എന്തായാലും മനസ് നിറഞ്ഞു; രേഖാചിത്രത്തെ കുറിച്ച് ജയശ്രീ ശിവദാസ്!

Divya John
 എന്തായാലും മനസ് നിറഞ്ഞു; രേഖാചിത്രത്തെ കുറിച്ച് ജയശ്രീ ശിവദാസ്! ജയശ്രീ ഷോട്ട് ഓകെ. രേഖാചിത്രം എന്ന സിനിമയിൽ കമൽ സാർ പറയുന്ന രംഗം. സിനിമക്കുള്ളിലെ സിനിമയിൽ ഡയറക്ടർ നായികയോട് പറയുന്ന ഷോട്ട്. കട്ട് ബാക്ക് റ്റു 2008, പതിനേഴു വർഷങ്ങൾക്ക് മുൻപ് ‘മിന്നാമിന്നിക്കൂട്ടം’ എന്ന സിനിമയുടെ ലൊക്കേഷൻ. കമൽ സാർ ഡയറക്ടർ, ഞാൻ നായികയുടെ കുട്ടിക്കാലം അഭിനയിക്കുന്നു. റിയൽ ലൈഫിൽ അന്ന് ഇതുപോലെ “ഓകെ ജയശ്രീ”എന്ന് പറഞ്ഞിരുന്നോ എന്ന് കൃത്യമായി ഞാൻ ഓർക്കുന്നില്ല. എങ്കിലും വർഷങ്ങൾക്കിപ്പുറം ഇങ്ങനെ ഒരേ സ്ക്രീനിൽ വരാനാവും എന്ന് കരുതിയിരുന്നില്ല. അതും രേഖാചിത്രം പോലെ ഒരു സിനിമയിൽ. എന്തായാലും സന്തോഷം.ജോഫിൻ ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. 






ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ ജയശ്രീ ശിവദാസും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ താനുമുണ്ടോയെന്ന് ചോദിച്ച് വിളിച്ച് സന്തോഷം പങ്കിട്ടവരോട് നന്ദി അറിയിച്ചിരിക്കുകയാണ് ജയശ്രീ. കമൽ സാറിനൊപ്പം പ്രവർത്തിച്ചപ്പോൾ അദ്ദേഹം ഷോട്ട് ഓകെ എന്ന് പറഞ്ഞിരുന്നോ എന്നത് ഞാനോർക്കുന്നില്ല. ഈ സിനിമയ്ക്കുള്ളിലെ കഥയ്ക്കിടയിൽ അദ്ദേഹം അത് പറഞ്ഞിട്ടുണ്ടെന്നും നടി കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്.
സിനിമ കണ്ട് താൻ ഇതിൽ ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. സർപ്രൈസ് ആയി, സന്തോഷായി കണ്ടപ്പോ എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയച്ചവർക്കും ഒരുപാട് നന്ദി.






എന്നെ സംബന്ധിച്ച് ഇത് വലിയ കാര്യമാണെന്നുമായിരുന്നു ജയശ്രീ കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും താല്പര്യമുണ്ടെന്ന് നേരത്തെ ജയശ്രീ വ്യക്തമാക്കിയിരുന്നു. സോഷ്യല് മീഡിയയിലൂടെയായി താരം കരിയറിലെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. രേഖാചിത്രം അനുഭവത്തെക്കുറിച്ചുള്ള കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിനിടയിലെ ഫോട്ടോയും കുറിപ്പിനൊപ്പമായി ആഡ് ചെയ്തിരുന്നു. 2018 സിനിമക്ക് ശേഷം ആസിഫ്ക്കയുടെ ഒപ്പം കാവ്യ ഫിലിംസ് പ്രൊഡക്ഷൻ ൽ ഒരിക്കൽകൂടെ. ഇങ്ങനെയൊരു സിനിമയുടെ വളരെ ചെറിയൊരു ഭാഗമായതിൽ ഒരുപാട് സന്തോഷം. 





  ഇതിലേക്ക് വിളിച്ച ബേബി ചേട്ടനും ഭാഗമാക്കിയതിന് ഡയറക്ടർ ജോഫിനും ആസിഫ്ക്കക്കും പ്രൊഡ്യൂസേഴ്സ് ആന്റോ ചേട്ടനും വേണു സാറിനും രേഖാചിത്രം ടീമിനോടും പിന്നെ നമ്മുടെ സ്വന്തം മമ്മൂട്ടി ചേട്ടനോടും മനസ്സ് നിറഞ്ഞ നന്ദിയെന്നും ജയശ്രീ പറയുന്നു. എന്നെ സംബന്ധിച്ച് ഇത് വലിയ കാര്യമാണെന്നുമായിരുന്നു ജയശ്രീ കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും താല്പര്യമുണ്ടെന്ന് നേരത്തെ ജയശ്രീ വ്യക്തമാക്കിയിരുന്നു. സോഷ്യല് മീഡിയയിലൂടെയായി താരം കരിയറിലെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. രേഖാചിത്രം അനുഭവത്തെക്കുറിച്ചുള്ള കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിനിടയിലെ ഫോട്ടോയും കുറിപ്പിനൊപ്പമായി ആഡ് ചെയ്തിരുന്നു. 2018 സിനിമക്ക് ശേഷം ആസിഫ്ക്കയുടെ ഒപ്പം കാവ്യ ഫിലിംസ് പ്രൊഡക്ഷൻ ൽ ഒരിക്കൽകൂടെ. ഇങ്ങനെയൊരു സിനിമയുടെ വളരെ ചെറിയൊരു ഭാഗമായതിൽ ഒരുപാട് സന്തോഷം.  

Find Out More:

Related Articles: