എംടി വാസുദേവൻ നായർ; നിരീക്ഷണം തുടർന്ന് മെഡിക്കൽ സംഘം! ആരോഗ്യനില ഇന്നലത്തെ അതേ നിലയിൽ തുടരുന്നുവെന്നും വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം നിരീക്ഷണം തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് എംടി ചികിത്സയിലുള്ളത്. കുടുംബാംഗങ്ങളടക്കം ആശുപത്രിയിലുണ്ട്. പ്രിയ കഥാകാരൻ്റെ ആരോഗ്യവിവരം അറിയാനായി നിരവധി പേർ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. എംടി ഉറങ്ങുകയാണോ എന്ന് നഴ്സിനോട് ചോദിച്ചപ്പോൾ, ഉറങ്ങുകയല്ലെന്നും ക്ഷീണമുണ്ടെന്നും മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
വിളിച്ചപ്പോൾ എംടി കണ്ണ് തുറന്നുവെന്നും കാരശേരി പറഞ്ഞു. എംടിയുടെ ഭാര്യ സരസ്വതി ടീച്ചർ, മകൾ അശ്വതി, അശ്വതിയുടെ ഭർത്താവ് ശ്രീകാന്ത്, മകൻ മാധവ് എന്നിവരും മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ടെന്നും കാരശേരി കൂട്ടിച്ചേർത്തു. എംടിയെ ഐസിയുവിൽ സന്ദർശിച്ച ശേഷം എഴുത്തുകാരൻ എംഎൻ കാരശേരി അദ്ദേഹത്തിൻ്റെ ആരോഗ്യവിവരം ശനിയാഴ്ച മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എംടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കാരശേരി പറഞ്ഞു. ഓക്സിജൻ മാസ്ക് വെച്ച് കണ്ണടച്ചാണ് കിടക്കുന്നത്.
എംടിയുടെ ഭാര്യ സരസ്വതി ടീച്ചർ, മകൾ അശ്വതി, അശ്വതിയുടെ ഭർത്താവ് ശ്രീകാന്ത്, മകൻ മാധവ് എന്നിവരും മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ടെന്നും കാരശേരി കൂട്ടിച്ചേർത്തു. എംടിയെ ഐസിയുവിൽ സന്ദർശിച്ച ശേഷം എഴുത്തുകാരൻ എംഎൻ കാരശേരി അദ്ദേഹത്തിൻ്റെ ആരോഗ്യവിവരം ശനിയാഴ്ച മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എംടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കാരശേരി പറഞ്ഞു. ഓക്സിജൻ മാസ്ക് വെച്ച് കണ്ണടച്ചാണ് കിടക്കുന്നത്. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് 16ന് പുലർച്ചെയാണ് 91കാരനായ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റി.
കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് 16ന് പുലർച്ചെയാണ് 91കാരനായ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റി. 20ന് ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായി. പിന്നീട് ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എംടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നുമാണ് അധികതർ അറിയിച്ചത്.