പിടിച്ചുപറിച്ചുവാങ്ങിയതാണ് കണ്ണനിൽ നിന്നും നവനീതിനെ: ചക്കിയുടെ വിശേഷങ്ങൾ!

Divya John
 പിടിച്ചുപറിച്ചുവാങ്ങിയതാണ് കണ്ണനിൽ നിന്നും നവനീതിനെ: ചക്കിയുടെ വിശേഷങ്ങൾ! ഏഴുമാസം മുൻപേ ആണ് മാളവിക ജയറാമും വിവാഹിത ആയത്..യുണൈറ്റഡ് നാഷൻസിലെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും ഏക മകനാണ് നവനീത്. വിദേശത്താണ് നവനീത് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് സ്വദേശം. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നവനീത് പഠിച്ചതും ജോലി ചെയ്യുന്നതുമെല്ലാം യുകെയിലെ മാഞ്ചസ്‌റ്ററിലാണ്. ചാർട്ടേഡ് അക്കൗണ്ടന്റും നിലവിൽ ഒരു എയർലെൻസിന്റെ സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിങ് ഹെഡായും വർക്ക് ചെയ്യുകയാണ് ജയറാം കുടുംബത്തിന്റെ കൂടി കിച്ചു. ഇപ്പോഴിതാ മകന്റെ ജനനം മുതൽ മാളവികയുമായുള്ള വിവാഹത്തെ കുറിച്ച് നവനീതിന്റെ അച്ഛനും അമ്മയും പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയം. കാളിദാസിന്റെ വിവാഹം ആയിരുന്നു ഇക്കഴിഞ്ഞ ആഴ്ച. ഇപ്പോഴും വിശേഷങ്ങൾ എവിടെയും തീരുന്നില്ല.



   വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഇത് നടന്നപ്പോൾ. കാരണം രണ്ടുവർഷമായി ഞങ്ങൾ അവനുവേണ്ടി കല്യാണം നോക്കി കൊണ്ടിരിക്കുകയായിരുന്നു. ഒരെണ്ണത്തിന് പോലും അവൻ നമ്മളോട് ഓക്കേ പറഞ്ഞില്ല. കാണുന്നതൊക്കെയും ഇതല്ല ശരിയായ ആളെന്ന് പറയും. ചക്കിയുടെ പ്രൊപ്പോസൽ വരുന്നത് വരെ അങ്ങനെയാണ്. ചക്കി എന്ന് പേര് പറയുമ്പോൾ ഞാൻ എത്ര ലക്കി എന്നാണ് എന്റെ ഉള്ളിൽ തന്നെ ഫീൽ വരുന്നത്- നവനീതും അമ്മയും പറയുന്നു. ഈ വിവാഹ ആലോചന വന്നപ്പോൾ മുതൽ ദൈവത്തിന്റെ ഒരു വലിയ ഇടപെടൽ നടന്നിട്ടുണ്ട്. ഞങ്ങൾക്ക് അത് എക്സ്പ്ലെയിന് ചെയ്യാൻ ആകില്ല. ലക്ഷ്മി ചേച്ചിയുടെ കൈയ്യിലും ഞാൻ മോന്റെ പ്രപ്പോസൽ കൊടുത്തിരുന്നു. അങ്ങനെ ഇത് വരുന്ന ദിവസം ഒന്നരക്ക് ലക്ഷ്മി ചേച്ചി എന്നെ വിളിച്ചു.



  നവനീത് എന്ന മകനെ എനിക്ക് തന്നത് തന്നെ കണ്ണൻ ആണ്. അന്ന് ഞങ്ങൾ തിരുവനന്തപുരം അമ്പലമുക്കിലാണ് താമസം. അവിടെ ഒരു കൃഷ്ണന്റെ അമ്പലം ഉണ്ട്. അവിടെ ദിവസവും പോയി നിന്ന് കരയും. തന്നെ പറ്റൂ എന്ന്നിർബന്ധമായും പറയും. പിടിച്ചുവാങ്ങിയത് എന്ന് പറയാം. അങ്ങനെ കിട്ടിയ മകൻ ആണ്. ശരിക്കും കണ്ണൻ തന്ന പ്രസാദമാണ് നവനീത് അങ്ങനെയാണ് ഞാൻ അവനെ കൈയിലേക്ക് വാങ്ങിയതും. അങ്ങനെയാണ് വളർത്തിയതും. അതുകൊണ്ടുതന്നെ ആണ് നവനീത് കൃഷ്ണൻ എന്ന് പേരും ഇട്ടത്. ആ ആലോചന വന്നപ്പോൾ മുതൽ ഇത് എന്റെ കുട്ടിയാണ് എന്റെ മോൾ ആണ് എന്നൊരു ഫീൽ ആണ് കിട്ടിയത്. അത് അവർക്കും അങ്ങനെ തന്നെ ആയിരുന്നു ഭഗവാൻ ഓരോന്ന് കാണിച്ചു തന്നത്. 



 ഒരിക്കൽ ഞാൻ ഗുരുവായൂർ എത്തിയപ്പോൾ ഞാൻ പറഞ്ഞു ഇവന് രാധയെ പോലെ ഇവനെ സ്നേഹിക്കുന്ന ഒരു രുക്മിണിയെ വേണം എന്ന്. അതുപോലെ തന്നെയാണ് ഭഗവൻ തന്നതും. ഞങ്ങൾ ചക്കി എന്ന് വിളിക്കാറില്ല. ഞങ്ങളുടെ മുത്താണ്. ഞാൻ കുഞ്ചുമ്മ എന്ന് വിളിക്കും. അല്ലാതെ അവളെ ഞങ്ങൾ ചക്കി എന്ന് വിളിക്കാറില്ല. ജന്മ ജന്മാന്തരങ്ങൾ ആയുള്ള ബന്ധമാണ് അതിങ്ങനെ കുറെ വർഷങ്ങൾ ജന്മ ജന്മാന്തരങ്ങൾ ആയി പോകും- നവനീതിന്റെ അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറയുന്നു. ലക്ഷ്മി ചേച്ചി എന്ന് പറഞ്ഞാൽ ലളിത രാഗിണി പദ്മിനി മാരിൽ ലളിതയുടെ മകൾ ആണ് ലക്ഷ്മി ചേച്ചി. യുകെയിൽ ഉള്ള കുട്ടിയാണ് എന്നും പറഞ്ഞു. എന്നാൽ പേര് ഒന്നും ഓർമ്മ ഉണ്ടായില്ല. ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഇത് നവനീതിന് അയച്ചും കൊടുത്തു. അങ്ങനെയാണ് ഈ യാത്രയുടെ തുടക്കം. നമ്മൾക്ക് ഇങ്ങനെ ഇന്റിമേഷൻസ് കിട്ടുക എന്ന് പറയില്ലേ അതുപോലെ കിട്ടികൊണ്ട് ഇരുന്നു. ആരോ നമ്മളോട് ഇതാണ് ഇതാണ് ആ ആള് എന്ന് പറഞ്ഞു കൊണ്ടിരുന്നു.

Find Out More:

Related Articles: