 4,35,182 വോട്ടുകൾ.



 മൂന്നാമതെത്തിയ ബിജെപിയുടെ സികെ പത്മനാഭൻ 68,509 വോട്ടുകളും നേടി. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയ സാഹചര്യത്തിൽ പകരക്കാരനായി കരുത്തനായ ഒരു നേതാവിനെ തന്നെ രംഗത്തിറക്കാനുള്ള ആലോചനയിലാണ് യുഡിഎഫ്. അതേസമയം മുസ്ലിം ലീഗിന് മൂന്നാം സീറ്റായി കണ്ണൂർ ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ എന്നും ശ്രദ്ധാകേന്ദ്രമാണ് കണ്ണൂർ. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎമ്മിൻറെ സെക്രട്ടറിയും പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിൻറെ അധ്യക്ഷൻറെയും ജില്ല. അതുകൊണ്ട് തന്നെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിന് സവിശേഷതകളേറെയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് നിലവിൽ കണ്ണൂർ എംപി.



 2004ന് ശേഷം എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വിജയപ്പിച്ച മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിനുശേഷമേ ചിത്രം വ്യക്തമാവുകയുള്ളൂ. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെകെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്തില്ല. യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് കുമാർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുപോകുന്നത് വികസനത്തിൽ ഊന്നിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ കണ്ണൂരിൽനിന്ന് എൻഡിഎ സ്ഥാനാർഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് കുമാർ അഭിപ്രായപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ സിറ്റിങ് എംപി എൽഡിഎഫിൻറെ പികെ ശ്രീമതിയെ 94,559 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് കെ സുധാകരൻ തോൽപ്പിച്ചത്. സുധാകരന് 5,29,741 വോട്ടുകൾ ലഭിച്ചപ്പോൾ ശ്രീമതിയ്ക്ക് കിട്ടിയത് 4,35,182 വോട്ടുകൾ.

Find Out More:

Related Articles: