നായികയായി അഭിനയിക്കണമെങ്കിൽ വണ്ണം കുറക്കണം: നടി അനന്യ മനസ്സ് തുറക്കുന്നു!

Divya John
നായികയായി അഭിനയിക്കണമെങ്കിൽ വണ്ണം കുറക്കണം: നടി അനന്യ മനസ്സ് തുറക്കുന്നു! 
പോസിറ്റീവായിരുന്നു ആദ്യ സിനിമ. ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകൻ. വ്യത്യസ്തമാർന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നു. മലയാളത്തിലും തമിഴിലുമായി സിനിമകൾ ചെയ്തിട്ടുണ്ടെന്നും ഇനി കുറച്ച് ചിത്രങ്ങൾ വരുമെന്നും താരം പറഞ്ഞിരുന്നു. സഹതാരങ്ങളെക്കുറിച്ചും താരം വാചാലയായിരുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് അനന്യ. പൃഥ്വിരാജിനെക്കുറിച്ചും അനന്യ സംസാരിച്ചിരുന്നു. ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം ടിയാനിൽ അനന്യയും അഭിനയിച്ചിരുന്നു. ഹൈദരാബാദിൽ വെച്ചായിരുന്നു ഷൂട്ട്. അന്നൊക്കെ എന്ത് കേട്ടാലും ചിരിക്കുന്ന പ്രകൃതമായിരുന്നു. സീരിയസായിട്ടുള്ള സീൻ എടുക്കുമ്പോഴും എനിക്ക് ചിരിയായിരുന്നു. ഇടയ്‌ക്കെ് പറഞ്ഞ തമാശ വീണ്ടും ഓർത്ത് ചിരിക്കുകയായിരുന്നു. 




എന്റെ ചിരി കണ്ട് രാജുവും ചിരിക്കുന്നുണ്ടായിരുന്നു. നിങ്ങൾ അഭിനയിക്കുന്നത് അവരുടെ കൂടെയാണ്. അഭിനയം മോശമായാൽ നിങ്ങൾക്കാണ് മോശം എന്ന് രാജു പറഞ്ഞിരുന്നു. സീരിയസായാണ് രാജു സംസാരിച്ചത്. മുൻപൊരിക്കലും അദ്ദേഹം എന്നോട് അങ്ങനെ സംസാരിച്ചിട്ടില്ല. അത്രയും പ്രധാനപ്പെട്ട രംഗമായത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. ദിലീപേട്ടന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ നമ്മളായിട്ട് ചിരിക്കണ്ട. പുള്ളി തന്നെ ചിരിപ്പിച്ചോളും. ഉണ്ണി മുകുന്ദനെ തുടക്കം മുതലേ അറിയാം. ഉണ്ണിയുടെ അഭിനയത്തിലെ വളർച്ച ശരിക്കും പ്രകടമാണ്. നല്ല മാറ്റങ്ങൾ കാണുമ്പോൾ സന്തോഷമാണ്. ജയസൂര്യയെ ആദ്യം കണ്ടത് പോസിറ്റീവിന്റെ സമയത്താണ്. 



അന്ന് ഞാൻ നല്ല തടിയായിരുന്നു. ചബ്ബി ലുക്കായിരുന്നു. നായികയായി അഭിനയിക്കണമെങ്കിൽ വണ്ണം കുറയ്ക്കണമെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. ചോറും കറികളുമായിരുന്നു എന്റെ ഇഷ്ട ഫുഡ്. ഞാൻ നന്നായി കഴിക്കാറുമുണ്ടായിരുന്നു. ഒരു ദിവസം ലൊക്കേഷനിൽ ഫുഡ് കഴിച്ചോണ്ടിരിക്കുന്നതിനിടെ ജയസൂര്യ അതിലെ വന്നു. അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതി എന്ന് പറഞ്ഞു. എനിക്കാണേൽ അന്നും ഇന്നും ചപ്പാത്തി ഇഷ്ടമില്ല. ചോറ് കഴിക്കാനായി നിന്ന എനിക്ക് ശരിക്കും കരച്ചിലാണ് വന്നത്. മോൾ വിഷമിക്കണ്ട, മമ്മി എടുത്ത് വെക്കാമെന്നൊക്കെ പറഞ്ഞിരുന്നു. ജയൻ ചേട്ടൻ വലിയ കാര്യത്തിലായിരുന്നു പറഞ്ഞത്. 



ഭക്ഷണം കഴിക്കരുത് എന്നൊക്കെ കേൾക്കുമ്പോൾ അന്ന് ഭയങ്കരമായി വിഷമം വരുമായിരുന്നു. ചാക്കോച്ചൻ പെട്ടെന്ന് ഡാൻസ് പഠിക്കും. ഞാൻ മെല്ലേയേ പഠിക്കുള്ളൂ. അവർ പഠിച്ച് ഡാൻസ് ചെയ്ത് റസ്റ്റെടുക്കുമ്പോഴാണ് ഞാൻ പഠിച്ച് തുടങ്ങുന്നത്. ഡാൻസ് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. സിനിമയെ കുറച്ച് സീരിയസായി എടുത്ത് തുടങ്ങിയത് കാരണം ഇപ്പോൾ അഭിനയിക്കുമ്പോൾ ചിരിയൊന്നും വരാറില്ല. ശിക്കാറിൽ അഭിനയിക്കുന്ന സമയത്ത് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അന്ന് താൻ ആ റിസ്‌ക്ക് സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും അനന്യ വിശദീകരിക്കുന്നു.

Find Out More:

Related Articles: