ഒരു സുന്ദരൻ വീട്ടിന്റെ ചാരുപടിയിൽ വന്നിരിപ്പുണ്ട്: പീലിയൊതുക്കിയ ഒരു ആൺമയിൽ, ചിത്രം പങ്കിട്ടു സംയുക്ത വർമ്മ! സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്ടീവാണ് സംയുക്ത വർമ. പ്രത്യേകിച്ച് എവിടെയും ഒന്നും പ്രതികരിക്കാറില്ല, സംസാരിക്കാറില്ല എങ്കിലും ഫോട്ടോകളിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. മറ്റൊന്നുമല്ല, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സുന്ദരൻ വീട്ടിന്റെ ചാരുപടിയിൽ വന്നിരിപ്പുണ്ട്, പീലിയൊതുക്കിയ ഒരു ആൺമയിൽ! മനോഹരമായ ആ ചിത്രം ഫോണിൽ പകർത്താൻ ശ്രമിക്കുന്ന ബിജു മേനോന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്, സംയുക്ത അത് നാട്ടുകാരെയും കാണിച്ചിരിയ്ക്കുന്നു.
വിവാഹത്തിന് ശേഷം സിനിമകളിൽ നിന്ന് പൂർണമായും അകന്ന് നിൽക്കുകയായിരുന്നു. മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചുവന്ന സമയത്ത് പലരും ആഗ്രഹിച്ചതാണ് സംയുക്ത വർമയുടെയും മടങ്ങിവരവ്. എന്നാൽ അത് സംഭവിക്കില്ല എന്ന് ബിജു മേനോൻ തന്നെ അറിയിച്ചു. തന്റെ നായികയായി വിളിച്ചിട്ട് പോലും സംയുക്ത അഭിനയിക്കാൻ തയ്യാറില്ല എന്നാണ് ബിജു മേനോൻ പറഞ്ഞത്. അതിനിടയിൽ ധാത്രിയുടെ ഒരു പരസ്യ ചിത്രത്തിൽ സംയുക്ത മുഖം കാണിച്ചിരുന്നു.സിനിമ ഉപേക്ഷിച്ചതിന് ശേഷം സംയുക്ത വർമ കൂടുതലും ശ്രദ്ധിയ്ക്കുന്നത് യോഗയിലും ആത്മീയതിലും ഒക്കെയാണ്. മൂന്ന് വർഷം മാത്രമേ സംയുക്ത വർമ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, അഭിനയിച്ച സിനിമകൾ എല്ലാം ശ്രദ്ധ നേടിയവയായിരുന്നു.
രണ്ട് തവണ സംസ്ഥാന പുരസ്‌കാരവും നേടിയ നടി സ്വമനസ്സാലെ തന്നെയാണ് അഭിനയം നിർത്തിയത്. വളരെ സൂക്ഷിമമായിട്ടാണ് ബിജു മേനോൻ ഫോട്ടോ എടുത്തുതകൊണ്ടിരിയ്ക്കുന്നത്, ചെറുതായൊന്ന് അനങ്ങിയാലും മയിൽ പറന്ന് പോകുമോ എന്ന ടെൻഷനുണ്ട് എന്ന് ക്യാപ്ഷനിൽ സംയുക്ത വ്യക്തമാക്കുന്നുണ്ട്.പ്രസവാനന്തരം ശരീരത്തിൻറെ വണ്ണം കൂടിയത് തന്നെ മാനസികമായി തളർത്തിയിരുന്നു എന്ന് ഒരവസരത്തിൽ സംയുക്ത വർമ വെളിപ്പെടുത്തിയിരുന്നു. ഡിപ്രഷനിലേക്ക് പോയ ആ അവസ്ഥയിയിൽ ആശ്വാസമായത് യോഗയാണ് എന്നാണ് നടി പറഞ്ഞിരുന്നത്. അന്ന് മുതൽ സംയുക്ത വർമയുടെ ജീവിതത്തിൻറെ ഭാഗമാണ് യോഗ.