വിവാഹം കഴിഞ്ഞാൽ ഏതു മതത്തിലൂടെ പോകാനാണ് പ്ലാൻ; ആര്യയോടും, സിബിനോടും ആരാധകർ!

Divya John
 വിവാഹം കഴിഞ്ഞാൽ ഏതു മതത്തിലൂടെ പോകാനാണ് പ്ലാൻ; ആര്യയോടും, സിബിനോടും ആരാധകർ! മച്ചാ മച്ചാ ബന്ധത്തിൽ ആയിരുന്ന രണ്ടുപേർ. അവർ ജീവിതത്തിലും ഒരുമിക്കുമ്പോൾ ആ സന്തോഷത്തിനു അതിരുകൾ ഉണ്ടാകില്ല. എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന രണ്ടുപേർ ജീവിതത്തിലും ഒരുമിക്കുമ്പോൾ ആ ബന്ധത്തിന് കൂടുതൽ നിറം ആകും. കൂടുതൽ വർണങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ രണ്ടാളുകൾ അവർക്ക് സംഭവിച്ച പരാജയങ്ങൾ എല്ലാം പാഠമാക്കി വന്നവർ, ജീവിതത്തിൽ ഒന്നിച്ചാലോ അതി മനോഹരം എന്നെ പറയേണ്ടൂ. സംശയമില്ല ജീവിതം ജോറാകും തീർച്ച. എന്നാൽ അതിലും കല്ലുകടിയും ആയി ചിലരുണ്ട്. പ്രത്യേകിച്ചും ഇവരുടെ ബന്ധം ഡൈജസ്റ്റ് ആകാത്ത ആളുകൾ. അവർക്ക് പ്രധാനമായി അറിയേണ്ടത്, ഇതരമതസ്ഥരായ നിങ്ങൾ വിവാഹം കഴിച്ചാൽ എങ്ങനെയാണ് മുൻപോട്ട് പ്ലാൻ ചെയ്യുന്നത്, അതും പ്രത്യേകിച്ച് നിങ്ങൾക്ക് കുട്ടികൾ കൂടി ഉള്ളപ്പോൾ എന്നാണ്. എന്നാൽ ഇതിനു കൃത്യമായ മറുപടിയാണ് ആര്യ നൽകിയത്.





 മതം ഒരിക്കലും ഒരു വിഷയമല്ല. വിഷയമാകില്ല എന്നാണ് ആര്യ പറയുന്നത്. വര്ഷങ്ങളായി ആര്യ ബഡായിയേയും സിബിൻ രംഗനെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ബിഗ് ബോസ് താരങ്ങൾ അവതാരകർ ദീർഘകാല സുഹൃത്തുക്കൾ അങ്ങനെ ഇരുവരും തമ്മിലുള്ള ബന്ധവും അധികമാർക്കും പറഞ്ഞു നൽകേണ്ടതില്ല. കുട്ടികളെ എങ്ങനെ നല്ല മനുഷ്യനാകാമെന്ന് പഠിപ്പിക്കുകയോ വഴികാട്ടുകയോ വേണം... ദയ, ഉദാരമനസ്കത, ക്ഷമ, മര്യാദ, സഹാനുഭൂതി എന്നിവയുള്ള ഒരു മനുഷ്യനാകാൻ ആണ് പഠിപ്പിക്കേണ്ടത്. ഞങ്ങൾക്ക് ഇടയിൽ
മതം ഒരു വിഷയമല്ല, ഒരിക്കലും വിഷയമാകുകയുമില്ല!! എന്നാണ് ആര്യ നൽകിയ ബോൾഡ് മറുപടി.ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്..





എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായതിന്.. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും നെടും തൂൺ ആയതിന് .. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു..
 നിങ്ങളുടെ കൈകളിൽ ഞാൻ സുരക്ഷിതയാണ് സന്തുഷ്ടയാണ്- ആര്യ ഇങ്ങനെ പറയുമ്പോൾ അവരുടെ ആരാധകർക്കും മുൻ ഭർത്താവ് രോഹിത്തിനും ഉറപ്പായും സന്തോഷം മാത്രമാകും എന്നും ആര്യ പ്രതികരിച്ചിരുന്നു. അതേസമയം മുൻ ഭർത്താവ് രോഹിതുമായി നല്ല സൗഹൃദമാണ് ആര്യയ്ക്ക്. 





സിബിനും മുൻപേ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുംആണ്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തി മറ്റൊരു റിലേഷൻഷിപ്പിലായിരുന്നു ആര്യ. എന്നാൽ ആ പ്രണയം ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആൾ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. ജീവിതത്തിലേക്ക് സിബിൻ വരുന്നതോടെ തങ്ങളുടെ ജീവിതം സുന്ദരം ആകുമെന്നാണ് ആര്യ പറഞ്ഞത്.

Find Out More:

Related Articles: