അവസാനകാലത്ത് കൈവിടാതെ കാത്തത് മമ്മൂട്ടി: സിനിമയ്ക്കു വേണ്ടി സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തിയ ഉണ്ണി!

Divya John
 അവസാനകാലത്ത് കൈവിടാതെ കാത്തത് മമ്മൂട്ടി: സിനിമയ്ക്കു വേണ്ടി സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തിയ ഉണ്ണി! ഏറെ സ്വപ്നങ്ങളുമായി ആവേശത്തോടെ സിനിമയിലേക്ക് കടന്നുവന്നയാളാണ് ഉണ്ണി ആറന്മുള. സമ്പന്നമായ ജീവിത പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഡിഫൻസ് അക്കൗണ്ട്സിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് സിനിമാ താൽപ്പര്യങ്ങൾ പിടികൂടിയത്. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് എടുത്തുചാടി. ആ ചാട്ടം പിഴച്ചു. സാമ്പത്തികമായി തകർന്നടിഞ്ഞു. ഇടയറന്മുള കൈപ്പള്ളി ജനിച്ച ഉണ്ണിക്കൃഷ്ണൻ നായർ എന്ന ഉണ്ണി ആറന്മുളയെ അവസാനകാലത്ത് സംരക്ഷിച്ചത് നടൻ മമ്മൂട്ടി.  



മുറിയുടെ വാതിൽക്കൽ കാവൽക്കാരനുള്ള ഉയർന്ന ഉദ്യോഗസ്ഥൻ. നല്ല ശമ്പളമുള്ള, വീട്ടിൽ നല്ല ഭൂസ്വത്തുള്ള ഒരാൾ. മദിരാശിയിലെ ആർകെ ലോഡ്ജിൽ താനും ഉണ്ണിയും ഒരേകാലത്ത് താമസിച്ചിരുന്നു. സിനിമാക്കാരുമായുള്ള സഹവാസം ഉണ്ണിയെയും സിനിമാക്കാരനാക്കി. അവിവാഹിതനായിരുന്നു ഉണ്ണി. താൻ കാണുന്ന കാലത്ത് വിവാഹ മോഹങ്ങളുമായി കഴിയുന്ന ഒരു ചെറുപ്പക്കാരൻ കൂടിയായിരുന്നു ഉണ്ണി ആറന്മുളയെന്ന് ആലപ്പി അഷ്റഫ് പറയുന്നു. എന്നാൽ ജോലി നഷ്ടപ്പെടുത്തിയും, സിനിമയിൽ പരാജയപ്പെട്ടും കഴിയുന്ന ഉണ്ണിക്ക് ഒരു വിവാഹജീവിതം ഉണ്ടായില്ല. ഉണ്ണി ആറന്മുളയെ ആദ്യമായി താൻ കാണുമ്പോൾ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് ഓർമ്മിക്കുന്നു. 



ഉണ്ണി ആറന്മുളയുടെ ജീവിതം ഇങ്ങനെ അവസാനിക്കേണ്ടതല്ലെന്ന് മറ്റാരെക്കാളും നടൻ മമ്മൂട്ടിക്ക് അറിയുമായിരുന്നു. അദ്ദേഹം ഉണ്ണിക്ക് എറണാകുളത്തെ തന്റെ ഓഫീസിൽ ഒരു ജോലി നൽകി. കോവിഡ് മഹാമാരിയുടെ സമയത്താണ് ഉണ്ണി ആറന്മുളയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കൂടുന്നത്. പിന്നീട് കിടങ്ങന്നൂർ കരുണാലയം അമ്മ വീട് എന്ന സ്ഥാപനത്തിൽ‌ കഴിഞ്ഞു. ഉണ്ണി ആറന്മുളയെ സഹായിക്കുന്നത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയത് ആലപ്പി അഷ്റഫാണ്. 2020ൽ ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ ഇക്കാര്യങ്ങൾ വിശദമായി എഴുതി.ചെങ്ങന്നൂർ വെള്ളാവൂരിലെ ഒരു ലോഡ്‌ജിലാണ് 77കാരനായ ഉണ്ണി ആറന്മുളയുടെ ജീവിതം അവസാനിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് കുഴഞ്ഞ് വീണതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.



  മുറിയുടെ വാതിൽക്കൽ കാവൽക്കാരനുള്ള ഉയർന്ന ഉദ്യോഗസ്ഥൻ. നല്ല ശമ്പളമുള്ള, വീട്ടിൽ നല്ല ഭൂസ്വത്തുള്ള ഒരാൾ. മദിരാശിയിലെ ആർകെ ലോഡ്ജിൽ താനും ഉണ്ണിയും ഒരേകാലത്ത് താമസിച്ചിരുന്നു. സിനിമാക്കാരുമായുള്ള സഹവാസം ഉണ്ണിയെയും സിനിമാക്കാരനാക്കി. അവിവാഹിതനായിരുന്നു ഉണ്ണി. താൻ കാണുന്ന കാലത്ത് വിവാഹ മോഹങ്ങളുമായി കഴിയുന്ന ഒരു ചെറുപ്പക്കാരൻ കൂടിയായിരുന്നു ഉണ്ണി ആറന്മുളയെന്ന് ആലപ്പി അഷ്റഫ് പറയുന്നു. എന്നാൽ ജോലി നഷ്ടപ്പെടുത്തിയും, സിനിമയിൽ പരാജയപ്പെട്ടും കഴിയുന്ന ഉണ്ണിക്ക് ഒരു വിവാഹജീവിതം ഉണ്ടായില്ല. ഉണ്ണി ആറന്മുളയെ ആദ്യമായി താൻ കാണുമ്പോൾ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് ഓർമ്മിക്കുന്നു. ഉണ്ണി ആറന്മുളയുടെ ജീവിതം ഇങ്ങനെ അവസാനിക്കേണ്ടതല്ലെന്ന് മറ്റാരെക്കാളും നടൻ മമ്മൂട്ടിക്ക് അറിയുമായിരുന്നു.

Find Out More:

Related Articles: