ആണിനേയും പെണ്ണിനേയും ഒരുമിച്ചിരുത്തിയാൽ; കമന്റിനു മറുപടി നൽകി ദീപ നിശാന്ത്!

Divya John
 ആണിനേയും പെണ്ണിനേയും ഒരുമിച്ചിരുത്തിയാൽ; കമന്റിനു മറുപടി നൽകി ദീപ നിശാന്ത്! ആൺ പെൺ ഭേദമില്ലാതെ ഇരുത്തിയാൽ അതിനടുത്ത് ഒരു ഹോസ്പിറ്റൽ, ബാലവാടി, ഒരു അമ്മത്തൊട്ടിൽ എന്നിവ നിർമ്മിക്കണമെന്ന് കമന്റിട്ടയാൾക്കാണ് ദീപ മറുപടി നൽകിയിരിക്കുന്നത്. താനുണ്ടായത് അങ്ങനെയാണോയെന്ന് ദീപ ചോദിച്ചു. പെൺകുട്ടികളേയും ആൺകുട്ടികളേയും ക്ലാസ് മുറിയിൽ ഇടകലർത്തിയിരുത്തുന്നതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പുരോഗമനപരമല്ലാത്ത കമന്റിട്ടയാൾക്ക് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്. ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെക്കുറിച്ച് അഞ്ച് വർഷം മുമ്പ് എഴുതിയ പോസ്റ്റാണ് സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദീപ വീണ്ടും പങ്കുവെച്ചത്. 




   ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടികളേയും ആൺകുട്ടികളേയും ഒരുമിച്ചിരുത്തുക. ഉടുപ്പിലും നടപ്പിലും തുല്യത വരുത്തുക, തുടങ്ങി പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പ്രതിസിദ്ധീകരിച്ച വാർത്ത പങ്കിട്ടുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഒരാൾ ഇത്തരത്തിൽ കമന്റിട്ടത്. "കാലം മാറി പോയി ടീച്ചറെ.. ഇന്നത്തെ ജനറേഷനെ വിശ്വസിച്ചു അമ്മയ്ക്കും പെങ്ങൾക്കും വരെ വീട്ടിൽ ഉറങ്ങാൻ പേടി ആണ്, ആ തരം വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്..." എന്നുള്ള ഒരു കമന്റിന് "അതെയതെ. 




  പുതിയ ജനറേഷനാണ് കുഴപ്പം. നമ്മളൊക്കെ പെർഫക്റ്റാണ്." എന്നാണ് ദീപ നൽകുന്ന മറുപടി. "മിക്സഡ് സ്കൂളായിരുന്നിട്ടും ഞങ്ങൾ പഠിപ്പിക്കുന്ന സ്കൂളിൽ ഇക്കാലത്തും ആൺ അധ്യാപകർക്കും പെൺ അധ്യാപികമാർക്കും വെവ്വേറെ സ്റ്റാഫ് റൂമുകളാണ് എന്ന് തെളിവുസഹിതം പറയാവുന്ന എത്ര സ്ഥാപനങ്ങൾ കേരളത്തിലുണ്ടെന്നത് ഓർക്കുമ്പോഴാണ് 'സുപ്രഭാത'ത്തിന്റെ ബേജാറ് വല്യ ബേജാറാല്ലെന്നെനിക്ക് തോന്നുന്നത്." എന്നാണ് ഇടത് നിരീക്ഷകൻ പ്രേം കുമാർ പോസ്റ്റിനെ അനുകൂലിച്ച് പ്രതികരിച്ചിരിക്കുന്നത്.  



  പെൺകുട്ടികളേയും ആൺകുട്ടികളേയും ക്ലാസ് മുറിയിൽ ഇടകലർത്തിയിരുത്തുന്നതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പുരോഗമനപരമല്ലാത്ത കമന്റിട്ടയാൾക്ക് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്. ആൺ പെൺ ഭേദമില്ലാതെ ഇരുത്തിയാൽ അതിനടുത്ത് ഒരു ഹോസ്പിറ്റൽ, ബാലവാടി, ഒരു അമ്മത്തൊട്ടിൽ എന്നിവ നിർമ്മിക്കണമെന്ന് കമന്റിട്ടയാൾക്കാണ് ദീപ മറുപടി നൽകിയിരിക്കുന്നത്. താനുണ്ടായത് അങ്ങനെയാണോയെന്ന് ദീപ ചോദിച്ചു.

Find Out More:

Related Articles: