സംസാരിക്കാൻ നിന്നപ്പോൾ പാട്ട് പാടൂവെന്ന് പ്രധാനമന്ത്രി: പാടി തകർത്തു പാർവതിയും!

Divya John
സംസാരിക്കാൻ നിന്നപ്പോൾ പാട്ട് പാടൂവെന്ന് പ്രധാനമന്ത്രി: പാടി തകർത്തു പാർവതിയും! പ്രധാനമന്ത്രിയെ നേരിൽ കാണാനും കവിത ചൊല്ലിക്കൊടുക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നുവെന്ന് പാർവതി പറഞ്ഞു. വന്ദേ ഭാരത് ട്രെയിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രധാനമന്ത്രിക്ക് മുമ്പിൽ പാടി തകർത്ത പാർവതി ഇപ്പോൾ നാട്ടിലെ താരമാണ്.ഉടൻ തന്നെ മനസിൽ ഓർമ്മ വന്ന ഒരു പാട്ട് പാർവതി പാടി. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ', എന്ന കവിതയാണ് പാർവതി പാടിയത്. പ്രധാനമന്ത്രിക്ക് വരികളുടെ അർഥം ഇംഗ്ലീഷിൽ പറഞ്ഞു കൊടുത്തിട്ടാണ് പാർവതി കവിത ആലപിച്ചത്. കവിത മുഴുവൻ ആസ്വദിച്ച ശേഷം പ്രധാനമന്ത്രി പാർവതിയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി പാർവതി പാടുന്നതിന്റെ ദൃശ്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്‌കൂളിൽനിന്ന് തിരഞ്ഞെടുത്ത ഒൻപത് പേരിൽ അഞ്ചുപേർക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയോട് സംസാരിക്കാനായിരുന്നു പാർവതി തയ്യാറെടുത്ത് നിന്നത്. എന്നാൽ പെട്ടെന്നായിരുന്നു അദ്ദേഹം പാട്ടു പാടാൻ പറഞ്ഞത്.




   പട്ടികജാതി വകുപ്പിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസർ അജികുമാറിന്റെയും കഴക്കൂട്ടം ജ്യോതി നിലയം സ്‌കൂളിലെ അധ്യാപിക ശ്രീജയുടേയും മകളാണ് പാർവതി. വന്ദേ ഭാരത് യാത്ര മികച്ച അനുഭവം ആയിരുന്നുവെന്നും ട്രെയിൻ ഇപ്പോഴുള്ളത് പോലെ തന്നെ പരിപാലിക്കണമെന്നും പാർവതി പറയുന്നു. കണിയാപുരം ചിറ്റാറ്റുമുക്ക് ജാൻസിൽ പാർവതി എസ് നായർ പള്ളിപ്പുറം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സ്‌കൂളിൽനിന്നു നൂറോളം കുട്ടികളുമായി മത്സരിച്ചാണ് പാർവതിക്ക് വന്ദേ ഭാരത് തീവണ്ടിയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.  വന്ദേ ഭാരതിൽ വെച്ചാണ് 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന കവിത പാർവതി പാടിയത്.  നിലവിൽ ചെയർ കാ‍ർ രൂപത്തിൽ സർവീസ് നടത്തുകയാണ് വന്ദേ ഭാരത്.



 

 മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗമാർജിക്കുന്ന ട്രെയിനിൻ്റെ പ്രോട്ടോടൈപ്പ് ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനൊപ്പം പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരവധി പ്രത്യേകതകളോടെയായിരിക്കും ട്രാക്കിലെത്തുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. പരമാവധി 180 കിലോമീറ്റർ വരെ വേഗമാർജിക്കാവുന്ന ട്രെയിനിൻ്റെ പ്രോട്ടോടൈപ്പിന് 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. എന്നാൽ തിരക്കുകുറഞ്ഞ റൂട്ടുകളിലും പ്രയോജനപ്പെടുന്ന 8 കോച്ചുകളുള്ള വന്ദേ ഭാരതും വികസിപ്പിക്കുകയാണ് റെയിൽവേ. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട കോയമ്പത്തൂർ - ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസും ഇത്തരത്തിലുള്ള ആദ്യ ട്രെയിനായിരുന്നു. ഈ മാതൃകയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. നിലവിൽ രാജ്യത്ത് വിവിധ റൂട്ടുകളിലായി 11 വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ആഴ്ചയിൽ ഒന്നുവീതം പുതിയ ട്രെയിനുകൾ പുറത്തിറങ്ങുന്നുണ്ട്.



എന്നാൽ വരുന്ന ഓഗസ്റ്റ് 15നു മുൻപായി 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് കേന്ദ്രത്തിൻ്റെ ശ്രമം. എന്നാൽ ഈ ലക്ഷ്യം നിറവേറ്റാനുള്ള സാധ്യത കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് റേക്കിൻ്റെ നീളം 8 കോച്ചുകളായി കുറച്ച് ട്രെയിനുകളുടെ എണ്ണം കൂട്ടി അതിവേഗം ലക്ഷ്യത്തിലെത്താൻ റെയിൽവേ ശ്രമം നടത്തുന്നത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം കുറയുന്നതോടെ നിർമാണസമയം പകുതിയാകും. ഈ സാഹചര്യത്തിൽ 16 കോച്ച് ട്രെയിനുകൾ ലാഭകരമല്ലാത്ത തിരക്കു കുറഞ്ഞ റൂട്ടുകളിൽ വരും മാസങ്ങളിൽ കൂടുതൽ ചെറു വന്ദേ ഭാരത് ട്രെയിനുകൾ പ്രത്യക്ഷപ്പെടും. 



  മൊത്തം 64 ചെറു വന്ദേ ഭാരത് ട്രെയിനുകളാകും പുറത്തിറങ്ങുക. ഒരു എക്സിക്യൂട്ടീവ് കോച്ചും ബാക്കി എസി ചെയർകാറുകളുമാകും ചെറു വന്ദേ ഭാരതിൽ ഉണ്ടാകുക. ഭാവിയിൽ യാത്രക്കാരുടെ എണ്ണം കൂടിയാൽ 12ഓ 16ഓ കോച്ചുകളായി ട്രെയിനിൻ്റെ നീളം വർധിപ്പിക്കാനുമാകും. തിരുവനന്തപുരം - കണ്ണൂർ റൂട്ടിലാണ് കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക എന്നാണ് റിപ്പോർട്ടുകൾ. പൂർണമായും ശീതീകരിച്ച പുതിയ ട്രെയിൻ കോട്ടയം വഴിയായിരിക്കും ഓടുക. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ മൂലം പരമാവധി വേഗം ആർജിക്കാൻ സാധിച്ചേക്കില്ലെങ്കിലും പലയിടത്തും 100 കിലോമീറ്റർ വരെ വേഗമാർജിക്കാൻ വന്ദേ ഭാരതിനു കഴിയുമെന്നാണ് കണക്കുകൂട്ടൽ. മെയ് മാസത്തിൽ നടക്കുന്ന പരീക്ഷണയോട്ടത്തിൽ ഇക്കാര്യം വ്യക്തമാകും.

Find Out More:

Related Articles: