കൊറോണ കാലത്ത് വ്യത്യസ്തനായി ഫുട്‌ബോളര്‍ ജെജെ
കൊറോണ കാലത്ത് വ്യത്യസ്തനായി ഫുട്‌ബോളര്‍ ജെജെ.സ്വദേശമായ മിസ്സോറാമില്‍ രക്തദാനം നടത്തിയാണ് ജെജെ വ്യത്യസ്തനായിരിക്കുന്നത്. ലോക്ക് ഡൗണിലായതിനാല്‍ രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തമില്ലെന്ന് അറിഞ്ഞ് ജെജെ മുന്നോട്ടു വരികയായിരുന്നു. യങ് മിസോ അസോസിയേഷനെ ഒരു ആശുപത്രി ബന്ധപ്പെട്ടിരുന്നു.
വാര്‍ത്ത അറിഞ്ഞതോടെ താനും അവര്‍ക്കൊപ്പം ചേരുകയായിരുന്നെന്ന് ഇരുപത്തിയൊമ്പതുകാരനായ ഇന്ത്യന്‍ താരം പറഞ്ഞു. ഇതാദ്യമായാണ് ജെജെ ഇത്തരമൊരു പ്രവര്‍ത്തനത്തിനായി യുവ സംഘത്തോടൊപ്പം കൈകോര്‍ക്കുന്നത്. 2019ലെ എഎഫ്‌സി കപ്പിലാണ് ജെജെ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിക്കാനിരിക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ മത്സരം മാറ്റിവെച്ചു. ഇന്ത്യയില്‍ ഇതുവരെയായി 8,000 ത്തില്‍ അധികം പേരെ കൊവിഡ് 19 ബാധിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ നിശബ്ദമായി ഇരിക്കാന്‍ ആര്‍ക്കാണ് കഴിയുകയെന്നും ജെജെ ചോദിക്കുന്നു. നിര്‍ദ്ദേശം ലഭിച്ചയുടെന്‍ താനും സംഘവും സൈനോഡ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. 33 പേര്‍ എത്തിയതില്‍ 27 പേരും രക്തദാനം നടത്തി. വലിയ രീതിയിലുള്ള മാനുഷിക പ്രയത്‌നമാണ് നടക്കുന്നത്. അതിനായി മുമ്പില്ലാത്തവിധം ഏവരും കൈകോര്‍ക്കണമന്നും ജെജെ ആഹ്വാനം ചെയ്തു. വീട്ടില്‍ ഇരിക്കണമെന്ന് അറിയാം.
എന്നാല്‍, രക്തദാനം അതിലും വലിയ കാര്യമാണ്. സഹായിക്കാന്‍ ഇറങ്ങിയില്ലെങ്കില്‍ പലരും ബുദ്ധിമുട്ടിലാകും. നമ്മളോരോരുത്തരും ഇത്തരമൊരു പ്രതിസന്ധിയില്‍ തങ്ങളാലാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും താരം പറഞ്ഞു.സ്വദേശമായ മിസ്സോറാമില്‍ രക്തദാനം നടത്തിയാണ് ജെജെ വ്യത്യസ്തനായിരിക്കുന്നത്.
ലോക്ക് ഡൗണിലായതിനാല്‍ രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തമില്ലെന്ന് അറിഞ്ഞ് ജെജെ മുന്നോട്ടു വരികയായിരുന്നു. യങ് മിസോ അസോസിയേഷനെ ഒരു ആശുപത്രി ബന്ധപ്പെട്ടിരുന്നു. വാര്‍ത്ത അറിഞ്ഞതോടെ താനും അവര്‍ക്കൊപ്പം ചേരുകയായിരുന്നെന്ന് ഇരുപത്തിയൊമ്പതുകാരനായ ഇന്ത്യന്‍ താരം പറഞ്ഞു.പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കാനും താരങ്ങള്‍ മുന്നോട്ടുവന്നു.
ഇതിനിടയില്‍ വ്യത്യസ്തമായ സാമൂഹ്യസേവനം നടത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ താരം ജെജെ ലാല്‍പെഖ്‌ലുവ.കൊറോണ വൈറസിനെ ചെറുക്കാന്‍ രാജ്യം ഒത്തൊരുമയോടെ പോരാടുമ്പോള്‍ കായിക താരങ്ങളും ഒപ്പമുണ്ട്. പ്രമുഖരായ കായിക താരങ്ങള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.