സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വച്ച സിപിഎമ്മുകാർ എന്തും ചെയ്യും? വിഡി സതീശൻ!

Divya John
 സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വച്ച സിപിഎമ്മുകാർ എന്തും ചെയ്യും? വിഡി സതീശൻ! സ്ത്രീകളെയോ എതിർ സ്ഥാനാർഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ സിപിഎമ്മാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം 25ന് മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ഡിജിപിക്കും എസ്പിക്കും എൽഡിഎഫ് ഇതേ പരാതി നൽകിയിട്ടും ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിഡി സതീശൻ ചോദിച്ചു. ബോംബ് രാഷ്ട്രീയം തകർന്നപ്പോൾ സിപിഎമ്മും വടകര ഇടത് സ്ഥാനാർഥി കെകെ ഷൈലജ യും നുണ ബോംബ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സ്ത്രീകളെയോ എതിർ സ്ഥാനാർഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. 



ഇത്തരം കാര്യങ്ങൾ സിപിഎമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തിൽ ഇപ്പോൾ വാർത്ത വരുത്തിക്കുകയാണ്. പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. കെകെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെകെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല.ഉമാ തോമസിനെയും ബിന്ദു കൃഷ്ണയെയും അരിതാ ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ? വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെയാണ് സിപിഎം ആക്ഷേപിച്ചതും ആക്രമിച്ചതും. ഇതൊന്നും യുഡിഎഫിൻറെയോ കോൺഗ്രസിൻറെയോ രീതിയല്ല.



തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായപ്പോൾ എതിർ സ്ഥാനാർഥിക്കെതിരെ പ്രതിപക്ഷ നേതാവ് ദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് മന്ത്രി പി രാജീവ് ആരോപിച്ചത്. അതിന് ജനങ്ങൾ കൊടുത്ത മറുപടി കണ്ടല്ലോ. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിൻറെ അടിയിൽ ക്യാമ വച്ച സിപിഎമ്മുകാർ എന്തും ചെയ്യാൻ മടിക്കില്ല. ഇതുപോലെയൊന്നും കോൺഗ്രസും യുഡിഎഫും അധഃപതിക്കില്ല.ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷ വാദികളെ ആരെയും കണ്ടില്ല. കയ്യൂർ സമരനായകനായ കണ്ണൻറെ കൊച്ചുമകൾ രാധയ്‌ക്കെതിരെ സിപിഎമ്മുകാർ നടത്തിയ അസഭ്യവർഷം നടത്തിയപ്പോഴും ആർക്കും പൊള്ളിയില്ല.  ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയ്‌ക്കെതിരെ യുഡിഎഫ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കും. 1032 കോടിയുടെ അഴിമതി ആരോപണം അവർക്കെതിരെയുണ്ട്.




450 രൂപയുടെ പിപിഇ കിറ്റ് 1550 രൂപയ്ക്കും ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് വാങ്ങിയതും അവരുടെ കാലത്താണ്. അതിനെതിരെ ലോകായുക്തയിൽ കേസ് നൽകിയിട്ടുണ്ട്. പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഷാഫി പറമ്പിലിന് വേണ്ടി പ്രകടനം നടത്തിയവർ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചു എന്നതാണ് മറ്റൊരു ആരോപണം. നവ കേരള സദസിൽ ആളെ കൂട്ടാൻ തൊഴിലുറപ്പ് തൊഴിലാളികളെയും അങ്കൺവാടി ജീവനക്കാരെയും ആശാ വർക്കർമാരെയും സ്‌കൂൾ കുട്ടികളെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാനാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് എത്രയെത്ര ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്.

Find Out More:

Related Articles: