വർഷങ്ങൾക്ക് ശേഷമോ ആവേശമോ അതോ ജയ് ഗണേഷോ? എല്ലാം തിയറ്ററുകളിൽ തിമിർത്താടുന്നു! ഫൈൻസ് ഫൈറ്റുകൾ അത്ര സജീവമായിരുന്ന കാലത്ത് സിനിമകൾ കാണാനും ആർപ്പ് വിളിക്കാനും ആവേശമായിരുന്നു. പക്ഷെ കാലവും തലമുറയും മാറി വന്നപ്പോൾ, അത്രയ്ക്ക് അങ്ങ് ഫാൻസ് ഫൈറ്റ് ഒന്നും ഇല്ല. നല്ല സിനിമകളെ അംഗീകരിക്കാൻ പാകത്തിന് പ്രേക്ഷകർ മാറിയിരിക്കുന്നു. ഒന്നിനൊന്ന് മാറ്റി നിർത്താൻ കഴിയാത്ത മൂന്ന് സിനിമകളാണ് ഇന്ന് തിയേറ്ററിൽ എത്തുന്നത്. മൂന്ന് സിനിമകൾക്കും ഉള്ള പ്രതീക്ഷ വേറെ ലെവലാണ്. വിനീത് ശ്രീനിവാസൻ - ധ്യാൻ ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ തുടങ്ങിയ ഒരു കൂട്ടുകെട്ട് നൽകുന്ന പ്രതീക്ഷയാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമ. ഫഹദ് ഫാസിലിന്റെ 'അഴിഞ്ഞാട്ടം' ആയിരിക്കും ആവേശം എന്ന ഒരു പ്രതീക്ഷ അപ്പുറത്ത്.
ഈ രണ്ട് സിനിമകൾക്കൊപ്പം ജയ് ഗണേഷ് ഇറക്കണമെങ്കിൽ അത്, ആ സിനിമയിൽ അത്രയും വലിയ വിശ്വാസം ഉണ്ടായത് കൊണ്ടായിരിക്കില്ലേ എന്നതാണ് അവിടത്തെ പ്രതീക്ഷ. മലയാളത്തിൽ ഏറെ കാലത്തിന് ശേഷമാണ് ഇങ്ങനെ ഒരു ക്ലാഷ് ഉണ്ടാവുന്നത്. പണ്ടൊക്കെ ഓണം, ഇദുൽഫിത്തർ, വിഷു, ഈസ്റ്റർ പോലുള്ള ആഘോഷ നാളുകളിൽ മോഹൻലാൽ - മമ്മൂട്ടി ക്ലാഷുകളൊക്കെ ഉത്സവമായിരുന്നു. ഫഹദ് ഫാസിലിന്റെ ആവേശം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർക്കും ആവേശമാണ്. ട്രെയിലറും, ടീസറും പോസ്റ്ററുമൊക്കെ വന്നപ്പോൾ, അഴിച്ചിട്ടത് പോലെ യാതൊരു നിയന്ത്രണവുമില്ലാതെ അഭിനയിച്ച് തകർക്കുകയായിരുന്നു ഫഹദ്.
ഇപ്പോഴത്തെ ഫാൻ ബെയിസിൽ 'ഫഫ' ചിത്രത്തിന് യൂത്തിനിടയിൽ വൻ സ്വീകരണം തന്നെ ലഭിയ്ക്കും.വിനീത് ശ്രീനിവാസന്റെ സിനിമയാണ് എന്നത് തന്നെയാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. പ്രണവ് മോഹൻലാൽ - ശ്രീനിവാസൻ - കല്യാണി പ്രിയദർശൻ എന്ന കോമ്പോ ഒന്നിക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപുള്ള ചിലതൊക്കെ ആവർത്തിക്കപ്പെടും എന്ന പ്രതീക്ഷയും മാറ്റി നിർത്താൻ കഴിയില്ല. നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ് തുടങ്ങിയൊരു വലിയ താര നിര അണി നിരക്കുമ്പോഴും വിശ്വാസം കൂടുമല്ലോ.മൂന്ന് സിനിമകളെ കുറിച്ചും പോസിറ്റീവ് റിവ്യൂസ് ആണ് വന്നുകൊണ്ടിരിയ്ക്കുന്നത്. നല്ല രീതിയിലുള്ള പ്രമോഷൻ ജയ് ഗണേഷ് നൽകിയിരുന്നു. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് വേണ്ടി വിനീതും ധ്യാനും നൽകിയ അഭിമുഖങ്ങൾ എല്ലാം ഹിറ്റാണ്.
വലിയ രീതിയിലുള്ള പ്രമോഷൻ ആവേശം ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. എന്നാൽ സിനിമ തിയേറ്ററിലെത്തുമ്പോൾ ഈ പ്രമോഷന്റെ ഓട്ടപ്പാച്ചലൊന്നും നടക്കില്ല, നല്ല സിനിമകൾ മാത്രമേ ജനം സ്വീകരിക്കുകയുള്ളൂ. ഈ രണ്ട് സിനിമകൾക്കൊപ്പം ജയ് ഗണേഷ് ഇറക്കണമെങ്കിൽ അത്, ആ സിനിമയിൽ അത്രയും വലിയ വിശ്വാസം ഉണ്ടായത് കൊണ്ടായിരിക്കില്ലേ എന്നതാണ് അവിടത്തെ പ്രതീക്ഷ. മലയാളത്തിൽ ഏറെ കാലത്തിന് ശേഷമാണ് ഇങ്ങനെ ഒരു ക്ലാഷ് ഉണ്ടാവുന്നത്. പണ്ടൊക്കെ ഓണം, ഇദുൽഫിത്തർ, വിഷു, ഈസ്റ്റർ പോലുള്ള ആഘോഷ നാളുകളിൽ മോഹൻലാൽ - മമ്മൂട്ടി ക്ലാഷുകളൊക്കെ ഉത്സവമായിരുന്നു. ഫഹദ് ഫാസിലിന്റെ ആവേശം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർക്കും ആവേശമാണ്. ട്രെയിലറും, ടീസറും പോസ്റ്ററുമൊക്കെ വന്നപ്പോൾ, അഴിച്ചിട്ടത് പോലെ യാതൊരു നിയന്ത്രണവുമില്ലാതെ അഭിനയിച്ച് തകർക്കുകയായിരുന്നു ഫഹദ്.