10 വർഷത്തിന് ശേഷമുള്ള യുഎസ് ട്രിപ്പിനെക്കുറിച്ച് ധന്യ മേരി വർഗീസ്!

Divya John
 10 വർഷത്തിന് ശേഷമുള്ള യുഎസ് ട്രിപ്പിനെക്കുറിച്ച് ധന്യ മേരി വർഗീസ്! ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് തിരികെ എത്തിയത്. സീതാകല്യാണമെന്ന പരമ്പരയിലൂടെയായിരുന്നു ധന്യ തിരിച്ചുവരവ് നടത്തിയത്. അതേ സമയത്തായിരുന്നു ജോണിനും മികച്ച അവസരങ്ങൾ ലഭിച്ചത്. ജൂനിയർ ആർടിസ്റ്റായാണ് ധന്യ മേരി വർഗീസിന്റെ കരിയർ ആരംഭിക്കുന്നത്. ബിഗ് സ്‌ക്രീനിലെ അവസരങ്ങൾക്കൊപ്പമായി ആൽബങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം ധന്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അഭിനേതാവും ഡാൻസറുമായ ജോണിനെയാണ് ധന്യ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പ്രണയവിവാഹത്തെക്കുറിച്ചും, വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള ധന്യയുടെ തുറന്നുപറച്ചിലുകൾ ശ്രദ്ധേയമായിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് ധന്യ മേരി വർഗീസ്.




ബിഗ് സ്ക്രീനിൽ നിന്നും തുടങ്ങി മിനിസ്ക്രീനിലേക്ക് ചേക്കേറുകയായിരുന്നു താരം. അവാർഡ് വേദികളിലും ചാനൽ പരിപാടികളിലുമെല്ലാം ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധിയെക്കുറിച്ചുള്ള ധന്യയുടെയും ജോണിന്റെയും തുറന്നുപറച്ചിലും വൈറലായിരുന്നു. ജോണിന്റെ കുടുംബത്തിന് കൺസ്ട്രക്ഷൻ ബിസിനസുണ്ടായിരുന്നു. നല്ല രീതിയിൽ മുന്നേറുന്നതിനിടയിലായിരുന്നു ചില തിരിച്ചടികൾ വന്നുതുടങ്ങിയത്. സാമ്പത്തികമായി അത് വലിയ ബാധ്യതയായി മാറുകയായിരുന്നു. ജീവിതത്തിലെ പരീക്ഷണ കാലഘട്ടമായിരുന്നു അത്. മാസങ്ങൾക്ക് ശേഷമായാണ് ആ പ്രതിസന്ധിയിൽ നിന്നും കരകയറിയത്. വരുമാനമില്ലാതെയിരിക്കുന്ന സമയത്തായിരുന്നു വീണ്ടും അവസരങ്ങൾ ലഭിച്ചത്. മുൻപൊരു യുഎസ് ട്രിപ്പിൽ വെച്ചായിരുന്നു ജോൺ ധന്യയെ പ്രൊപ്പോസ് ചെയ്തത്. ഷോയിൽ പങ്കെടുക്കുന്നതിന് വേണ്ടി തുടങ്ങിയ പരിചയം പിന്നീട് വിവാഹത്തിൽ കലാശിക്കുകയായിരുന്നു.



ദൈവനിയോഗം പോലെ സംഭവിച്ചതാണ് വിവാഹം എന്നാണ് കരുതുന്നതെന്നായിരുന്നു ജോൺ പറഞ്ഞത്. തനിക്ക് വിവാഹാലോചനകൾ വരുന്നുണ്ടെന്ന് ജോൺ പറയുന്നുണ്ടായിരുന്നു. അന്ന് യുഎസ് ട്രിപ്പിൽ അമ്മയ്ക്ക് വിസ ലഭിച്ചിരുന്നില്ല, അത് ഭാഗ്യമായെന്നായിരുന്നു മുൻപ് ജോൺ പറഞ്ഞത്. എപ്പോഴും ധന്യയെ ശ്രദ്ധിച്ചിരിക്കുന്നതിനാൽ നിന്റെ ചാട്ടമൊക്കെ എങ്ങോട്ടാണെന്ന് മനസിലാവുന്നുണ്ടെന്നായിരുന്നു കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. നമുക്കൊന്നിച്ച് ജീവിച്ചാലോ എന്ന് ചോദിച്ചപ്പോൾ ധന്യ സമ്മതിക്കുകയായിരുന്നു.



മമ്മിയോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ നാട്ടിൽ വന്നിട്ട് തീരുമാനിക്കാമെന്നായിരുന്നു പ്രതികരണം. നാട്ടിലെത്തി അധികം വൈകാതെ തന്നെ വിവാഹം നടത്തുകയായിരുന്നു. 10 വർഷത്തിനപ്പുറമായി അമേരിക്കയിലേക്ക് പോയതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ധന്യ പുതിയ പോസ്റ്റിലൂടെ. ഇതെന്റെ രണ്ടാമത്തെ ട്രിപ്പാണ്. ഈ ഷോയും മികച്ചതായിരുന്നു. ഗ്യാലറി തപ്പിയപ്പോൾ മനോഹരമായ കുറേ ചിത്രങ്ങൾ. അതൊക്കെ ഇവിടെ പങ്കിടാമെന്ന് കരുതിയെന്നായിരുന്നു ധന്യ പറഞ്ഞത്. നിമിഷനേരം കൊണ്ട് തന്നെ ധന്യയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Find Out More:

Related Articles: