കല്യാണം കഴിഞ്ഞ ഉടൻ പ്രഗ്നൻറ് ആയി: ഭർത്താവ് എത്രത്തോളം സഹായിച്ചു എന്നതിനെ കുറിച്ച് കയൽ ആനന്ദി പറയുന്നു!

Divya John
കല്യാണം കഴിഞ്ഞ ഉടൻ പ്രഗ്നൻറ് ആയി: ഭർത്താവ് എത്രത്തോളം സഹായിച്ചു എന്നതിനെ കുറിച്ച് കയൽ ആനന്ദി പറയുന്നു!  കയൽ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംഭവിച്ചതോടെ പേരിനൊപ്പം ആ സിനിമാപേരും ചേർക്കപ്പെട്ടു, അങ്ങിനെ കയൽ ആനന്ദിയായി. പത്ത് വർഷത്തിന് ഇടയിൽ എണ്ണത്തിൽ കുറഞ്ഞ സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാം മികച്ച റോളുകളായിരുന്നു. നാച്വറൽ ലുക്ക് കൊണ്ടും, നാച്വറൽ ആക്ടിങ് കൊണ്ടും ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് ആനന്ദി. രാവണ കൂട്ടം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി. സിനിമയുടെ വിശേഷങ്ങളെ കുറിച്ച് പറയവെയാണ് തന്റെ ഗർഭകാലത്തെ കുറിച്ചും കയൽ സംസാരിച്ചത്. ഗർഭിണിയായിരിക്കുമ്പോഴാണ് ആ സിനിമ ചെയ്തത്. അഞ്ച് - ആറ് മാസത്തോളം വിശ്രമമേ ഇല്ലാതെ ഷൂട്ടിങ് ചെയ്തിരുന്നുവത്രെ. പ്രസവിച്ച് വന്നതിന് ശേഷമാണ് ലാസ്റ്റ് ഷെഡ്യൂൾ ചെയ്തത്.



  2021 ജനുവരിയിൽ ആയിരുന്നു കയൽ ആനന്ദിയുടെയും അസിസ്റ്റന്റ് ഡയരക്ടറും ഫിലോസഫറുമായ സോക്രട്ടേറ്റ്‌സിന്റെയും വിവാഹം നടന്നത്. നവംബർ ആവുമ്പോഴേക്കും കുഞ്ഞും ജനിച്ചു. എല്ലാം വളരെ പെട്ടന്ന് ആയിരുന്നു എന്ന് കയൽ പറയുന്നു. ഞങ്ങൾക്ക് അങ്ങിനെ ഒരുപാട് സമയം ഒന്നും കിട്ടിയിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഷൂട്ടിങ് തിരക്കായി, അതിനൊപ്പം ഗർഭിണിയും. രാവണ കൂട്ടം എന്ന സിനിമയിൽ തുടർച്ചയായുള്ള അഭിനയം ആയിരുന്നു. ആ സമയത്ത് എല്ലാം അദ്ദേഹം തന്നെയാണ് സപ്പോർട്ട് ചെയ്തത്. എപ്പോഴും കൂടെ തന്നെ ഉണ്ടാവുമായിരുന്നു. അതിന് ശേഷം ലോക്ക് ഡൗൺ ആയി. ആ പിരീഡും ഞങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. ഞങ്ങൾ തമ്മിലുള്ള ബോണ്ടിങും ആയത് ആ ലോക്ക് ഡൗൺ - പ്രെഗ്നൻസി പിരീഡിൽ ആണ്.



  എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് പറയും, കല്യാണം കഴിഞ്ഞ് ഉടനെ തന്നെ പ്രെഗ്നന്റ് ആവുന്നതാണ് നല്ലത്. അത് പരസ്പരമുള്ള സ്‌നേഹവും വിശ്വാസവും അടുപ്പവും കൂട്ടും. ഞങ്ങളുടെ കാര്യത്തിൽ അത് വളരെ സത്യം ആണ്. അദ്ദേഹം തന്നെയാണ് അഭിനയിക്കാൻ പോകുമ്പോഴും എന്നെ ഏറ്റവും അധികം സപ്പോർട്ട് ചെയ്തത്.
ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ തന്ന ഇരിക്കുമ്പോൾ, ഞാൻ അഭിനയിക്കണം എന്ന് ആഗ്രഹിച്ച് അദ്ദേഹം ഒരു ഷോർട്ട് ഫിലിം എടുത്തിരുന്നു. അപ്പോൾ എനിക്ക് എട്ട് മാസം ആയിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം അതും ആ സിനിമയിൽ ഉൾപ്പെടുത്തി.



   ചിത്രം റിലീസ് ചെയ്തിട്ടില്ല, പക്ഷെ ഇതിനോടകം നിരവധി നാഷണൽ അവാർഡുകളും ആ സിനിമയ്ക്ക് ലഭിച്ചു.
 മകനാണ്. അവൻ ഓരോ ദിവസവും ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും എന്നെ സംബന്ധിച്ച് കൗതുകം ആണ്. എന്റെ മകനാണോ ഇതൊക്കെ ചെയ്യുന്നത് എന്ന് അതിശയത്തോടെ നോക്കി നിൽക്കും. കുഞ്ഞു കുറുമ്പനാണ്- കയൽ ആനന്ദി പറഞ്ഞു ഞാൻ ഇപ്പോൾ എന്റെ മദർഹുഡ് നന്നായി ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ്.

Find Out More:

Related Articles: