ഐശ്വര്യ റായിയെ ചേർത്ത് പിടിച്ച് അഭിഷേക് ബച്ചൻ; ഗോസിപ്പുകൾക്ക് മറുപടി! പൊതുവേദികളിൽ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒന്നിച്ചെത്താത്തും, ബച്ചൻ കുടുംബവുമായി ഐശ്വര്യ പൂർണമായി അകന്ന് നിൽക്കുന്നതെല്ലാമായിരുന്നു വാർത്തകൾക്ക് അടിസ്ഥാനം. ആനന്ദ് അമ്പാനിയുടെ കല്യാണത്തിന് ഐശ്വര്യ മകൾക്കൊപ്പവും, അഭിഷേക് അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പവുമാണ് വന്നത്. എന്ത് ചടങ്ങിനും, അവാർഡ് ഷോയ്ക്കും ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യ മാത്രമാണ് ഉണ്ടാവാറുള്ളത്. ആരാധ്യയുടെ സ്‌കൂളിലെ പരിപാടികൾക്കും അഭിഷേക് ഉണ്ടാവാറില്ല. മകൾക്ക് നിറഞ്ഞ പിന്തുണ നൽകി അവിടെയും ഐശ്വര്യ റായ് തനിച്ചെത്തു. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന ഗോസിപ്പുകൾ വരാൻ തുടങ്ങയിട്ട് വർഷങ്ങളായി.
എന്നാൽ സമീപകാലത്ത് ആ ഗോസിപ്പുകൾ മുൻപൊന്നും ഇല്ലാത്ത വിധം ശക്തിപ്രാപിച്ചിരുന്നു. വേർപിരിഞ്ഞു എന്ന് വരെ വാർത്തകളെത്തി.എന്നാൽ എല്ലാ തരം ഗോസിപ്പുകൾക്കുമുള്ള മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളും ഫോട്ടോകളും, ആരാധ്യയുടെ സ്‌കൂൾ ആനുവൽ ഡേ സെലിബ്രേഷന് ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിഷേക് ബച്ചൻ മാത്രമല്ല, മുത്തശ്ശൻ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഐശ്വര്യയെ ചേർത്ത് പിടിച്ച് അഭിഷേക് നടക്കുന്നതും, ഐശ്വര്യയ്‌ക്കൊപ്പമിരുന്ന്, ആരാധ്യയുടെ സ്റ്റേജ് പെർഫോമൻസ് ഫോണിൽ പകർത്തുന്നതുമൊക്കെ പുറത്തുവന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം.
ഐശ്വര്യയെ അഭിഷേക് ബച്ചനും കുടുംബവും ഒറ്റപ്പെടുത്തി, ഇരുവരും വേർപിരിയുന്നു എന്നൊക്കെയുള്ള ഗോസിപ്പുകൾക്ക് ഇതിൽ കൂടുതൽ ഒരു മറുപടിയും ആവശ്യമില്ല, ഇത്രയും മാത്രമേ ഞങ്ങളും ആഗ്രഹിച്ചിട്ടുള്ളൂ എന്നുമൊക്കെയാമ് കമന്റുകളും പ്രതികരണങ്ങളും വരുന്നത്.നടി നിമ്രത് കൗറുമായുള്ള അഭിഷേക് ബച്ചന്റെ ചില ഇന്റർവ്യു വീഡിയോകളും മറ്റും വൈറലായി. നിമ്രതുമായി അഭിഷേക് പ്രണയത്തിലാണ്, അതുകൊണ്ട് ഐശ്വര്യയെ ഒഴിവാക്കുന്നു എന്നൊക്കെയായിരുന്നു വാർത്തകൾ. എന്തിനേറെ, നിമ്രത് ഗർഭിണിയാണെന്ന് പോലും വാർത്തകളുണ്ടായിരുന്നു. ഒന്നിനോടും ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പ്രതികരിച്ചില്ല.
വേർപിരിഞ്ഞു എന്ന് വരെ വാർത്തകളെത്തി.എന്നാൽ എല്ലാ തരം ഗോസിപ്പുകൾക്കുമുള്ള മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളും ഫോട്ടോകളും, ആരാധ്യയുടെ സ്‌കൂൾ ആനുവൽ ഡേ സെലിബ്രേഷന് ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിഷേക് ബച്ചൻ മാത്രമല്ല, മുത്തശ്ശൻ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഐശ്വര്യയെ ചേർത്ത് പിടിച്ച് അഭിഷേക് നടക്കുന്നതും, ഐശ്വര്യയ്‌ക്കൊപ്പമിരുന്ന്, ആരാധ്യയുടെ സ്റ്റേജ് പെർഫോമൻസ് ഫോണിൽ പകർത്തുന്നതുമൊക്കെ പുറത്തുവന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം. ഐശ്വര്യയെ അഭിഷേക് ബച്ചനും കുടുംബവും ഒറ്റപ്പെടുത്തി, ഇരുവരും വേർപിരിയുന്നു എന്നൊക്കെയുള്ള ഗോസിപ്പുകൾക്ക് ഇതിൽ കൂടുതൽ ഒരു മറുപടിയും ആവശ്യമില്ല, ഇത്രയും മാത്രമേ ഞങ്ങളും ആഗ്രഹിച്ചിട്ടുള്ളൂ എന്നുമൊക്കെയാമ് കമന്റുകളും പ്രതികരണങ്ങളും വരുന്നത്.