കണ്ണൂരിലെയും, പത്തനംതിട്ടയിലെ പാർട്ടിയും ഒരു തട്ടിൽ തന്നെ; എംവി ഗോവിന്ദൻ!

Divya John
 കണ്ണൂരിലെയും, പത്തനംതിട്ടയിലെ പാർട്ടിയും ഒരു തട്ടിൽ തന്നെ; എംവി ഗോവിന്ദൻ! നവീൻ ബാബുവിന്റെ കുടുബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.രാവിലെ പതിനൊന്നരയോടെ നവീൻ ബാബുവിന്റെ വീട്ടിലെത്തിയ എംവി ഗോവിന്ദനും സംഘവും കുടുംബവുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, മുൻ എംഎൽഎ രാജു എബ്രഹാം എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കുടുംബത്തിന് പറയാനുളള കാര്യങ്ങൾ കേൾക്കാനും, പാർട്ടിയുടെ പിന്തുണ കുടുംബത്തെ അറിയിക്കാനുമായിരുന്നു എംവി ഗോവിന്ദന്റെ സന്ദർശനം. ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു. പാർട്ടി അന്നും ഇന്നും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതെസമയം ദിവ്യക്കെതിരെ പാർട്ടി നടപടിയെടുക്കുന്ന കാര്യം പാർട്ടിക്കുള്ളിൽ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.




 ജനങ്ങളുമായി ബന്ധപ്പെട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമായിരുന്നു. ആ സ്ഥാനത്തുനിന്ന് നീക്കുകയെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നടപടി. അത് ഇതിനകം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന എന്ത് നടപടിക്കും പാർട്ടിയുടെ പിന്തുണയുണ്ടെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ജില്ലാ കളക്ടർക്ക് എതിരായ ആരോപണവും അന്വേഷിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായുള്ള നടപടികൾ ഉണ്ടാകുമെന്നും എം വി. ഗോവിന്ദൻ ഉറപ്പുനൽകി. നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംവി ഗേവിന്ദൻ പറഞ്ഞു. അത് നൽകും.



പാർട്ടി ഈ വിഷയത്തിൽ രണ്ടു തട്ടിലാണെന്ന വാദം സെക്രട്ടറി തള്ളി. പത്തനംതിട്ടയിലെ പാർട്ടിയും കണ്ണൂരിലെ പാർട്ടിയും നവീൻ ബാബുവിനൊപ്പം തന്നെയാണ്. "കണ്ണൂരിൽ നിന്ന് എം.വി. ജയരാജൻ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തിയിരുന്നു. സംഭവം അറിഞ്ഞയുടൻ പത്തനംതിട്ട ജില്ലാ സെക്രട്ടറുമായി സംസാരിക്കുകയും കുടുംബവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയു ചെയ്തു," അദ്ദേഹം പറഞ്ഞു."നവീൻ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ഇത് നടക്കുമ്പോൾ ഞങ്ങൾ പി.ബിയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങൾ അറിയുന്നത്. ആ കുടുംബം വളരെ അധികം പ്രയാസം അനുഭവിക്കുന്ന സമയമാണിതെന്നും അതാണ് തിരിച്ചെത്തിയ ഉടൻ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചത്," എംവി ഗോവിന്ദൻ പറഞ്ഞു.



 നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംവി ഗേവിന്ദൻ പറഞ്ഞു. അത് നൽകും.പാർട്ടി ഈ വിഷയത്തിൽ രണ്ടു തട്ടിലാണെന്ന വാദം സെക്രട്ടറി തള്ളി. പത്തനംതിട്ടയിലെ പാർട്ടിയും കണ്ണൂരിലെ പാർട്ടിയും നവീൻ ബാബുവിനൊപ്പം തന്നെയാണ്. "കണ്ണൂരിൽ നിന്ന് എം.വി. ജയരാജൻ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തിയിരുന്നു. സംഭവം അറിഞ്ഞയുടൻ പത്തനംതിട്ട ജില്ലാ സെക്രട്ടറുമായി സംസാരിക്കുകയും കുടുംബവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയു ചെയ്തു," അദ്ദേഹം പറഞ്ഞു."നവീൻ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്.

Find Out More:

Related Articles: