വക്കീൽ കഥാപാത്രമായി സുരേഷ് ​ഗോപി ജെഎസ്കെയിൽ!

Divya John
 വക്കീൽ കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെയിൽ! അധിപൻ, അഭിഭാഷകൻ്റെ കേസ് ഡയറി പോലുള്ള ലീഗൽ ത്രില്ലറുകൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും ഡാർക്ക്‌ മൂഡിൽ വയലൻസ് നിറഞ്ഞ രംഗങ്ങൾകൊണ്ടും അതുവരെ കാണാത്തൊരു വേറിട്ട ട്രീറ്റ്മെൻ്റുമായി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ലാൽ കൃഷ്ണ വീരാടിയാർ എന്ന ക്രിമിനൽ വക്കീലായി സുരേഷ് ഗോപി പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു. നാട്യത്തിലും നടനത്തിലും പുതിയൊരു സുരേഷ് ഗോപിയെ ചിത്രത്തിൽ കണ്ടു. ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തിനു പിന്നാലെ വീണ്ടും ശക്തമായൊരു വക്കീൽ കഥാപാത്രവുമായി സുരേഷ് ഗോപി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് ഇനി. അന്നുവരെ മലയാളികൾ വെള്ളിത്തിരയിൽ കണ്ടു പരിചയമില്ലാത്ത ഒരു വക്കീലിനെയാണ് 2006 ൽ മലയാളി പ്രേക്ഷകർ കണ്ടത്.



ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. അനുപമ പരമേശ്വരൻ, മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം എത്തുന്നത്. കോസ്മോസ് എൻ്റർടൈയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം രണദിവും എഡിറ്റിംഗ് സംജിത് മുഹമ്മദും നി‍വഹിക്കുന്നു. നവാഗതനായ പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന് ജെ എസ് കെ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിലെത്തുന്നത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ വൈകാതെ പുറത്തു വരും.



സുരേഷ് ഗോപിയുടെ കരിയറിൽ ശ്രദ്ധേയമായ എൽ കെ എന്ന വക്കീൽ കഥാപാത്രത്തിനു മുകളിൽ ത്രില്ലടിപ്പിക്കുന്നതായിരിക്കുമോ ജെഎസ്കെയിലും എന്നു പ്രേക്ഷകർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ എക്കാലത്തും വളരെ ച‍ർച്ചയാണ് ചിന്താമണി കൊലക്കേേസിലെ സുരേഷ് ഗോപിയുടെ കഥാപാത്രം എൽ കെ എന്ന ലാൽ കൃഷ്ണ . സമീപകാലത്ത് ചിന്താമണി കൊലക്കേസിൻ്റെ രണ്ടാം ഭാഗത്തിൻ്റെ അനൗൺസ്മെൻ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വീണ്ടും എൽ കെയെ സ്ക്രീനിൽ കാണാൻ കാത്തിരുന്നപ്പോഴാണ് ഇനി ജെഎസ്കെയിലൂടെ വക്കീൽ കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ തന്നെ 251 -ാം സിനിമയായിട്ടാണ് എൽ കെ -2 എന്ന പേരിൽ അന്നൗൻസ് ചെയ്തത്. 



ചിന്താമണി കൊലക്കേസിനു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്. കേസ് ജയിപ്പിക്കുന്ന സമർത്ഥനായ വക്കീൽ എന്നതിനപ്പുറം സൈക്കോ കഥാപാത്രമായാണ് ഇന്നും സോഷ്യൽ മീഡിയയിൽ എൽ കെയെ വിലയിരുത്തുന്നത്. തെറ്റുകാരായ തൻ്റെ കക്ഷികളെ സമർത്ഥമായി വാദിച്ചു ജയിപ്പിക്കുന്ന എൽ കെ പാപം ചെയ്തവർ മരിക്കണം, എങ്കിലേ കോസ്മിക് ബാലൻസ് തെറ്റാതിരിക്കൂ എന്ന് വിശ്വസിക്കുന്നയാണാണ്. അതിനാൽ നിയമത്തിനു മുന്നിൽനിന്നും താൻ രക്ഷപെടുത്തുന്ന യഥാർത്ഥ കുറ്റക്കാരെ തെളിവൊന്നുമില്ലാതെ കൊന്നുകളയുന്ന നെഗറ്റീവ് ടച്ചുള്ള സൈക്കോ ഹീറോ എൽ കെയിലൂടെ പ്രേക്ഷകർ കണ്ടത്.

Find Out More:

JSK

Related Articles: